KSRTC October Packages: കെഎസ്ആർടിസി ആല്ലാത് മറ്റാര്…; 520 രൂപയ്ക്ക് ഇലവീഴാപൂഞ്ചിറ, നീലക്കുറിഞ്ഞി യാത്രയ്ക്ക് 720
KSRTC October Month Travel Guide: യാത്രയെ സ്നേഹിക്കുന്നവർക്ക് കുറഞ്ഞ ബജറ്റിൽ പോയിവരിക എന്നുപറയുന്നത് വലിയൊരു ആശ്വാസമാണ്. പോക്കറ്റ് കാലിയാകാതെ വയൽക്കാറ്റും മലനിരകളും ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ വൻ പാക്കേജുകളാണ് ഒക്ടോബർ മാസത്തിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോടമഞ്ഞും കാറ്റും നിറഞ്ഞ ഇലവീഴാപൂഞ്ചിറയുടെയും ഇല്ലിക്കൽ കല്ലിന്റെയും മനോഹരമായ കാഴ്ചകൾ കാണാനും ഈ യാത്രയിൽ നിങ്ങൾക്ക് അവസരമുണ്ടാകും.

പ്രതീകാത്മക ചിത്രം
നമ്മൾ മലയാളികൾക്ക് യാത്ര എന്നുപറഞ്ഞാൽ അതൊരു വികാരമാണ്. ആഴ്ച്ചയിൽ ഒരിക്കൽ മുതൽ വർഷത്തിൽ ഒരിക്കൽ പോലും യാത്ര ചെയ്യുന്നവരാണ് നമ്മൾ. യാത്രയെ സ്നേഹിക്കുന്നവർക്ക് കുറഞ്ഞ ബജറ്റിൽ പോയിവരിക എന്നുപറയുന്നത് വലിയൊരു ആശ്വാസമാണ്. പോക്കറ്റ് കാലിയാകാതെ വയൽക്കാറ്റും മലനിരകളും ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ വൻ പാക്കേജുകളാണ് ഒക്ടോബർ മാസത്തിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാറിലെ വസന്തമായ നീലക്കുറിഞ്ഞി കാണാനും മൂകാംബിക ക്ഷേത്രദർശനം നടത്താനും ഉൾപ്പെടെ ആകർഷകമായ ഒട്ടേറെ പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഒക്ടോബർ മാസത്തിലെ ട്രിപ്പുകളുടെയും ടിക്കറ്റ് നിരക്കുകളുടെയും പൂർണ്ണ വിവരങ്ങൾ നമുക്ക് നോക്കാം. ഏറ്റവും കുറഞ്ഞ ചെലവിൽ നടത്തിവരുന്ന ഏകദിന യാത്രയാണിത്. കോടമഞ്ഞും കാറ്റും നിറഞ്ഞ ഇലവീഴാപൂഞ്ചിറയുടെയും ഇല്ലിക്കൽ കല്ലിന്റെയും മനോഹരമായ കാഴ്ചകൾ കാണാനും ഈ യാത്രയിൽ നിങ്ങൾക്ക് അവസരമുണ്ടാകും.
ALSO READ: കെഎസ്ആർടിസിയിൽ ടിക്കറ്റ് എങ്ങനെ നേരത്തെ ബുക്ക് ചെയ്യാം?
യാത്രകളുടെ വിശദമായ വിവരങ്ങൾ
മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് കാണാൻ കെഎസ്ആർടിസി ഒക്ടോബറിൽ പ്രത്യേക യാത്രകളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നാർ തേയിലത്തോട്ടങ്ങളും മലനിരകളും കണ്ട് മടങ്ങാനാകുന്ന ഈ പാക്കേജിന് വെറും 720 രൂപ മാത്രമാണ് ഈടാക്കുക. ഒക്ടോബറിൽ മൂന്ന് സർവീസുകളാകും ഉണ്ടാവുക. അതുപോല കോടമഞ്ഞും കാറ്റും നിറഞ്ഞ ഇലവീഴാപൂഞ്ചിറയുടെയും ഇല്ലിക്കൽ കല്ലിന്റെയും മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന യാത്രയ്ക്ക് 520 രൂപ മാത്രമാണ് വേണ്ടത്.
