AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടന തീയതി മാറ്റി; നവംബർ 13ന് പ്രധാനമന്ത്രി എത്തും

Bengaluru Pink Line Inauguration Date Changed to November 13: 7.5 കിലോമീറ്റര്‍ പാതയാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്. ബന്നാര്‍ഘട്ട റോഡിലൂടെയുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. പിങ്ക് ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 96.1 കിലോമീറ്ററില്‍ നിന്ന് 103.6 കിലോമീറ്ററായി ഉയരും.

Namma Metro: നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടന തീയതി മാറ്റി; നവംബർ 13ന് പ്രധാനമന്ത്രി എത്തും
മെട്രോImage Credit source: Puneet Vikram Singh, Nature and Concept photographer,/Moment/Getty Images
Shiji M K
Shiji M K | Published: 03 Nov 2026 | 08:06 AM

ബെംഗളൂരു: നമ്മ മെട്രോയുടെ ഏറെക്കാലമായി കാത്തിരിക്കുന്ന പിങ്ക് ലൈന്‍ ഉദ്ഘാടന തീയതിയില്‍ മാറ്റം. നേരത്തേ നവംബര്‍ 15ന് നടത്താനിരുന്ന ഉദ്ഘാടനം നവംബര്‍ 13ലേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സന്ദര്‍ശനത്തോടനുബന്ധിച്ച് പിങ്ക് ലൈന്‍ സര്‍വീസിന് തുടക്കം കുറിക്കുമെന്നാണ് വിവരം. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ നവംബര്‍ 13 എന്ന തീയതി സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ കലേന അഗ്രഹാര മുതല്‍ തവരക്കരെ വരെയുള്ള 7.5 കിലോമീറ്റര്‍ പാതയാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്. ബന്നാര്‍ഘട്ട റോഡിലൂടെയുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. പിങ്ക് ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ബെംഗളൂരുവിലെ മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 96.1 കിലോമീറ്ററില്‍ നിന്ന് 103.6 കിലോമീറ്ററായി ഉയരും.

സുരക്ഷാ പരിശോധന പൂര്‍ത്തിയായി

പിങ്ക് ലൈനിന്റെ ആദ്യഘട്ടത്തിന് റെയില്‍വേ മെട്രോ സുരക്ഷാ കമ്മീഷണറുടെ (സിഎംആര്‍എസ്) അനുമതി ഒക്ടോബര്‍ 28ന് ലഭിച്ചിരുന്നു. കലേന അഗ്രഹാര മുതല്‍ തവരക്കരെ വരെയുള്ള പാതയിലെ സുരക്ഷാ പരിശോധനകള്‍ ഒക്ടോബര്‍ 6 മുതല്‍ 8 വരെ നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍വീസിന് അനുമതി ലഭിച്ചത്.

Read More: Namma Metro: നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് തിരിച്ചടി; ഭൂമിയേറ്റെടുക്കൽ നടപടികൾ കടുപ്പിക്കുന്നു

ആദ്യഘട്ടത്തില്‍ ആറ് സ്റ്റേഷനുകളാണുള്ളത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെപി നഗര്‍ നാലാം ഘട്ടം, ജയദേവ ആശുപത്രി, തവരക്കരെ എന്നിവയാണ് സ്റ്റേഷനുകള്‍. ഈ പാതയില്‍ തുടക്കത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് പദ്ധതി. തിരക്കേറിയ സമയങ്ങളില്‍ ആറ് മിനിറ്റ് ഇടവേളയിലും മറ്റ് സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളയിലും ട്രെയിനുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആകെ ദൈര്‍ഘ്യം 21.26 കിലോമീറ്റര്‍

തെക്കന്‍ ബെംഗളൂരുവിലെ കലേന അഗ്രഹാരയെ വടക്കന്‍ ബെംഗളൂരുവിലെ നാഗവാരയുമായി ബന്ധിപ്പിക്കുന്നതാണ് പിങ്ക് ലൈന്‍. ആകെ 21.26 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. ഇതില്‍ 7.5 കിലോമീറ്റര്‍ ഉയരപ്പാതയും 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുമാണ്. ആദ്യഘട്ടം തുറക്കുന്നതോടെ ബന്നാര്‍ഘട്ട റോഡ്, ഹുളിമാവ്, ജെപി നഗര്‍ തുടങ്ങിയ മേഖലകളിലെ യാത്രക്കാര്‍ക്ക് മെട്രോ സൗകര്യം ലഭിക്കും. ജയദേവ ആശുപത്രി സ്റ്റേഷനില്‍ യെല്ലോ ലൈനുമായി മാറിക്കയറാനും കഴിയും. ഇതിലൂടെ ഇലക്ട്രോണിക് സിറ്റി ഉള്‍പ്പെടെയുള്ള മേഖലകളിലേക്കുള്ള യാത്രയും എളുപ്പമാകും.

English Summary

The inauguration of Bengaluru’s Namma Metro Pink Line elevated stretch has reportedly been rescheduled to November 13 from November 15. Prime Minister Narendra Modi is expected to inaugurate the 7.5-km section, which includes six stations.

Follow Us