AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Vacation Trip: ഓണാവധി ബോറടിപ്പിക്കേണ്ട; ഫാമിലിയോടൊപ്പം ട്രിപ്പ് പോകാൻ ഇതാ വൺ-ഡേ സ്പോട്ടുകൾ

Onam Vacation Trip Plan 2026: ദൂരയാത്രകൾക്ക് സമയമില്ലാത്തവർക്കും വലിയ തുക ചിലവാക്കാൻ താല്പര്യമില്ലാത്തവർക്കും ഒരൊറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റിയ ചില സ്ഥലങ്ങളുണ്ട് നമ്മുടെ ഈ കൊച്ച് കേരളത്തിൽ. ഓണാവധിക്കാലം കുടുംബത്തോടൊപ്പം ഒട്ടും ബോറടിക്കാതെ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ, എങ്കിൽ ഒരുപാട് ചെലവൊന്നും ഇല്ലാതെ ഒരു കിടിലൻ വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്താലോ നമുക്ക്.

Onam Vacation Trip: ഓണാവധി ബോറടിപ്പിക്കേണ്ട; ഫാമിലിയോടൊപ്പം ട്രിപ്പ് പോകാൻ ഇതാ വൺ-ഡേ സ്പോട്ടുകൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 18 Jul 2026 | 10:00 PM

ഓണം എത്തിക്കഴിഞ്ഞാൽ പിന്നെ എങ്ങും ആഘോഷങ്ങളുടെ നാളുകളാണ്. നീണ്ട അവധി ദിവസങ്ങളിൽ വീട്ടിൽ തന്നെ ഇരുന്ന് ബോറടിക്കുന്നതിന് പകരം, കുടുംബത്തോടൊപ്പം ഒരു ചെറിയ വൺ-ഡേ ട്രിപ്പ് പോയാലോ. ദൂരയാത്രകൾക്ക് സമയമില്ലാത്തവർക്കും വലിയ തുക ചിലവാക്കാൻ താല്പര്യമില്ലാത്തവർക്കും ഒരൊറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റിയ ചില സ്ഥലങ്ങളുണ്ട് നമ്മുടെ ഈ കൊച്ച് കേരളത്തിൽ. ഓണാവധിക്കാലം കുടുംബത്തോടൊപ്പം ഒട്ടും ബോറടിക്കാതെ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ, എങ്കിൽ ഒരുപാട് ചെലവൊന്നും ഇല്ലാതെ ഒരു കിടിലൻ വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്താലോ നമുക്ക്.

ALSO READ: ആറന്മുള വള്ളസദ്യ എന്ന് മുതൽ? തീയതി അടുത്തേ…; സദ്യ കഴിക്കാൻ പോയാലോ

മൂന്നാർ -ഇടുക്കി റൂട്ടിലെ വൺ-ഡേ സ്പോട്ടുകൾ

മലങ്കര ഡാം, ഇലവീഴാപ്പൂഞ്ചിറ: വലിയ തിരക്കുകളില്ലാതെ പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണിത്. കുട്ടികൾക്ക് കളിക്കാൻ പാർക്കും മലങ്കരയിലെ ഭംഗിയും വൺ-ഡേ ട്രിപ്പിന് അനുയോജ്യമാണ്.

ചതുരംഗപ്പാറ (ഇടുക്കി): കനത്ത കാറ്റും കോടമഞ്ഞും മനസ്സ് നിറയ്ക്കുന്ന വ്യൂ പോയിന്റും ഇവിടുത്തെ പ്രത്യേകതയാണ്. രാവിലെ പോയി വൈകുന്നേരത്തോടെ മടങ്ങിയെത്താൻ പറ്റുകയും ചെയ്യും.

വാ​ഗമൺ- ഇല്ലിക്കൽ കല്ല്: കോട്ടയം പാലാ റൂട്ടിൽ പോയാൽ കോട കയറിയ ഇല്ലിക്കൽ കല്ലും കണ്ട് നേരെ വാ​ഗമണ്ണിലേക്ക് വിടാം. എത്ര ചൂടായാലും ഈ മലമുകളിൽ അത് അറിയുകയില്ല. വൈകുന്നേരത്തോടെ നിങ്ങൾക്ക് മടങ്ങുകയും ചെയ്യാം.

കായൽ ടൂറിസം

കുമരകം പക്ഷിസങ്കേതവും ഹൗസ്ബോട്ട് യാത്രയും: ഒരു ദിവസത്തേക്ക് മാത്രമായി ചെറിയ മോട്ടോർ ബോട്ടുകളോ കുട്ടനാടൻ ശൈലിയിലുള്ള വള്ളങ്ങളോ വാടകയ്ക്കെടുത്ത് കുടുംബത്തോടൊപ്പം കായൽ വിഭവങ്ങൾ കഴിച്ച് സമയം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് കുമരകം. ഒപ്പം പക്ഷിസങ്കേതവും കാണാം.

മൺറോത്തുരുത്ത് (കൊല്ലം): തെക്കൻ കേരളത്തിലുള്ളവർക്ക് ഒരൊറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന അതിമനോഹരമായ ഒരു കായൽ ഗ്രാമമാണിത്. ചെറിയ തോടുകളിലൂടെയുള്ള വള്ളംയാത്ര കുടുംബത്തിന് വേറിട്ടൊരു അനുഭവമായിരിക്കും.

അതിരപ്പിള്ളി -തുമ്പൂർമുഴി

തുമ്പൂർമുഴി ഗാർഡൻ -ഹാംഗിങ് ബ്രിഡ്ജ്: കുട്ടികളുള്ള കുടുംബങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി ആസ്വദിക്കാൻ പറ്റിയ ഇടം. ഇവിടെയുള്ള ശലഭോദ്യാനവും തൂക്കുപാലവും വൺ-ഡേ ട്രിപ്പിൻ്റെ ഭം​ഗി കൂട്ടും.

അതിരപ്പിള്ളി വെള്ളച്ചാട്ടം: തുമ്പൂർമുഴിയിൽ നിന്നും അല്പം കൂടി മുന്നോട്ട് പോയാൽ ബാഹുബലി സിനിമയിലൂടെ പ്രശസ്തമായ അതിരപ്പിള്ളിയുടെ വന്യമായ ഭംഗി ആസ്വദിക്കാം. ഒരൊറ്റ ദിവസം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് അതിരപ്പിള്ളി.

തുഷാരഗിരി വെള്ളച്ചാട്ടം (കോഴിക്കോട്): മഴക്കാലം മാറി പ്രകൃതി സുന്ദരമാകുന്ന ഓണക്കാലത്ത് ട്രെക്കിംഗിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പറ്റിയ ഇടമാണ് തുഷാരഗിരി വെള്ളച്ചാട്ടം.

കാരാപ്പുഴ ഡാം (വയനാട്): കുട്ടികൾക്കായുള്ള അഡ്വഞ്ചർ പാർക്കും വലിയ ഡാം പരിസരവും വയനാട്ടിലെ മികച്ച ഒരു വൺ-ഡേ ഫാമിലി ഡെസ്റ്റിനേഷനാണ്.

English Summary:

Planning your Onam vacation 2026, Discover how to execute the perfect one-day trip with family to Kerala’s best hidden spots. Explore less-crowded, hidden gems travel guide.

Follow Us