ഭക്തജനങ്ങൾക്കായി ആലപ്പുഴ ഡിപ്പോയിൽ നിന്ന് മൂകാംബികാ ദർശനത്തിനായി പ്രത്യേക ബജറ്റ് സർവീസുകൾ ലഭ്യമാണ്. ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് മൂകാംബികയിലേക്കുള്ളതാണ്. 3020 രൂപയാണ് ഈ യാത്രയ്ക്ക് ഈടാക്കുന്നത്. ഇതുകൂടാതെ അടവി – ഗവി – പരുന്തുംപാറ ട്രിപ്പും സംഘടിപ്പിക്കുന്നുണ്ട്. ഈ യാത്രയ്ക്ക് ഏകദേശം 1800 രൂപയാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകളിൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ആലപ്പുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം ട്രിപ്പുകൾ ഇങ്ങനെ
ഒക്ടോബർ രണ്ട് വെള്ളിയാഴ്ച്ച: മൂന്നാർ – നീലക്കുറിഞ്ഞി യാത്ര. ടിക്കറ്റ് നിരക്ക് 720 രൂപ.
ഒക്ടോബർ മൂന്ന് ശനിയാഴ്ച്ച: മൂന്നാർ – നീലക്കുറിഞ്ഞി യാത്ര. ടിക്കറ്റ് നിരക്ക് 720 രൂപ.
ഒക്ടോബർ നാല് ഞായറാഴ്ച്ച: ഇല്ലിക്കൽ കല്ല് – ഇലവീഴാപൂഞ്ചിറ യാത്ര. ടിക്കറ്റ് നിരക്ക് 520 രൂപ.
ഒക്ടോബർ ആറ് ചൊവ്വാഴ്ച്ച: മൂന്നാർ – നീലക്കുറിഞ്ഞി യാത്ര. ടിക്കറ്റ് നിരക്ക് 720 രൂപ.
ഒക്ടോബർ 10 ശനിയാഴ്ച്ച: കല്ലാർ – മീൻമുട്ടി – പൊന്മുടി യാത്ര. ടിക്കറ്റ് നിരക്ക് 1000 രൂപ.
ഒക്ടോബർ 11 ഞായറാഴ്ച്ച: ഇഞ്ചത്തൊട്ടി യാത്ര. ടിക്കറ്റ് നിരക്ക് 750 രൂപ.
ഒക്ടോബർ 12 തിങ്കളാഴ്ച്ച: മൂകാംബിക യാത്ര. ടിക്കറ്റ് നിരക്ക് 3020 രൂപ.
ഒക്ടോബർ 17 ശനിയാഴ്ച്ച: ഗുരുവായൂർ യാത്ര. ടിക്കറ്റ് നിരക്ക് 830 രൂപ.
ഒക്ടോബർ 18 ഞായറാഴ്ച്ച: മാമലക്കണ്ടം യാത്ര. ടിക്കറ്റ് നിരക്ക് 1110 രൂപ.
ഒക്ടോബർ 20 ചൊവ്വാഴ്ച്ച: മലക്കപ്പാറ യാത്ര. ടിക്കറ്റ് നിരക്ക് 890 രൂപ.
ഒക്ടോബർ 21 ബുധനാഴ്ച്ച: കല്ലാർ – മീൻമുട്ടി – പൊന്മുടി യാത്ര. ടിക്കറ്റ് നിരക്ക് 1000 രൂപ.
ഒക്ടോബർ 22 വ്യാഴാഴ്ച്ച: അടവി – ഗവി – പരുന്തുംപാറ യാത്ര. ടിക്കറ്റ് നിരക്ക് 1800 രൂപ.
ഒക്ടോബർ 24 ശനിയാഴ്ച്ച: ചതുരംഗപ്പാറ യാത്ര. ടിക്കറ്റ് നിരക്ക് 830 രൂപ.
ഒക്ടോബർ 25 ഞായറാഴ്ച്ച: അഞ്ചുരുളി – രാമക്കൽമേട് യാത്ര. ടിക്കറ്റ് നിരക്ക് 720 രൂപ.
English Summary:
Discover affordable KSRTC budget tourism packages from Alappuzha for October. Complete guide on Munnar Neelakurinji, Mookambika And Ilaveezhapoonchira trips.