AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Travel Guide: ആദ്യമായി ശബരിമലയ്ക്ക് പോകുന്നവരാണോ? വഴികളും നിയമങ്ങളും അറിഞ്ഞിരിക്കേണ്ടതെല്ലാം

Sabarimala Travel Guide 2026: വൃശ്ചികം ഒന്നിന് തന്നെ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ആഴ്ചകളിൽ ലക്ഷക്കണക്കിന് ആളുകൾ മലചവിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടനം സുഗമമാക്കുന്നതിനായി, ദർശന ബുക്കിംഗ് നടപടിക്രമങ്ങൾ, പ്രവേശനത്തിനായുള്ള നിബന്ധനകൾ, വഴിപാടുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് ഭക്തർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ദിവസവും 18 മണിക്കൂർ ക്ഷേത്രം തുറന്നിരിക്കും. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയുമാണ് സമയം.

Sabarimala Travel Guide: ആദ്യമായി ശബരിമലയ്ക്ക് പോകുന്നവരാണോ? വഴികളും നിയമങ്ങളും അറിഞ്ഞിരിക്കേണ്ടതെല്ലാം
Sabarimala Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 17 Nov 2026 | 01:50 PM

സ്വാമി ശരണമന്ത്രങ്ങളാൽ ഭക്തിനിർഭരമായ മണ്ഡലകാലത്തിന് ഇന്നുമുതൽ തുടക്കമായിരിക്കുകയാണ്. ഓരോ വിശ്വാസികളുടെ മനസ്സിൽ ഇനി അയ്യപ്പ ദർശനവും ശബരിമലയിലേക്കുള്ള യാത്രയുമാകും ഉണ്ടാവുക. ആദ്യമായി ശബരിമല ദർശനത്തിന് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ മലകയറുന്ന ഭക്തർ സു​ഗമമവും സംതൃപ്തവുമായ ഒരു തീർത്ഥാടനത്തിന് ചില കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

വൃശ്ചികം ഒന്നിന് തന്നെ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ആഴ്ചകളിൽ ലക്ഷക്കണക്കിന് ആളുകൾ മലചവിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടനം സുഗമമാക്കുന്നതിനായി, ദർശന ബുക്കിംഗ് നടപടിക്രമങ്ങൾ, പ്രവേശനത്തിനായുള്ള നിബന്ധനകൾ, വഴിപാടുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് ഭക്തർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ദിവസവും 18 മണിക്കൂർ ക്ഷേത്രം തുറന്നിരിക്കും. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും, ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയുമാണ് സമയം. ദിവസവും 80,000 തീർത്ഥാടകർക്ക് വരെ ദർശനം നടത്താം.

ALSO READ: തണുത്തുവിറച്ച് ഊട്ടി! മഞ്ഞുകാലം നേരത്തെ എത്തി; സഞ്ചാരികൾ അറിയേണ്ട

വെർച്വൽ ക്യൂ ബുക്കിംഗ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ കൈവശം കരുതിവേണം വെർച്വൽ ക്യൂ ബുക്കിംഗിനായി ശബരിമല വെബ്സൈറ്റ് സന്ദർശിക്കേണ്ടത്. പരിശോധനാ നടപടികളെയും ആവശ്യമായ രേഖകളെയും കുറിച്ചുള്ള വിവരങ്ങൾ വിശദമായി പരിശോധിക്കാം.

  • പമ്പയിലെ ഗണപതി ക്ഷേത്രത്തിൽ വെച്ചായിരിക്കും പരിശോധന നടക്കുക.
  • തീർത്ഥാടകർ തങ്ങളുടെ ഒറിജിനൽ ആധാർ കാർഡോ അതിന്റെ പകർപ്പോ (ഫോട്ടോ കോപ്പി) കൈവശം കരുതേണ്ടതാണ്.
  • പാസിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത ശേഷം, രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
  • അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ പാസ് ആവശ്യമില്ല.
  • ബുക്ക് ചെയ്ത തീയതിയിൽ എത്താൻ കഴിയാത്ത തീർത്ഥാടകർ തങ്ങളുടെ സ്ലോട്ടുകൾ റദ്ദാക്കേണ്ടതാണ്.
  • എരുമേലി വനപാത, വണ്ടിപ്പെരിയാർ-സത്രം പാത എന്നിവയിൽ ഓരോന്നിലും പ്രതിദിനം 3,000 ടിക്കറ്റുകൾ വീതം ലഭ്യമാണ്.
  • നിലയ്ക്കൽ-പമ്പ പാതയിൽ പ്രതിദിനം 60,000 ടിക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്.
  • നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ വഴിയും തീർത്ഥാടകർക്ക് ദർശന പാസുകൾ നേടാവുന്നതാണ്.
  • പമ്പയിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ലഭ്യമല്ലെന്നത് ശ്രദ്ധിക്കണം.

ശബരിമല വഴിപാടുകളും നിരക്കുകളും

അരവണ -100 രൂപ, അപ്പം (7 എണ്ണം) – 45 രൂപ, നെയ്യഭിഷേകം -10 രൂപ, ഗണപതി ഹോമം – 375 രൂപ, നിത്യപൂജ -4,000 രൂപ, ഉച്ചപൂജ – 3,000 രൂപ, ഉഷ പൂജ – 1,500 രൂപ, കളഭാഭിഷേകം – 38,400 രൂപ, പടി പൂജ – 1,37,900 രൂപ, ഉദയാസ്തമന പൂജ – 61,800 രൂപ, സഹസ്ര കലശം – 91,250 രൂപ, ലക്ഷാർച്ചന – 12,500 രൂപ, തുലാഭാരം – 625 രൂപ, ഉത്സവബലി – 37,500 രൂപ, അഷ്ടാഭിഷേകം – 6,000 രൂപ, പുഷ്പാഭിഷേകം – 12,500 രൂപ, ആടിയ ശിഷ്ടം നെയ്യ് (100 മില്ലി) – 100 രൂപ, മുഴുകാപ്പ് – 950 രൂപ

തീർത്ഥാടന പാതകൾ

എരുമേലി– കണമല– ഇലവുങ്കൽ– നിലക്കൽ– പമ്പ (51 കിലോമീറ്റർ)

മണ്ണറക്കുളഞ്ഞി– വടശ്ശേരിക്കര– പെരുനാട്– ളാഹ– പ്ലാപ്പള്ളി– നിലക്കൽ– ഇലവുങ്കൽ– ചാലക്കയം– പമ്പ (74 കി.മീ.)

പമ്പയിൽ നിന്നുള്ള പരമ്പരാഗത ട്രെക്കിംഗ് റൂട്ട്

പമ്പ– നീലിമല– അപ്പാച്ചിമേട്– ശബരിപീഠം– ശരംകുത്തി– സന്നിധാനം

എരുമേലിയിൽ നിന്നുള്ള വനപാത: എരുമേലി– കാളകെട്ടി– അഴുത– അഴുതമേട്– കല്ലിടംകുന്ന്– പുതുശ്ശേരി– കരിമല– വലിയനാവട്ടം– പമ്പ–സന്നിധാനം

പുല്ലുമേട് വഴിയുള്ള വനപാത: വണ്ടിപ്പെരിയാർ– സത്രം– പുല്ലുമേട്– ഉറുമ്പുഴി– പാണ്ടിത്താവളം– സന്നിധാനം

English Summary:

Plan your journey with this ultimate Sabarimala Travel Guide 2026. Discover the best travel routes, virtual queue booking details, essential temple rules, and tips for first-time pilgrims.

Follow Us