Kollengode Village: പച്ചപ്പിൻ്റെ പറുദീസ; ഇതാണോ കേരളത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം?
Kollengode Village Travel Guide: സോഷ്യൽ മീഡിയയിലെ റീലുകളിൽ നിന്ന് ഓരോ യാത്രക്കാരുടെയും ഹൃദയത്തിലേക്ക് പടിയിറങ്ങിചെന്ന ഒരു സുന്ദര ഗ്രാമം, അതാണ് കൊല്ലങ്കോട്. ഈ ഗ്രാമം എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും മനോഹരമായ ഇടമായി മാറുന്നത് എന്ന് അറിയണ്ടേ. അതിന് പിന്നിൽ കാരണങ്ങൾ പലതുണ്ട്.

Kollengode
കേരളത്തിൽ പചപ്പും മരനിരകളുടെ ഭംഗിയും ഒപ്പം ഗ്രാമീണതയും തഴകുന്ന നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ ആളുകളുടെ ഉള്ളിലേക്ക് ഇത്രയധികം ആഴത്തിൽ പതിഞ്ഞ ഒരു മനോഹര ഗ്രാമമുണ്ടെങ്കിൽ അത് പാലക്കാട്ടെ കൊല്ലങ്കോട് തന്നെയാണ്. ദൈവത്തിൻ്റെ സ്വന്തം നാടെന്ന വിശേഷണം യഥാർത്ഥത്തിൽ ഇന്ന് ഈ ഗ്രാമത്തിന് മാത്രമാണ് ചേരുന്നത്. അമ്പരചുമ്പികളായ കെട്ടിടങ്ങളോ, പുകപറക്കുന്ന ഫാക്ടറികളോ ഒന്നുമില്ലാതെ പ്രകൃതിയുടെ ജീവവായൂ ശ്വസിക്കാൻ നിങ്ങൾക്ക് ഇങ്ങോട്ടേക്ക് പോരാം.
പാലക്കാടിൻ്റെ സ്വർണം വിളയണ മണ്ണിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച പച്ചമരതകമാണ് കൊല്ലങ്കോട് എന്ന സുന്ദര ഗ്രാമം. സോഷ്യൽ മീഡിയയിലെ റീലുകളിൽ നിന്ന് ഓരോ യാത്രക്കാരുടെയും ഹൃദയത്തിലേക്ക് പടിയിറങ്ങിചെന്ന ഒരു സുന്ദര ഗ്രാമം, അതാണ് കൊല്ലങ്കോട്. ഈ ഗ്രാമം എന്തുകൊണ്ടാണ് കേരളത്തിലെ ഏറ്റവും മനോഹരമായ ഇടമായി മാറുന്നത് എന്ന് അറിയണ്ടേ. അതിന് പിന്നിൽ കാരണങ്ങൾ പലതുണ്ട്.
ALSO READ: ബംഗളൂരു ഒരു പകൽ കൊണ്ട് കണ്ടുതീർക്കാം!; യാത്ര തുടങ്ങേണ്ടത് ഇവിടെ നിന്ന്, മിസ്സ് ചെയ്യരുത് ഈ സ്ഥലങ്ങൾ
പാലക്കാടിൻ്റെ അതിർത്തിയിൽ പശ്ചിമഘട്ട മലനിരകളോട് ചേർന്ന് നിൽക്കുന്നതാണ് കൊല്ലങ്കോട് എന്ന ഗ്രാമം. ഇവിടെയെത്തുന്ന ഓരോ സഞ്ചാരികൾക്ക് ഈ ഗ്രാമം ജീവിതത്തിൽ മറക്കാനാകാത്ത ഒരു അനുഭവമാണ്. ഒരേസമയം പ്രശാന്തതയും പ്രകൃതിയുടെ തനി സൗന്ദര്യവും നിറഞ്ഞ ഒരിടം. നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന പച്ചപ്പണിഞ്ഞ മലനിരകൾക്ക് താഴെ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളുമായാണ് ഗ്രാമം ആളുകളെ വരവേൽക്കുന്നത്.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപുതച്ചു കിടക്കുന്ന നെൽ വയലുകൾ. കാറ്റിലാടുന്ന നെൽക്കതിരുകൾക്കിടയിലൂടെയുള്ള ഇടവഴികൾ. സിനിമകളിൽ കാണുന്ന അതേ കാഴിച്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. കൊല്ലങ്കോട് കൊട്ടാരവും അവിടുത്തെ തെരുവുകളും ഇന്നും കേരളത്തിൻ്റെ പഴയ തനിമയും പ്രൗഢിയും കാത്തുസൂക്ഷിക്കുന്നതാണ്. ആഡംബരത്തിൻ്റെ കാലം തൊട്ടുപോകാത്ത ഗ്രാമീണതയാണ് ഈ ഗ്രാമത്തിൻ്റെ സൗന്ദര്യം.