Sabarimala: വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, അനുമതി നൽകി കേന്ദ്ര സർക്കാർ
ഒരിക്കൽ കൂടി ശബരിമല തീർത്ഥാടകർക്ക് ആശ്വാസകരമാകുന്ന തീരുമാനം കൈകൊണ്ടിരിക്കുകയാണ് കേന്ദ്ര വ്യോമയാന Sabarimala Travel Update: മന്ത്രാലയം. തീർത്ഥാടകർക്ക് വിമാനത്തിൽ ഇരുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകിയതായി കേന്ദ്ര വ്യോമയാണ് വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ശബരിമല തീർത്ഥാടകർക്ക് വിമാനത്തിൽ ഇരു പിടിച്ചിട്ട് കൊണ്ടുപോകാനുള്ള അനുമതി നൽകുന്നത്.
ഡൽഹി: ഒരിക്കൽ കൂടി ശബരിമല തീർത്ഥാടകർക്ക് ആശ്വാസകരമാകുന്ന തീരുമാനം കൈകൊണ്ടിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. തീർത്ഥാടകർക്ക് വിമാനത്തിൽ ഇരുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകിയതായി കേന്ദ്ര വ്യോമയാണ് വകുപ്പ് മന്ത്രി കെ. റാം മോഹൻ നായിഡു അറിയിച്ചു. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ശബരിമല തീർത്ഥാടകർക്ക് വിമാനത്തിൽ ഇരു പിടിച്ചിട്ട് കൊണ്ടുപോകാനുള്ള അനുമതി നൽകുന്നത്. എക്സ് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ശബരിമല തീർത്ഥാടകർ ഇരുമുടി കെട്ടുമായി തീർത്ഥാനടം നടത്തുന്നത് കാലങ്ങളായുള്ള ഒരു ആചാരമാണ്. ഭക്തരുടെ അഗാധമായ ഈ വികാരങ്ങളെ മാനിച്ചുകൊണ്ട്, വിമാനത്തിനുള്ളിൽ ഇരുമുടി കെട്ട് കൊണ്ടുപോകാൻ ഭക്തർക്ക് നൽകിയിരുന്ന അനുമതി, തുടർച്ചയായ മൂന്നാം വർഷവും അനുവദിച്ചിരിക്കുന്നു എന്നാണ് മന്ത്രി അറിയിച്ചത്. അയ്യപ്പ ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെയും, അനായാസമായും തീർത്ഥാടനം നടത്തുന്നതിനായി; ബി.സി.എ.എസ് (BCAS), സി.ഐ.എസ്.എഫ് (CISF), എയർപോർട്ട് അധികൃതർ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
Also Read: മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് കേട്ട് പ്രകോപിതനായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച ASI-യെ സസ്‌പെൻഡ് ചെയ്യും
അതേ സമയം ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ലെന്ന് അധികൃതർ അറിയിച്ചു. ബേസ് ക്യാമ്പ് ആയ നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയത് എന്നും അത് അപ്രകാരം തന്നെ തുടരുമെന്നും തിരുവിതാംകൂർ ദേവസ്വം വ്യക്തമാക്കി.
നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന ഒരു നിർദ്ദേശവും മുഖ്യമന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയിട്ടില്ല. വെർച്ചൽ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കൽ -പമ്പ പാതയിലൂടെ ദർശനത്തിന് ആഗ്രഹിക്കുന്ന ഭക്തർ, നിലയ്ക്കൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിൽ എത്തി ബുക്കിംഗ് നടത്തിയ ശേഷം വേണം ശബരിമല ദർശനത്തിനായി എത്താനെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിക്കുന്നു.
English Summary
The Union Ministry of Civil Aviation has once again taken a decision that brings relief to Sabarimala pilgrims. Union Minister of Civil Aviation K. Rammohan Naidu announced that pilgrims have been granted permission to carry their ‘Irumudikettu’ (the traditional sacred bundle) with them on flights. This marks the third consecutive year that such permission has been extended to Sabarimala pilgrims.