AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Valparai: വാൽപ്പാറയിലേക്കാണോ പോകുന്നത്? ഈ സ്ഥലങ്ങൾ മിസ്സാക്കരുത്; യാത്രയിൽ ശ്രദ്ധിക്കണേ

Valparai Travel Guide 2026: വളഞ്ഞുപുളഞ്ഞ ഹെയർപിൻ വളവുകളും വന്യമൃഗങ്ങളുടെ സാന്നിധ്യവുമാണ് വാൽപ്പാറയുടെ മറ്റൊരു വിസ്മയ കാഴ്ച്ച. ഈ വേനലവധിക്ക് നിങ്ങൾ വാൽപ്പാറ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. ഒപ്പം തന്നെ യാത്ര പോകുമ്പോൾ വിനോദ സഞ്ചാരികൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില സുരക്ഷാ നിർദ്ദേശങ്ങളും നമുക്ക് നോക്കാം.

Valparai: വാൽപ്പാറയിലേക്കാണോ പോകുന്നത്? ഈ സ്ഥലങ്ങൾ മിസ്സാക്കരുത്; യാത്രയിൽ ശ്രദ്ധിക്കണേ
Valparai Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 19 Apr 2026 | 12:54 PM

മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങളും മലനിരകളും കൊണ്ട് നിറഞ്ഞ അവിസ്മരണീയമായ സ്വർ​ഗഭൂമിയാണ് വാൽപ്പാറ. ഹെയർപിൻ വളവുകളുടെ അത്ഭുതലോകം എന്നാണ് സഞ്ചാരികൾക്കിടയിൽ വാൽപ്പാറ അറിയപ്പെടുന്നത്. അതിരിപ്പിള്ളിയിൽ നിന്നും മലക്കപ്പാറ കടന്ന് വാൽപ്പാറ വഴി നീണ്ടുപോകുന്ന തമിഴ്‌നാട്ടിലേക്കുള്ള റൂട്ട് റീലുകളിലും വീഡിയോകളിലും ഇന്ന് ഏറെ വൈറലാണ്. അതോടുകൂടി അവിടേക്കുള്ള സഞ്ചാരികളുടെ തിരക്കും കുത്തനെ വർദ്ധിച്ചു.

വളഞ്ഞുപുളഞ്ഞ ഹെയർപിൻ വളവുകളും വന്യമൃഗങ്ങളുടെ സാന്നിധ്യവുമാണ് വാൽപ്പാറയുടെ മറ്റൊരു വിസ്മയ കാഴ്ച്ച. ഈ വേനലവധിക്ക് നിങ്ങൾ വാൽപ്പാറ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. ഒപ്പം തന്നെ യാത്ര പോകുമ്പോൾ വിനോദ സഞ്ചാരികൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില സുരക്ഷാ നിർദ്ദേശങ്ങളും നമുക്ക് നോക്കാം.

ALSO READ: ഊട്ടി യാത്രയിൽ പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ടത്

കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

ഷോളയാർ ഡാം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡാമുകളിൽ ഒന്നായാണ് ഷോളയാർ ഡാം അറിയപ്പെടുന്നത്. ചുറ്റും കൊടും വനത്താൽ നിർമ്മിക്കപ്പെട്ട ഈ ഡാമിൻ്റെ കാഴ്ച്ച അതിമനോഹരമാണ്. ചാലക്കുടിയിൽ നിന്ന് 65 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാനാകും. തമിഴ്നാട്ടിലെ അപ്പർ ഷോളയാർ ഡാം മലക്കപ്പാറയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ ഏകദേശം 5 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്.

നല്ലമുടി പൂഞ്ചോല: തേയിലത്തോട്ടങ്ങൾക്കിടയിലൂടെ യാത്രയാണ് ഈ സ്ഥലത്തെ വ്യത്യസ്തമാക്കുന്നത്. തെയിലകാടുകൾക്ക് ഇടയിലൂടെ ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ ഇവിടെ എത്താനാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ എല്ലാ ഭംഗിയും കണ്ടാസ്വദിക്കാൻ ഇവിടേക്ക് തന്നെ പോകണം. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ ഹിൽസ്‌റ്റേഷനുകളിലൊന്നായ നല്ലമുടി പൂഞ്ചോല.

ബാലാജി ടെമ്പിൾ: വലിയൊരു എസ്റ്റേറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരവും പ്രശസ്തവുമായ ക്ഷേത്രമാണ് ബാലാജി ടെമ്പിൾ. ഇവിടുത്തെ നിശബ്ദത നമ്മുടെ മനസ്സിന് വലിയ സമാധാനം നൽകുന്നതാണ്.

ലോംസ് വ്യൂ പോയിന്റ്: വാൽപ്പാറയിലേക്കുള്ള 40 ഹെയർപിൻ വളവുകളിൽ ഒൻപതാമത്തെ വളവിലാണ് ലോംസ് വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. അളിയാർ ഡാമിൻ്റെയും താഴെയുള്ള സമതലങ്ങളുടെയും ബാക്കിയുള്ള ഹെയർ പിൻ വളവുകളുടെയും വിസ്മയ കാഴ്ച ഇവിടെ നിന്നാൽ കാണാനാകും.

യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്

40 ഹെയർപിൻ വളവുകളുള്ള പാതയാണ് വാൽപ്പാറയിലേക്കുള്ളത്. പരിചയസമ്പന്നരായ ഡ്രൈവർമാർ മാത്രമേ ഈ റൂട്ടിൽ വാഹനം ഓടിക്കാവൂ. മൂടൽമഞ്ഞുള്ളപ്പോൾ ഹെഡ്‌ലൈറ്റുകൾ തെളിക്കാൻ മറക്കരുത്. മഴയുള്ള സമയത്തും വളരെ ശ്രദ്ധയോടെ വേണം ഹെയർപിൻ കയറാനും ഇറങ്ങാനും.

രാത്രികാലങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം കൂടുതലായതിനാലും റോഡിലെ കാഴ്ച മങ്ങിയതായതിനാലും രാത്രിയാത്ര പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാട്ടുപോത്ത്, ആന, പുലി തുടങ്ങിയ റോഡിലിറങ്ങാൻ സാധ്യതയുണ്ട്. മൃഗങ്ങളെ കണ്ടാൽ ഒരു കാരണവശാലും വാഹനത്തിന് പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിക്കരുത്.

വാൽപ്പാറ പൂർണ്ണമായും പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. അതിനാൽ നിങ്ങൾ യാത്ര പോകുമ്പോൾ പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ കാട്ടിലും റോഡിലും വലിച്ചെറിയാതിരിക്കുക. കാരണം അവിടെ ധാരാളം വന്യമൃ​ഗങ്ങളുള്ളതാണ്. അവയുടെ ജീവന് ഇത്തരം വസ്തുക്കൾ ഭീഷണിയായേക്കാം.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഫോണിന് പലയിടങ്ങളിലും റേഞ്ച് കുറവായിരിക്കും. അതിനാൽ ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് വെക്കുന്നത് ഉപകാരപ്രദമായിരിക്കും.

Follow Us