KSRTC Lakshadweep Travel: കൊല്ലത്തുനിന്ന് നേരെ ലക്ഷദ്വീപിലേക്ക്; കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ, ബുക്കിങ് തുടങ്ങി

KSRTC Kollam to Lakshadweep Tour Package: നമ്മൾ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് കേരളത്തിലെ ഏത് ഡിപ്പോകളിൽ നിന്നും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ഇത്തവണ ഏറ്റവും പുതുതായി പ്രഖ്യാപിച്ച് യാത്രയാണ് കൊല്ലത്ത് നിന്ന് നേരെ ലക്ഷദ്വീപിലേക്കുള്ളത്. ലക്ഷദ്വീപിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന മലയാളികളുടെ സ്വപ്നമാണ് ഇവിടെ സഫലമാകാൻ പോകുന്നത്.

KSRTC Lakshadweep Travel: കൊല്ലത്തുനിന്ന് നേരെ ലക്ഷദ്വീപിലേക്ക്; കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ, ബുക്കിങ് തുടങ്ങി

Ksrtc Lakshadweep Travel

Published: 

12 Sep 2026 | 07:52 PM

യാത്രകളെ സ്നേഹിക്കുന്ന മലയാളികൾക്ക് കെഎസ്ആർടിസി ഓരോ മാസവും വമ്പൻ ടൂർ പാക്കേജുകളാണ് പ്രഖ്യാപിക്കുന്നത്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നത് തന്നെയാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മൾ ആ​ഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് കേരളത്തിലെ ഏത് ഡിപ്പോകളിൽ നിന്നും യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ഇത്തവണ ഏറ്റവും പുതുതായി പ്രഖ്യാപിച്ച് യാത്രയാണ് കൊല്ലത്ത് നിന്ന് നേരെ ലക്ഷദ്വീപിലേക്കുള്ളത്. ലക്ഷദ്വീപിലേക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന മലയാളികളുടെ സ്വപ്നമാണ് ഇവിടെ സഫലമാകാൻ പോകുന്നത്.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള ആകർഷകമായ നാല് ദിവസത്തെ ബജറ്റ് ടൂർ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ടൂർ ഓപ്പറേറ്ററായ കോറൽ വിസ്റ്റയുമായി സഹകരിച്ച് നടത്തുന്ന അഗത്തി ദ്വീപ് പാക്കേജിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. കപ്പൽ മാർഗ്ഗത്തിന് പുറമേ വിമാന യാത്രയടക്കം ഉൾപ്പെടുന്നതാണ് കെഎസ്ആർടിസിയുടെ ഈ വമ്പൻ പാക്കേജ്.

ALSO READ: ടിക്കറ്റ് ഉണ്ടായാലും പണി കിട്ടും!; ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോയാൽ പിഴ, കാരണം

യാത്രയുടെ ​കൂടുതൽ വിവരങ്ങൾ

നിങ്ങളുടെ ഈ സ്വപ്ന യാത്രയിൽ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എൻട്രി പെർമിറ്റ്, കാഴ്ചകൾ കാണാനുള്ള സൗകര്യം, ബോട്ട് യാത്രകൾ എന്നിവ മുഴുവൻ ഉൾപ്പെടുന്നു. ഒരാൾക്ക് ഏകദേശം 29,050 രൂപയാണ് നിരക്ക് വരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ബുക്കിങ്ങിനായി കൊല്ലത്തെ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

ടിക്കറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നതിനായി ഡിപ്പോ കോർഡിനേറ്ററെ വിളിച്ച് ഫോട്ടോ ഐഡി കൈമാറി സീറ്റ് ബ്ലോക്ക് ചെയ്യാം. ടൂറിസം കൗണ്ടറിൽ യുപിഐ വഴിയോ പണമായോ തുകയടച്ച് രസീത് കൈപ്പറ്റാവുന്നതാണ്. കൊല്ലം ഹെൽപ്പ് ലൈൻ നമ്പറുകൾ: 9495440444, 9188938523. സംസ്ഥാന ബിടിസി നമ്പറുകൾ: 94970 07857, 80894 63675. കെഎസ്ആർടിസി 24×7 കൺട്രോൾ റൂം: 9447071021, 0471‑2463799.

ഇന്ത്യക്കാർ ഉൾപ്പെടെ എല്ലാ സഞ്ചാരികൾക്കും ലക്ഷദ്വീപ് സന്ദർശനത്തിന് എൻട്രി പെർമിറ്റ് നിർബന്ധമാണ്. ePermit പോർട്ടൽ വഴി അപേക്ഷിച്ച് ഐഡി കാർഡ് കയ്യിൽ കരുതേണ്ടതാണ്. കാലാവസ്ഥയിലോ സർവീസുകളിലോ മാറ്റമുണ്ടായാൽ സ്ഥിരീകരിച്ച വിമാന/കപ്പൽ സർവീസുകൾക്കനുസരിച്ച് ടൂർ മാനേജർമാർ തീയതികളിൽ ക്രമീകരണം വരുത്തും.

മറ്റ് യാത്രകൾ ഏതെല്ലാം

തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വാരാന്ത്യ യാത്രകൾക്കായി മറ്റ് പാക്കേജുകളും ലഭ്യമാണ്. സെപ്റ്റംബർ 12, 19, 21, 26 തീയതികളിൽ മൂന്നാറിലേക്കും സെപ്റ്റംബർ 13, 21, 27 തീയതികളിൽ പൊൻമുടി ഏകദിന യാത്രകളിലേക്കും ബുക്കിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ യാത്രകൾ ആ​ഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ മേൽപ്പറഞ്ഞ നമ്പറിലേക്ക് ബുക്ക് ചെയ്യാവുന്നതാണ്.

English Summary:

KSRTC Tourism Cell Provide Budget Friendly Travel Packages For All. KSRTC Announces September Month Budget Friendly Tour Package From Kollam to Lakshadweep. Here Is The Complete Details Include Ticket Fare And Contact Number.

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