AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kashmir Travel: കശ്മീരിലേക്ക് ഇപ്പോൾ യാത്ര പോകാമോ? സുരക്ഷാ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും അറിയാം

Planning a Kashmir Trip Check Security Situation Weather and Tourist Restrictions in November: ആക്രമണത്തിന് മുമ്പ് ഇരുവരും മിര്‍ ബാര്‍, അഖ്‌റാന്‍, ഹബ്ലിഷ്, കിലാം തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 16ന് ലാറൂ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉമര്‍ നിസാര്‍ ദാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ലത്തീഫ് ഭട്ട് രക്ഷപ്പെട്ടതോടെ തിരച്ചില്‍ തുടരുകയായിരുന്നു.

Kashmir Travel: കശ്മീരിലേക്ക് ഇപ്പോൾ യാത്ര പോകാമോ? സുരക്ഷാ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും അറിയാം
കശ്മീര്‍Image Credit source: PTI
Shiji M K
Shiji M K | Published: 18 Nov 2026 | 08:11 AM

മഞ്ഞുമൂടിയ മലനിരകളും തടാകങ്ങളും മനോഹരമായ താഴ്വരകളും കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കശ്മീര്‍. എന്നാല്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ കശ്മീര്‍ യാത്രയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുകയാണ്. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ 2025ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും തുടരുകയാണ്.

കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നവംബര്‍ 18 ബുധനാഴ്ച പുലര്‍ച്ചെയാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ പോലീസും മറ്റ് സുരക്ഷാസേനകളും സംയുക്തമായി നടത്തിയ തിരച്ചില്‍ ദൗത്യത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ട് പ്രദേശത്ത് കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളോട് കീഴടങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീഡിയോ കോളിലൂടെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

നവംബര്‍ 11ന് കുല്‍ഗാമിലെ അഖ്‌റാനില്‍ സിആര്‍പിഎഫ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നില്‍ ലത്തീഫ് ഭട്ടും ഉമര്‍ നിസാര്‍ ദാറുമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ആക്രമണത്തിന് മുമ്പ് ഇരുവരും മിര്‍ ബാര്‍, അഖ്‌റാന്‍, ഹബ്ലിഷ്, കിലാം തുടങ്ങിയ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ 16ന് ലാറൂ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉമര്‍ നിസാര്‍ ദാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ലത്തീഫ് ഭട്ട് രക്ഷപ്പെട്ടതോടെ തിരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് നവംബര്‍ 18ന് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

Also Read: KSRTC Hyderabad Trip: കുറഞ്ഞ ചെലവിൽ ഹൈദരാബാദ് ടൂർ: കെഎസ്ആർടിസി ബജറ്റ് പാക്കേജ് വിവരങ്ങൾ

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടോ?

നിലവിലെ വിവരങ്ങള്‍ പ്രകാരം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോനാമാര്‍ഗ് എന്നിവിടങ്ങളില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. നവംബര്‍ 17 വരെയുള്ള വിവരങ്ങള്‍ പ്രകാരം ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടില്ല.

പഹല്‍ഗാമിലെ ബൈസരണ്‍, ചന്ദന്‍വാരി, ടുലിയന്‍ തടാകം, ദക്ഷും, സിന്തന്‍ ടോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലുണ്ട്. അനന്ത്‌നാഗ് ജില്ലാ ഭരണകൂടത്തിന്റെ ജൂലൈ ഏഴിലെ പട്ടിക പ്രകാരം ഈ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ തുടരാനാണ് ഉത്തരവ്.

യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ജമ്മു കശ്മീര്‍ പൊലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അറിയിപ്പുകള്‍ പരിശോധിക്കുക.
  • ഏറ്റുമുട്ടല്‍ നടക്കുന്ന കുല്‍ഗാം പോലുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
  • അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാന്‍ ശ്രമിക്കരുത്.
  • മഞ്ഞുവീഴ്ചയുള്ള ദിവസങ്ങളില്‍ മലമ്പാതകളിലൂടെയുള്ള യാത്ര ഒഴിവാക്കുക.
  • അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം ഉപയോഗിക്കുക.
  • യാത്രാ ഇന്‍ഷുറന്‍സില്‍ അടിയന്തര യാത്രാമാറ്റങ്ങള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.

English Summary

Is Kashmir safe to visit in November 2026? A fresh encounter between security forces and terrorists in Kulgam has raised concerns about tourist safety. Restrictions also remain in place at several tourist destinations following the 2025 Pahalgam terror attack. Here is a look at the latest security situation, travel restrictions, weather conditions and important precautions for tourists planning a Kashmir trip.

Follow Us