AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thusharagiri: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം

Kozhikode Thusharagiri Waterfalls: ഒരു കാലത്ത് വനങ്ങളിൽ മാത്രം കണ്ടിരുന്ന ഈ അപൂർവ്വ കാട്ടുപഴം രുചിച്ചറിയാൻ മാത്രമായി ഇപ്പോൾ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ട് എത്തുന്നത്. കേരളത്തിലെ പശ്ചിമഘട്ട വനങ്ങളിലും കാവുകളിലും സ്വാഭാവികമായി വളരുന്ന ഒരു വൃക്ഷത്തിലാണ് ഈ മുട്ടിപ്പഴം ഉണ്ടാകുന്നത്. മരത്തിന്റെ തടിയിലും ശാഖകളിലും, പ്രത്യേകിച്ച് ചുവടുഭാഗത്തുമാണ് ഇവ കൂടുതലും കായിക്കുന്നത്. വിളഞ്ഞു പാകമാകുമ്പോൾ കടും ചുവപ്പ് അല്ലെങ്കിൽ മെറൂൺ നിറത്തിലാണ് ഇവ കാണപ്പെടുക.

Thusharagiri: മുട്ടിപ്പഴം കഴിച്ചിട്ടുണ്ടോ? നേരെ തുഷാരഗിരിയിലേക്ക് വിട്ടോളൂ; സഞ്ചാരികളെ ക്ഷണിച്ച് കാട്ടുപഴം
Thusharagiri WaterfallsImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 03 Jul 2026 | 01:54 PM

വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിക്കാൻ വയനാട് ചുരത്തിൻ്റെ അരികിലുള്ള തുഷാരഗിരിയിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഇപ്പോൾ കാത്തിരിക്കുന്നത് പ്രകൃതിയൊരുക്കിയ ഒരു മധുരമുള്ള സർപ്രൈസാണ്. കോഴിക്കോട് കോടഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ മുട്ടിപ്പഴത്തിൻ്റെ സീസണാണ് (Baccaurea courtallensis). ഒരു കാലത്ത് വനങ്ങളിൽ മാത്രം കണ്ടിരുന്ന ഈ അപൂർവ്വ കാട്ടുപഴം രുചിച്ചറിയാൻ മാത്രമായി ഇപ്പോൾ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ട് എത്തുന്നത്. കേരളത്തിലെ പശ്ചിമഘട്ട വനങ്ങളിലും കാവുകളിലും സ്വാഭാവികമായി വളരുന്ന ഒരു വൃക്ഷത്തിലാണ് ഈ മുട്ടിപ്പഴം ഉണ്ടാകുന്നത്. മരത്തിന്റെ തടിയിലും ശാഖകളിലും, പ്രത്യേകിച്ച് ചുവടുഭാഗത്തുമാണ് ഇവ കൂടുതലും കായിക്കുന്നത്. വിളഞ്ഞു പാകമാകുമ്പോൾ കടും ചുവപ്പ് അല്ലെങ്കിൽ മെറൂൺ നിറത്തിലാണ് ഇവ കാണപ്പെടുക.

കുട്ടിക്കാലത്തിൻ്റെ നൊസ്റ്റാൾജിയ നൽകുന്ന പ്രത്യേക അനുഭവമാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ പങ്കുവയ്ക്കുന്നത്. വനപാതയോരങ്ങളിൽ ചുവന്നുതുടുത്തു നിൽക്കുന്ന ഈ പഴങ്ങൾ തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന ഒരു അപൂർവ്വ മനോഹര കാഴ്ചയായി മാറിയിരിക്കുകയാണ്. മരത്തിന്റെ ചുവട്ടിലായി കൂടുതലും വളരുന്നതിനാലാണ് ഇതിനെ ‘മുട്ടിപ്പഴം’ എന്ന് വിളിക്കുന്നത്.

