Women KSRTC Travel: വനിതകൾക്ക് കെഎസ്ആർടിസിയിൽ ഗവിയിലേക്ക് ഫ്രീയായി പോകാം; ബസ് സമയവും റൂട്ടും അറിയാം

KSRTC Women Free Travel To Gavi: യാത്ര കൂടുതൽ മനോഹരമാക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഒരു രൂപ ചെലവില്ലാതെ യാത്ര ചെയ്യാനുള്ള സുവർണാവസരമാണ് വന്നുചേർന്നിരിക്കുന്നത്. പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ഗവിയിലേക്ക് കാടിന്റെ ഭംഗി ആസ്വദിച്ച് കുറഞ്ഞ ചെലവിൽ പോയിവരാൻ പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൽക്ക് സാധിക്കും.

Women KSRTC Travel: വനിതകൾക്ക് കെഎസ്ആർടിസിയിൽ ഗവിയിലേക്ക് ഫ്രീയായി പോകാം; ബസ് സമയവും റൂട്ടും അറിയാം

പ്രതീകാത്മക ചിത്രം

Published: 

17 Jun 2026 | 01:06 PM

കേരള സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതി പ്രകാരം സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി (KSRTC Free Travel) ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. ഈ യാത്ര കൂടുതൽ മനോഹരമാക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഒരു രൂപ ചെലവില്ലാതെ യാത്ര ചെയ്യാനുള്ള സുവർണാവസരമാണ് വന്നുചേർന്നിരിക്കുന്നത്. പ്രകൃതിഭംഗിയാൽ അനുഗൃഹീതമായ ഗവിയിലേക്ക് കാടിന്റെ ഭംഗി ആസ്വദിച്ച് കുറഞ്ഞ ചെലവിൽ പോയിവരാൻ പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൽക്ക് സാധിക്കും.

ALSO READ: കേറിവാടാ മക്കളേ…; പൊന്മുടി വീണ്ടും തുറന്നു, യാത്ര പോകും മുമ്പ് ഇതൊന്ന് അറിഞ്ഞോളൂ

ബസ് സമയവും റൂട്ടും

പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് രണ്ട് ഓർഡിനറി ബസുകളും കുമളി ഡിപ്പോയിൽ നിന്ന് ഒരു ബസും പത്തനംതിട്ട-ഗവി-കുമളി റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള ആദ്യ ബസ് കുമളിയിലേക്ക് രാവിലെ 5:30 നും രണ്ടാമത്തേത് 6:30 നും പുറപ്പെടും. പത്തനംതിട്ടയിൽ നിന്ന് കുമളിയിലേക്ക് 208 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. ടൂറിസ്റ്റ് മേഖലകളിലൂടെ കടന്നുപോകുന്തനിനാൽ മിക്ക ദിവസങ്ങളിലും ബസിൽ തിരക്ക് അനുഭവപ്പെടാറുണ്ട്.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഗവിയിലേക്ക് മിക്ക മാസങ്ങളിലും യാത്രകൾ സംഘടിപ്പിക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ വേനൽക്കാലത്ത് പോലും ഗവിയിൽ സുഖകരമായ കാലാവസ്ഥയാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് ഗവിയിൽ കാണപ്പെടുന്ന അപൂർവ പക്ഷിമൃഗാദികളാണ്. ഗ്രേറ്റ് ഹോൺബിൽ ഉൾപ്പെടെ നിരവധി അപൂർവ പക്ഷികളാണ് ഇവിടെയുള്ളത്. കൂടാതെ, അപൂർവവും അതുല്യവുമായ വിവിധതരം മരങ്ങൾ, സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, പൂക്കൾ എന്നിവയും ​ഗവിയുടെ ഭം​ഗിയാണ്.

സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

‘സീറോ-ഫെയർ’ ടിക്കറ്റ് നിർബന്ധം: സൗജന്യ യാത്രയാണെങ്കിലും ബസിൽ കയറിയ ശേഷം കണ്ടക്ടറോട് ലക്ഷ്യസ്ഥാനം പറഞ്ഞ് ‘പ്രിയദർശിനി സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.

