Train Traffic Kerala: കനത്ത മഴയിൽ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു, ഷൊർണൂർ- തൃശൂർ റൂട്ടിലുള്ള ട്രെയിൻ ​ഗതാ​ഗതത്തിന്റെ താളം തെറ്റി

Train Services Delayed between Shornur - Thrissur routes: കഴിഞ്ഞ പ്രളയകാലത്ത് ഈ മേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്, റെയിൽവേ സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്.

Train Traffic Kerala: കനത്ത മഴയിൽ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു, ഷൊർണൂർ- തൃശൂർ റൂട്ടിലുള്ള ട്രെയിൻ ​ഗതാ​ഗതത്തിന്റെ താളം തെറ്റി

ട്രെയിന്‍

Published: 

28 Jun 2025 | 08:51 PM

പാലക്കാട്: തൃശൂർ- ഷൊർണൂർ റെയിൽവേ റൂട്ടിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനും ഇടയിലുള്ള അകമല റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രാക്കിലേക്ക് മണ്ണിടിഞ്ഞത്.

കഴിഞ്ഞ പ്രളയകാലത്ത് ഈ മേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്, റെയിൽവേ സംരക്ഷണ ഭിത്തി നിർമ്മിച്ച് മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഈ ഭാഗത്താണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്.

നിലവിൽ തൃശൂർ ഭാഗത്തേക്കുള്ള ട്രാക്കിൽ മാത്രമാണ് ഗതാഗതം തടസ്സപ്പെട്ടിട്ടുള്ളത്. ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് തടസ്സമില്ല. റെയിൽവേ ജീവനക്കാർ സംഭവസ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

വൈകിയോടുന്ന ട്രെയിനുകൾ

 

  • ലോകമാന്യതിലക്- കൊച്ചുവേളി എക്സ്പ്രസ് (12201)
  • നിലമ്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് (16325)
  • മം​ഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (20633)
  • പാലക്കാട്- പുനലൂർ പാലരുവി എക്സ്പ്രസ് (16792)

 

പുനഃക്രമീകരിച്ച ട്രെയിനുകൾ

 

  • തൃശൂരിൽ നിന്ന് വൈകീട്ട് 5.35ന് പുറപ്പെടേണ്ട തൃശൂർ- ഷൊർണൂർ ട്രെയിൻ (56623) വൈകീട്ട് 7.30നാണ് യാത്ര തുടങ്ങുക.
  • രാത്രി 10.10ന് പുറപ്പെടേണ്ട ഷൊർണൂർ- തൃശൂർ ട്രെയിൻ (56605) പുലർച്ചെ 1.10നാണ് പുറപ്പെടുക.
  • ട്രെയിൻ യാത്രാക്കാർക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഏറ്റവും പുതിയ വിവരങ്ങൾക്കായി റെയിൽവേയുടെ അറിയിപ്പുകൾ ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്നു.
Follow Us
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു