KSRTC October Packages: നിങ്ങൾ റെഡിയല്ലേ? കെഎസ്ആർടിസിക്കൊപ്പം ഈ മാസം പോക്കറ്റ് കാലിയാകാതെ കറങ്ങാം

KSRTC October Month Budget Travel List: ഈ മാസത്തെ ആകർഷകമായ യാത്രാ പാക്കേജുകളാണ് ഇപ്പോൾ ആളുകളെ ആകർഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി ഗവി ജംഗിൾ സഫാരി, മൂന്നാർ മലനിരകൾ, മലക്കപ്പാറ, വയനാട്, നെല്ലിയാമ്പതി തുടങ്ങി നിരവധി പ്രകൃതിരമണീയമായ കേന്ദ്രങ്ങളിലേക്കാണ് ഈ മാസം യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

KSRTC October Packages: നിങ്ങൾ റെഡിയല്ലേ? കെഎസ്ആർടിസിക്കൊപ്പം ഈ മാസം പോക്കറ്റ് കാലിയാകാതെ കറങ്ങാം

Ksrtc

Published: 

09 Oct 2026 | 01:57 PM

സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന കിടിലൻ പാക്കേജുകളാണ് ഓരോ മാസവും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (KSRTC Budget Tourism Cell) പുറത്തിറക്കുന്നത്. ഈ മാസത്തെ ആകർഷകമായ യാത്രാ പാക്കേജുകളാണ് ഇപ്പോൾ ആളുകളെ ആകർഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി ഗവി ജംഗിൾ സഫാരി, മൂന്നാർ മലനിരകൾ, മലക്കപ്പാറ, വയനാട്, നെല്ലിയാമ്പതി തുടങ്ങി നിരവധി പ്രകൃതിരമണീയമായ കേന്ദ്രങ്ങളിലേക്കാണ് ഈ മാസം യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.

മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തം കാണാനും മൂകാംബിക ക്ഷേത്രദർശനം നടത്താനും ഉൾപ്പെടെ ആകർഷകമായ ഒട്ടേറെ പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് കാണാൻ കെഎസ്ആർടിസി ഒക്ടോബറിൽ പ്രത്യേക യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. വെറും 720 രൂപയ്ക്ക് മൂന്നാർ തേയിലത്തോട്ടങ്ങളും മലനിരകളും കണ്ട് മടങ്ങാനാകുന്ന ഈ പാക്കേജാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.

ALSO READ: കെഎസ്ആർടിസിയുടെ പ്രീമിയം വോൾവോ ബസിലെ സൗകര്യങ്ങൾ

കോടമഞ്ഞും കാറ്റും നിറഞ്ഞ ഇലവീഴാപൂഞ്ചിറയുടെയും ഇല്ലിക്കൽ കല്ലിന്റെയും മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന 520 രൂപയുടെ പാക്കേജും കെഎസ്ആർടിസി ഈ മാസം ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്കായി ആലപ്പുഴ ഡിപ്പോയിൽ നിന്ന് മൂകാംബികാ ദർശനത്തിനായി പ്രത്യേക ബജറ്റ് സർവീസുകൾ ലഭ്യമാണ്. ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് മൂകാംബികയിലേക്കുള്ളതാണ്. 3020 രൂപയാണ് ഈ യാത്രയ്ക്ക് ഈടാക്കുന്നത്.

ബജറ്റ് ടൂറിസം ട്രിപ്പുകൾ ഇങ്ങനെ

  1. ഒക്ടോബർ 10 ശനിയാഴ്ച്ച: കല്ലാർ – മീൻമുട്ടി – പൊന്മുടി യാത്ര. ടിക്കറ്റ് നിരക്ക് 1000 രൂപ.
  2. ഒക്ടോബർ 11 ഞായറാഴ്ച്ച: ഇഞ്ചത്തൊട്ടി യാത്ര. ടിക്കറ്റ് നിരക്ക് 750 രൂപ.
  3. ഒക്ടോബർ 12 തിങ്കളാഴ്ച്ച: മൂകാംബിക യാത്ര. ടിക്കറ്റ് നിരക്ക് 3020 രൂപ.
  4. ഒക്ടോബർ 17 ശനിയാഴ്ച്ച: ഗുരുവായൂർ യാത്ര. ടിക്കറ്റ് നിരക്ക് 830 രൂപ.
  5. ഒക്ടോബർ 18 ഞായറാഴ്ച്ച: മാമലക്കണ്ടം യാത്ര. ടിക്കറ്റ് നിരക്ക് 1110 രൂപ.
  6. ഒക്ടോബർ 20 ചൊവ്വാഴ്ച്ച: മലക്കപ്പാറ യാത്ര. ടിക്കറ്റ് നിരക്ക് 890 രൂപ.
  7. ഒക്ടോബർ 21 ബുധനാഴ്ച്ച: കല്ലാർ – മീൻമുട്ടി – പൊന്മുടി യാത്ര. ടിക്കറ്റ് നിരക്ക് 1000 രൂപ.
  8. ഒക്ടോബർ 22 വ്യാഴാഴ്ച്ച: അടവി – ഗവി – പരുന്തുംപാറ യാത്ര. ടിക്കറ്റ് നിരക്ക് 1800 രൂപ.
  9. ഒക്ടോബർ 24 ശനിയാഴ്ച്ച: ചതുരംഗപ്പാറ യാത്ര. ടിക്കറ്റ് നിരക്ക് 830 രൂപ.
  10. ഒക്ടോബർ 25 ഞായറാഴ്ച്ച: അഞ്ചുരുളി – രാമക്കൽമേട് യാത്ര. ടിക്കറ്റ് നിരക്ക് 720 രൂപ. ‌

English Summary:

Explore the complete KSRTC October Budget Travel List for 2026. Discover affordable KSRTC tour packages to Gavi, Munnar, Malakkappara, and Wayanad.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
ഇന്നും തലയെടുപ്പോടെ ഹോണ്ട യൂണികോൺ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു