KSRTC Nalambala Darshan: നാലമ്പല ദർശനത്തിന് കെഎസ്ആർടിസി ഏതൊക്കെ ഡിപ്പോകളിൽ നിന്ന്? സമയക്രമം അറിയാം
KSRTC Nalambala Darshan Special Services: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന നിരക്കിലാണ് 'നാലമ്പല ദർശനം' യാത്രകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കർക്കിടകത്തിന്റെ ആരംഭം മുതൽ ആഗസ്റ്റ് 16 വരെയാണ് ഈ പ്രത്യേക യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാമായണ മാസത്തിൽ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ നാല് സഹോദരന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നത് ഹിന്ദു വിശ്വാസ പ്രകാരം ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് കണ്ടുവരുന്നത്.
പവിത്രമായ കർക്കിടക മാസത്തിൽ ഭക്തജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ നാലമ്പല പുണ്യദർശനം സാധ്യമാക്കാൻ കെഎസ്ആർടിസി (KSRTC) യുടെ ബജറ്റ് ടൂറിസം സെൽ. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏതൊരു സാധാരണക്കാരനും താങ്ങാനാവുന്ന നിരക്കിലാണ് ‘നാലമ്പല ദർശനം’ യാത്രകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കർക്കിടകത്തിന്റെ ആരംഭം മുതൽ ആഗസ്റ്റ് 16 വരെയാണ് ഈ പ്രത്യേക യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
രാമായണ മാസത്തിൽ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ നാല് സഹോദരന്മാർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നത് ഹിന്ദു വിശ്വാസ പ്രകാരം ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് കണ്ടുവരുന്നത്. ഭക്തരുടെ സൗകര്യം മുൻനിർത്തി തൃശ്ശൂരിലെയും എറണാകുളത്തെയും പ്രശസ്തമായ നാലമ്പലം ക്ഷേത്രങ്ങളിലേക്കാണ് വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഒരുക്കിയിരിക്കുന്നത്.
ALSO READ: ഓണാവധി ബോറടിപ്പിക്കേണ്ട; ഫാമിലിയോടൊപ്പം ട്രിപ്പ് പോകാൻ ഇതാ വൺ-ഡേ സ്പോട്ടുകൾ
തൃശ്ശൂർ നാലമ്പല ദർശന യാത്രയിൽ, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ ഉൾപ്പെടുന്നു. എറണാകുളം നാലമ്പല ദർശന യാത്രയിൽ, മാമ്മലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതപിള്ളി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, നെടുങ്ങാട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുന്നത്. കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യവും ദർശനവും ഉറപ്പാക്കാൻ കെഎസ്ആർടിസി ഡിപ്പോകൾ വഴി മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഡിപ്പോകളും യാത്രയുടെ വിവരങ്ങളും
ആലപ്പുഴ ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാഗത്തേക്ക് ജൂലൈ 18, 21, 24, 29, ഓഗസ്റ്റ് 4, 7, 13 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 26, 31, ഓഗസ്റ്റ് 8, 15 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.
കായംകുളം ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാഗത്തേക്ക് ജൂലൈ 18, ഓഗസ്റ്റ് 3, 10, 14 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 22, 31, ഓഗസ്റ്റ് 5, 11, 15 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.
മാവേലിക്കര ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാഗത്തേക്ക് ജൂലൈ 29, ഓഗസ്റ്റ് 6, 11 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 18, 19, 25, 26, ഓഗസ്റ്റ് 1, 2, 8, 9, 12, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.
എടത്വാ ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാഗത്തേക്ക് ജൂലൈ 30, ഓഗസ്റ്റ് 7, 14 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 26, ഓഗസ്റ്റ് 2, 8, 9, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.
ചേർത്തല ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാഗത്തേക്ക് ജൂലൈ 18, 21, 25, 27, അതുപോലെ ഓഗസ്റ്റ് 1, 4, 7, 10, 13 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 25, 26, 31, ഓഗസ്റ്റ് 1, 2, 8, 12, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.
ഹരിപ്പാട് ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാഗത്തേക്ക് ജൂലൈ 18, 21, 25, 28, 30, ഓഗസ്റ്റ് 1, 4, 6, 11, 13, 14 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 26, ഓഗസ്റ്റ് 8, 9, 15, 16 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.
ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന്- തൃശൂർ ഭാഗത്തേക്ക് ജൂലൈ 18, 24, 28, ഓഗസ്റ്റ് 4, 11 തീയതികളിലാണ് ബസ് സർവീസ് നടത്തുന്നത്. എറണാകുളം ഭാഗത്തേക്ക് ജൂലൈ 19, 25, 26, ഓഗസ്റ്റ് 1, 2, 8, 9 തീയതികളിലും യാത്ര ക്രമീകരിച്ചിരിക്കുന്നു.
ഗ്രൂപ്പ് ബുക്കിംഗിനുള്ള ഫോൺ നമ്പർ കൂടാതെ ആലപ്പുഴയിലെ ഏതെങ്കിലും ഡിപ്പോയിലെ ബജറ്റ് സെല്ലുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾക്ക്- 9846475874, കായംകുളം – 9446117774, മാവേലിക്കര – 94006 57240, ഹരിപ്പാട് – 9744896560, ആലപ്പുഴ – 9447500997, ചേർത്തല – 9447708368, എടത്വാ – 70340425734042 9846373247, ജില്ലാ കോർഡിനേറ്റർ – 9846475874, 9188938525 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
English Summary:
KSRTC’s budget tourism cell offers affordable ‘Nalambala Darshan’ trips during the sacred month of Karkidakam. The trips are scheduled from the beginning of Karkidakam up to August 16. Visiting the four temples dedicated to Lord Rama and his brothers during the Ramayana month is an important part of Hindu tradition.