AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

HPCL Refinery Fire: വിശാഖപട്ടണം റിഫൈനറിയിൽ തീപിടിത്തം; സ്ഫോടനത്തിന് പിന്നാലെ പരിഭ്രാന്തി

Andhra Pradesh Oil Refinery Fire After Blast Triggers Panic in Visakhapatnam: റിഫൈനറിയിലെ സള്‍ഫര്‍ പിച്ച് സംഭരണ ടാങ്കിലാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതിന് പിന്നാലെ ടാങ്കില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ തീപിടിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യാപകമായി പ്രചരിച്ചു.

HPCL Refinery Fire: വിശാഖപട്ടണം റിഫൈനറിയിൽ തീപിടിത്തം; സ്ഫോടനത്തിന് പിന്നാലെ പരിഭ്രാന്തി
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 03 Nov 2026 | 06:31 AM

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) എണ്ണ ശുദ്ധീകരണശാലയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി റിഫൈനറിയിലെ സള്‍ഫര്‍ പിച്ച് സംഭരണ ടാങ്കിലാണ് തീ പടര്‍ന്നത്. ഇതിന് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയര്‍ന്നു. സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

റിഫൈനറിയിലെ സള്‍ഫര്‍ പിച്ച് സംഭരണ ടാങ്കിലാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതിന് പിന്നാലെ ടാങ്കില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ തീപിടിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യാപകമായി പ്രചരിച്ചു.

ടാങ്കില്‍ തീ പടര്‍ന്നു, മറ്റ് ഭാഗങ്ങള്‍ സുരക്ഷിതം

തീപിടിത്തം സള്‍ഫര്‍ പിച്ച് ടാങ്കില്‍ മാത്രമായി ഒതുങ്ങിയിട്ടുണ്ടെന്നും റിഫൈനറിയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടില്ലെന്നും വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ശംഖബ്രത ബാഗ്ചി അറിയിച്ചു. പ്ലാന്റിലെ മറ്റ് യൂണിറ്റുകള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരമറിഞ്ഞ് എച്ച്പിസിഎലിന്റെ അഗ്‌നിശമന വിഭാഗവും ഫയര്‍ഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തി. ടാങ്കിലെ തീ അണയ്ക്കുന്നതിനും കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു. റിഫൈനറിയിലെ സുരക്ഷാ സംവിധാനങ്ങളും സജീവമാക്കിയിട്ടുണ്ട്.

Also Read: വ്യാജ വോട്ടുകൾ നീക്കം ചെയ്യുമ്പോൾ രാഹുലിന് എന്തിനാണ് ഇത്ര വയറുവേദന? ഹൈദരാബാദിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

പുക അപകടകരമല്ലെന്ന് അധികൃതര്‍

തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക അപകടകരമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ മരണമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

അതേസമയം, തീപിടിത്തത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്ന് വ്യക്തമല്ല. സ്‌ഫോടനശബ്ദത്തിന് പിന്നാലെ തീ പടര്‍ന്നതാണെങ്കിലും സ്‌ഫോടനത്തിന്റെ ഉറവിടം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. റിഫൈനറിക്ക് എത്രത്തോളം നാശനഷ്ടമുണ്ടായെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

English Summary

A massive fire broke out at the HPCL oil refinery in Visakhapatnam, Andhra Pradesh, following an explosion-like sound. The fire reportedly started in a sulphur pitch storage tank. No casualties have been reported, and officials said the blaze did not spread to other parts of the refinery.

Follow Us