ടൂറിസം പാക്കേജുകൾക്ക് ഫ്രീ ഇല്ല: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന പ്രത്യേക ആഡംബര/ഫാസ്റ്റ് പാസഞ്ചർ ഗവി പാക്കേജുകൾക്ക് (ഭക്ഷണം, ബോട്ടിംഗ് എന്നിവ ഉൾപ്പെടുന്നവ) ഈ സൗജന്യ ആനുകൂല്യം ലഭിക്കില്ല. റൂട്ടിൽ ഓടുന്ന ഓർഡിനറി ബസിലെ പ്രിയദർശിനി സ്റ്റിക്കർ പതിപ്പിച്ചവയിൽ മാത്രമാണ് ലഭിക്കുക.

മുൻകൂട്ടി സീറ്റ് ഉറപ്പാക്കുക: പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഒരു സർവീസ് മാത്രമുള്ളതിനാൽ ബസിൽ തിരക്ക് കൂടുതലായിരിക്കും. അതിനാൽ നേരത്തെ തന്നെ ഡിപ്പോകളിൽ എത്തി സീറ്റ് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.

ബസ് യാത്ര സൗജന്യമാണെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള പ്രവേശന ഫീസോ മറ്റ് ചട്ടങ്ങളോ ഉണ്ടെങ്കിൽ അത് യാത്രക്കാർ തന്നെ നൽകേണ്ടി വരും.

കക്കി ഡാം, മൂഴിയാർ, അണത്തോട്, ഗവി തുടങ്ങിയ പ്രകൃതിരമണീയമായ ടൂറിസ്റ്റ് മേഖലകളിലൂടെ കടന്നുപോകുന്നതിനാൽ സാധാരണ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഈ ബസുകളിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.

​ഗവിയിൽ കാണേണ്ടത്

പച്ചക്കാനം വ്യൂ പോയിന്റ്: അഗാധമായ താഴ്‌വരകളുടെയും പച്ചപ്പുനിറഞ്ഞ വനങ്ങളുടെയും അതിമനോഹരമായ കാഴ്ച പച്ചക്കാനം വ്യൂ പോയിൻ്റിൽ നിന്ന് കാണാം. പലപ്പോഴും മൂടൽമഞ്ഞ് മൂടിക്കിടക്കുന്ന സ്ഥലമാണ്.

അപൂർവ്വ വന്യജീവികൾ: ഭാഗ്യമുണ്ടെങ്കിൽ വംശനാശഭീഷണി നേരിടുന്ന നിലഗിരി താർ (വരയാട്), സിംഹവാലൻ കുരങ്ങ് എന്നിവയെ കാണാൻ സാധിക്കും. മലയണ്ണാൻ, പലതരം അപൂർവ്വ പക്ഷികൾ എന്നിവയും ഇവിടുത്തെ സ്ഥിര താമസക്കാരാണ്.

ഏലത്തോട്ടങ്ങൾ: ഗവിയിലെ വിസ്തൃതമായ ഏലത്തോട്ടങ്ങളിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവമാണ്. ഇവിടെയുള്ള ഏലക്ക പ്രൊസസിംഗ് ഫാക്ടറിയും സന്ദർശിക്കാവുന്നതാണ്.

English Summary:

Explore the beauty of Gavi Under Kerala’s Priyadarshini scheme. Women can travel at zero cost on the KSRTC ordinary buses from Pathanamthitta to Kumily. Check the timings, route map, and stop details here.

Follow Us
സമ്പത്തിലും മിശിഹ തോല്‍ക്കില്ല; മെസ്സിയുടെ ആസ്തി എത്ര?
കണ്ണീച്ചയും പല്ലികളും ഇനി വീടിന്റെ പടി ചവിട്ടില്ല; ചെറുനാരങ്ങ മതി
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം