AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Valentine’s Week 2026 date list: കമിതാക്കളുടെ ശ്രദ്ധയ്ക്ക്!! പ്രണയ​ദിനത്തിലെ പ്രത്യേകതകളും ‍തിരഞ്ഞെടുക്കേണ്ട സമ്മാനങ്ങളും

Valentine’s Week 2026 date list: ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 14 വരെ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്....

Valentine’s Week 2026 date list: കമിതാക്കളുടെ ശ്രദ്ധയ്ക്ക്!! പ്രണയ​ദിനത്തിലെ പ്രത്യേകതകളും ‍തിരഞ്ഞെടുക്കേണ്ട സമ്മാനങ്ങളും
Valentine Day Week
Ashli C
Ashli C | Published: 05 Feb 2026 | 06:00 PM

അങ്ങനെ ഈ വർഷത്തെ വാലന്റൈൻസ് ഡേയ്ക്ക് ദിവസങ്ങൾ കൂടി മാത്രം. ഫെബ്രുവരി 14ൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പ്രണയദിനം. ആ ഒരു വാരം തന്നെ കമിതാക്കൾക്കായി മാറ്റി വച്ചിരിക്കുന്നു. അത്തരത്തിൽ ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 14 വരെ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

ഫെബ്രുവരി 7 റോസ് ഡേ: പങ്കാളിയോടുള്ള നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച ഒരു ദിവസമാണ് റോസ് ഡേ. നിങ്ങൾക്ക് റോസാപ്പൂക്കൾ സമ്മാനിക്കാവുന്നതാണ്.

ഫെബ്രുവരി 8: പ്രൊപ്പോസ് ഡേ: നിങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തികളുടെ ഞങ്ങളുടെ പ്രണയം തുറന്നു പറയാം. ഒപ്പം സമ്മാനമായി നിങ്ങളുടെ കൈപ്പടയിൽ എഴുതിയ ഒരു കത്തോ ചെറിയ സമ്മാനങ്ങൾ നൽകാവുന്നതാണ്.

ഫെബ്രുവരി 9: ചോക്ലേറ്റ് ഡേ: ബന്ധങ്ങളിൽ മധുരം നിറയ്ക്കുവാനായി പങ്കാളികൾക്ക് മധുരമുള്ള ചോക്ലേറ്റുകൾ സമ്മാനിക്കൂ.

ഫെബ്രുവരി 10: ടെഡി ഡേ: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓമനത്തമുള്ള ഒരു ടെഡി ബിയർ സമ്മാനമായി നൽകാം.

ഫെബ്രുവരി 11: പ്രോമിസ് ഡേ: ജീവിതകാലം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുക.കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുക, പരസ്പരം ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുക തുടങ്ങിയ ചെറുതും യാഥാർത്ഥ്യബോധമുള്ളതുമായ വാഗ്ദാനങ്ങൾ പരസ്പരം പങ്കാളിയുമായി പങ്കുവെക്കുക.

ഫെബ്രുവരി 12: ഹഗ് ഡേ : സ്നേഹവും സുരക്ഷിതവും തോന്നിപ്പിക്കാൻ പരിസരം കെട്ടിപ്പിടിക്കുക. വാക്കുകൾക്ക് അതീതമായ കാര്യങ്ങൾ ഒരുപക്ഷെ ഒരുപക്ഷെ ആലിം​ഗനത്തിന് സാധിക്കും.

ഫെബ്രുവരി 13: കിസ്സ് ഡേ: സ്നേഹത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതിനായി പരസ്പരം ചുംബിക്കുക.

ഫെബ്രുവരി 14: വാലന്റൈൻസ് ഡേ: പ്രണയിതാക്കളുടെ പ്രധാന ദിവസം ഈ ദിനത്തിലാണ് പ്രണയം ആഘോഷിക്കുന്നത്.