ALSO READ: ഓണത്തിന് മധുരം കൂട്ടാൻ കാന്തല്ലൂർ ആപ്പിളുകൾ; വിളവെടുപ്പ് തുടങ്ങി, തോട്ടങ്ങളിൽ സഞ്ചാരികളുടെ തിരക്ക്

തുഷാരഗിരിയിലെ പ്രശസ്തമായ മൂന്ന് വെള്ളച്ചാട്ടങ്ങളായ ഈരാറ്റുമുക്ക്, മഴവിൽ ചാട്ടം, തുമ്പിതുള്ളും പാറ എന്നിവയ്ക്ക് ചുറ്റുമുള്ള വനപ്രദേശങ്ങളിലും, തോണിക്കയത്തുമായിട്ടാണ് ഈ മുട്ടിപ്പഴ മരങ്ങൾ സമൃദ്ധമായി വളർന്നു നിൽക്കുന്നത്. വെള്ളച്ചാട്ടങ്ങളുടെ വന്യമായ ഭംഗി ആസ്വദിക്കാൻ പോകുന്ന വഴികളിൽ സഞ്ചാരികൾക്ക് ഈ മരങ്ങൾ കാണാൻ സാധിക്കും. ഈ പ്രദേശത്തെ തദ്ദേശവാസിയായ കുന്നേൽ ജോസിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിലെ രണ്ട് മുട്ടിപ്പഴ മരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മരത്തിന്റെ ചുവട് മുതൽ കൊമ്പുകൾ വരെ ചുവന്നുതുടുത്തു നിൽക്കുന്ന ഈ അപൂർവ്വ കാഴ്ചയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോകളും സെൽഫികളും എടുക്കാൻ മാത്രമായി നിരവധി വിനോദസഞ്ചാരികളാണ് ദിവസേന ഇവിടെയെത്തുന്നത്.

കട്ടിയുള്ള കടുംചുവപ്പ് പുറംതോടുകളുള്ള ഈ പഴങ്ങൾ പൊളിച്ചാൽ ഉള്ളിൽ കാണുന്ന അല്ലികൾക്ക് നേരിയ പുളിയും മധുരവുമുള്ള ഒരു പ്രത്യേക രുചിയാണ്. പ്രകൃതിദത്തമായ ഈ കാട്ടുപഴത്തിന്റെ രുചിയും തുഷാരഗിരിയുടെ ഭംഗിയും സഞ്ചാരികൾക്ക് മറക്കാനാവാത്ത ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. മുട്ടിപ്പഴത്തിന്റെ പൂക്കൾ ഡിസംബർ-ജനുവരി മാസങ്ങളിലാണ് വിരിയുന്നത്. കുരങ്ങുകൾ, കരടികൾ, അണ്ണാൻ എന്നിവ ഈ പഴം കൂടുതലും കഴിക്കാറുണ്ട്. കേരളത്തിലും കർണാടകയിലും പല ഭാഗങ്ങളിലും കിലോയ്ക്ക് ഏകദേശം 150 രൂപ നിരക്കിൽ ഈ പഴം വിൽക്കപ്പെടും. കോഴിക്കോട് താമരശ്ശേരിയിൽ നിന്നോ, കോടഞ്ചേരി വഴി ഈസിയായി തുഷാരഗിരിയിലേക്ക് എത്തിച്ചേരാവുന്നതാണ്.

ആരോഗ്യഗുണങ്ങൾ ചെറുതല്ല!

രുചിയിൽ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുട്ടിപ്പഴം മുൻപന്തിയിലാണ്

വിറ്റാമിൻ സി: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ആന്റിഓക്‌സിഡന്റുകൾ: ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ദഹനം സുഗമമാക്കുന്നു: മലബന്ധം പോലുള്ള പ്രശ്നങ്ങൾ മാറാൻ ഈ കാട്ടുപഴം ഉത്തമമാണ്.

English Summary:

‘Muttipazham’ is a name that often figures in stories narrated by parents and those who had the privilege to live in Kerala’s villages or in areas closer to forests. It’s known as ‘muttipazham’ as it grows mostly around the base of the tree.

Follow Us