Sanju Samson: സഞ്ജുവിന് വില്ലനാകുന്നത് സ്വന്തം ബാറ്റിങ് ശൈലി; തിരുത്തേണ്ടത് ഈ പിഴവുകൾ
Why Is Sanju Samson Struggling? Key Batting Weaknesses Explained: ഇതോടൊപ്പം ഫ്രണ്ട് ഫൂട്ടിന്റെ ചലനവും പരിമിതപ്പെടുന്നു. പന്തിന്റെ ദിശയ്ക്കനുസരിച്ച് കാലുകള്‍ ക്രമീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ബാറ്റ് നേരത്തെ പിന്നോട്ട് വലിക്കുകയും ഷോട്ടുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യാം. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് വരുന്ന പന്തുകളില്‍ ഇത്തരം പിഴവുകള്‍ കൂടുതല്‍ പ്രകടമാകുന്നുണ്ട്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും പിന്നീട് റണ്‍സ് കണ്ടെത്താന്‍ താരം ഏറെ ബുദ്ധിമുട്ടി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 107 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊപ്പം ബാറ്റിങ്ങിലെ ചില സാങ്കേതിക പിഴവുകളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
സഞ്ജുവിന്റെ ബാറ്റിങ്ങില്‍ പ്രധാനമായും പ്രകടമാകുന്നത് ക്രീസിലെ അമിതമായ ചലനങ്ങളും പന്തിനെ നേരിടുന്നതിലെ കൃത്യതക്കുറവുമാണ്. ബൗളര്‍ പന്തെറിയുന്നതിന് മുമ്പുതന്നെ ക്രീസില്‍ പിന്നിലേക്ക് നീങ്ങുന്ന ശീലം താരത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. പന്തിന്റെ വേഗവും ദിശയും മനസിലാക്കിയ ശേഷം കാലുകള്‍ ചലിപ്പിക്കുന്നതിന് പകരം മുന്‍കൂട്ടി ഒരു നീക്കം നടത്തുന്നത് പലപ്പോഴും തിരിച്ചടിയാകുന്നു.
ക്രീസില്‍ പിന്നിലേക്ക് മാറുന്നത് തിരിച്ചടിയാകുന്നു
പേസര്‍മാര്‍ക്കെതിരെ സഞ്ജു ക്രീസിന്റെ പിന്നിലേക്ക് മാറിനിന്ന് പന്തിനെ നേരിടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു നീക്കം പന്തിന്റെ ലൈനും ലെങ്തും കൃത്യമായി മനസിലാക്കുന്നതിന് തടസമാകാം. പ്രത്യേകിച്ച് ന്യൂബോള്‍ സ്വിങ് ചെയ്യുന്ന സാഹചര്യത്തില്‍ മുന്നോട്ട് കയറി കളിക്കേണ്ട പന്തുകള്‍ പോലും പിന്നിലേക്ക് മാറി നേരിടുന്നത് ബാറ്റിങ്ങിന്റെ താളം തെറ്റിക്കുന്നു.
ഇതോടൊപ്പം ഫ്രണ്ട് ഫൂട്ടിന്റെ ചലനവും പരിമിതപ്പെടുന്നു. പന്തിന്റെ ദിശയ്ക്കനുസരിച്ച് കാലുകള്‍ ക്രമീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ബാറ്റ് നേരത്തെ പിന്നോട്ട് വലിക്കുകയും ഷോട്ടുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യാം. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് വരുന്ന പന്തുകളില്‍ ഇത്തരം പിഴവുകള്‍ കൂടുതല്‍ പ്രകടമാകുന്നുണ്ട്.
Also Read: Sanju Samson: സഞ്ജുവിന് എന്താണ് സംഭവിച്ചത്? ബാറ്റിങിലെ പോരായ്മ ചൂണ്ടിക്കാട്ടി ഹനുമ വിഹാരി
ഒരേ രീതിയിലുള്ള പുറത്താകലുകള്‍
സഞ്ജുവിന്റെ മറ്റൊരു പ്രധാന പ്രശ്‌നം പുറത്താകുന്ന രീതികളില്‍ ആവര്‍ത്തനം കാണപ്പെടുന്നു എന്നതാണ്. ഷോര്‍ട്ട് ബോളുകള്‍ക്ക് മുന്നില്‍ ബുദ്ധിമുട്ടുന്നത് നേരത്തെയും പ്രകടമായിരുന്നു. പന്തിന്റെ ലൈനിന് അനുസരിച്ച് ശരീരം ക്രമീകരിക്കാതെ ആക്രമണ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തുന്നു.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും പേസര്‍മാര്‍ക്കെതിരെ സഞ്ജുവിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സ്പിന്നര്‍മാര്‍ക്കെതിരെയും ക്രീസില്‍ ആവശ്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തത് പ്രശ്‌നമായി. വിശാഖപട്ടണത്ത് മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സ്പിന്നിനെ നേരിടുമ്പോള്‍ പിന്നിലേക്ക് മാറുന്നതിന് പകരം ഫ്രണ്ട് ഫൂട്ടില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നായിരുന്നു സുനില്‍ ഗവാസ്‌കറുടെ നിരീക്ഷണം.
English Summary
Sanju Samson struggled to maintain consistency in the T20 series against New Zealand, scoring just 107 runs in five matches. His batting technique, footwork and shot selection have come under scrutiny. The repeated mistakes highlight key areas the Indian batter needs to improve ahead of upcoming matches.