AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Scene OTT : റിലീസായി ഒരു മാസം ആകുന്നെയുള്ളൂ! സൂര്യയുടെ സീൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ?

Scene OTT Release Date & Platform Update : റിപ്പോർട്ടുകൾ പ്രകാരം 85 കോടി രൂപയ്ക്കാണ് സീൻ സിനിമയുടെ ഒടിടി അവകാശം വിറ്റു പോയത്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിൽ ഒടിടി റിലീസ് എന്ന നിബന്ധനയോടെയാണ് സീൻ സിനിമയുടെ അണിയറപ്രവർത്തകർ ഡീലിൽ പങ്ക് ചേർന്നത്.

Scene OTT : റിലീസായി ഒരു മാസം ആകുന്നെയുള്ളൂ! സൂര്യയുടെ സീൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ?
Scene OTTImage Credit source: Social Media
Jenish Thomas
Jenish Thomas | Updated On: 23 Nov 2026 | 10:39 PM

സൂര്യയെ നായകനാക്കി ആവേശം, രോമാഞ്ചം സിനിമകളുടെ സംവിധായകൻ ജിത്തു മാധവൻ ഒരുക്കിയ ചിത്രം സീൻ ഒടിടിയിലേക്ക്. നസ്ലെൻ, നസ്രിയ തുടങ്ങി മലയാളി താരങ്ങൾ നിരവധി പേരാണ് സീൻ സിനിമയുടെ ക്യാമറയ്ക്കും മുന്നിലും പിന്നിലുമായി അണിനിരന്നത്. അതേസമയം ചിത്രം തിയറ്ററിൽ റിലീസായി മാസമാകുന്നതിന് മുമ്പ് തന്നെ ഒടിടിയിലേക്ക് എത്തുകയാണ്. ദീപാവലി റിലീസായ നവംബർ ആറിനാണ് സീൻ തിയറ്ററിൽ എത്തിയത്.

സീൻ ഒടിടി

തിയറ്റർ റിലീസിന് മുമ്പ് തന്നെ സൂര്യ ചിത്രത്തിൻ്റെ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റു പോയിരുന്നു. നെറ്റ്ഫ്ലിക്സാണ് സീൻ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ നാലാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം 85 കോടി രൂപയ്ക്കാണ് ജിത്തു മാധവൻ ഒരുക്കിയ സൂര്യ ചിത്രത്തിൻ്റെ ഒടിടി അവകാശം മാത്രമായി വിറ്റു പോയിരിക്കുന്നത്. തിയറ്ററിൽ റിലീസായി നാലാമത്തെ ആഴ്ചയിൽ ഒടിടി സംപ്രേഷണം എന്ന നിബന്ധനയോടെയായിരുന്നു സീൻ സിനിമയുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന് നൽകിയിരിക്കുന്നത്.

ALSO READ : Law And Order OTT : മമ്മൂട്ടി വീണ്ടും കാരിക്കാമുറി ഷൺമുഖനായി അവതരിച്ച ലോ ആൻഡ് ഓർഡർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

സീൻ സിനിമ

സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും സിനിമ നിർമാണ് കമ്പനിയായ 2ഡി എൻ്റർടെയ്മെൻ്റ്സും സഗോരം സ്റ്റുഡിയോസിൻ്റെയും ബാനറിലാണ് സീൻ നിർമിച്ചിരിക്കുന്നത്. സൂര്യയ്ക്കും നസ്ലെനും നസ്രിയയ്ക്കും പുറമെ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് നസ്ലെൻ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് ആഴ്ചകൾ കൊണ്ട് സീൻ സിനിമ 300 കോടി കളക്ഷനാണ് സ്വന്തമാക്കി.ത്,

മലയാളം സിനിമയുടെ റോക്ക്സ്റ്റാർ സുശിൻ ശ്യാം ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിട്ടുള്ളത്. സുശിൻ്റെ ആദ്യ മലയാളം ചിത്രമാണിത്. വിനീത് അഗസ്റ്റ്യനാണ് ഛായാഗ്രാഹകൻ, അജ്മൽ സാബു എഡിറ്റർ.

English Summary

Suriya’s Scene Movie OTT Release Announed. Movie Will Premier From December 4th In Netflix. As Per Reports Move Earns 85 Crore Rupees From OTT Deal

Follow Us