AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Edakkanam View Point: കണ്ണൂരിൻ്റെ സ്വന്തം സ്കോട്ട്‌ലൻഡ്; എടക്കാനത്തെ ഈ പുഴയോരം കണ്ടിട്ടുണ്ടോ?

Edakkanam View Point Travel Guide: കേരളത്തിലെ തനത് ഗ്രാമീണ ഭംഗിയും വിദേശ രാജ്യങ്ങളിലെ പുൽമേടുകളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി അല്പനേരം പ്രകൃതിയോട് ചേർന്നിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടം ഇഷ്ടമാകും.

Edakkanam View Point: കണ്ണൂരിൻ്റെ സ്വന്തം സ്കോട്ട്‌ലൻഡ്; എടക്കാനത്തെ ഈ പുഴയോരം കണ്ടിട്ടുണ്ടോ?
Edakkanam View PointImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 26 Feb 2026 | 09:50 PM

കണ്ണൂരിലെ ഇരിട്ടിക്ക് സമീപമുള്ള എടക്കാനം റിവർ വ്യൂ പോയിന്റ് ഇന്ന് വിനോദ സഞ്ചാരികളുടെയും സോഷ്യൽ മീഡിയയിലെ റീലുകളിലെ പ്രിയപ്പെട്ട ഇടം കൂടിയാണ്. പുഴയോരവും അതിനോട് ചേർന്നുള്ള പച്ചപ്പും ഇവിടുത്തെ സുന്ദരമായ കാഴ്ചകളുടെ ഒരു ഭാ​ഗമാണ്. അതിമനോഹരമായ ഈ കാഴ്ചകൾ കൊണ്ടാകണം ആളുകൾ ഇതിനെ ‘കണ്ണൂരിന്റെ സ്കോട്ട്‌ലൻഡ്’ എന്ന് വിളിക്കുന്നത്.

കേരളത്തിലെ തനത് ഗ്രാമീണ ഭംഗിയും വിദേശ രാജ്യങ്ങളിലെ പുൽമേടുകളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി അല്പനേരം പ്രകൃതിയോട് ചേർന്നിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇവിടം ഇഷ്ടമാകും. സന്ധ്യാസമയത്ത് കിളികൾ ചേക്കേറാൻ പോകുന്ന കാഴ്ച്ചകളും ഇളംകാറ്റും ആസ്വദിക്കാൻ കണ്ണൂരിൽ ഇത്രയും നല്ലൊരിടം വേറെയില്ല.

ALSO READ: എന്തുകൊണ്ടാണ് സരോവരത്തെ ‘സ്വപ്ന നഗരം’ എന്ന് വിളിക്കുന്നത്?

ഇരിട്ടിപ്പുഴയും പുഴ രൂപപ്പെടുത്തിയ അകംതുരുത്തി ദ്വീപും പുഴയോരത്തെ പച്ചപ്പാർന്ന പുൽത്തകിടികളും കാണാൻ അതിമനോഹരമാണ്. മഴക്കാലം കഴിഞ്ഞാൽ തീർത്തും ഈ പ്രദേശം ഒരു പച്ചപ്പരവതാനി വിരിച്ചതുപോലെ തോന്നിപോകും. വൈകുന്നേരങ്ങളിൽ പുഴയ്ക്ക് മുകളിലൂടെ യാത്ര പറഞ്ഞു പോകുന്ന സൂര്യാസ്തമയം കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് ഓടിയെത്തുന്നത്.

മഴക്കാറില്ലെങ്കിൽ സൂര്യാസ്തമയം കാണാൻ വൈകുന്നേരം നാല് മണിക്ക് ശേഷം എത്തുന്നതാണ് ഏറ്റവും അനുയോജ്യം. വെയിൽ കുറഞ്ഞ സമയത്ത് പുഴയോരത്തെ കാറ്റേറ്റ് ഇരിക്കുന്നത് സുഖകരമായ അനുഭൂതിയാണ്. കണ്ണൂരിലെ ഇരിട്ടി ടൗണിൽ നിന്നും ഏകദേശം 5-6 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ നിങ്ങൾക്ക് എടക്കാനം റിവർ വ്യൂ പോയിന്റിൽ എത്തിച്ചേരാം. പുന്നാട് വഴിയോ എടക്കാനം ടൗൺ വഴിയോ ഇവിടേക്ക് എത്താവുന്നതാണ്.

Follow Us