Water Melon: തണ്ണിമത്തൻ ചൂടത്ത് ബെസ്റ്റാ, പക്ഷേ കഴിക്കേണ്ടത് എപ്പോൾ, രാവിലെയോ രാത്രിയോ?
Watermelon in summer : ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കാൻ ഇടയാക്കും. ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ രാത്രിയിൽ ഇത് കഴിക്കുന്നത് ഉറക്കത്തിനിടയിൽ പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നതിന് കാരണമാകും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.

പ്രതീകാത്മക ചിത്രം
കൊടുംചൂടിൽ മഴയില്ലാതെ വലയുകയാണ് ഓരോ മലയാളികളും. ഈ വേനൽക്കാലത്ത് ഡിമാൻഡ് കൂടുതലുള്ള ഒന്നാണ് തണ്ണിമത്തൻ. ചൂട് കാലത്ത് ശരീരത്തിന് തണുപ്പ് നൽകാനും ജലാംശത്തിവും ഇവ ഏറെ നല്ലതാണ്. എന്നാൽ തണ്ണിമത്തൻ എപ്പോഴാണ് കഴിക്കേണ്ടത് എന്ന് അറിയാമോ? രാവിലെയോ രാത്രിയോ… തണ്ണിമത്തൻ കഴിക്കുന്നതിലൂലെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം? വിശദമായി അറിയാം….
തണ്ണിമത്തൻ കഴിക്കാൻ ഏറ്റവും നല്ല സമയം
മധുരമുള്ള രുചിയും കുളിർമയുമെല്ലാം തണ്ണിമത്തനെ പ്രിയപ്പെട്ടതാക്കുന്നുണ്ട്. എന്നാൽ അത് തോന്നിയത് പോലെ കഴിക്കരുതെന്ന് വിദഗ്ധർ പറയുന്നു. തണ്ണിമത്തൻ കഴിക്കാൻ അനുയോജ്യമായ സമയമുണ്ട്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ, രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയമാണ് തണ്ണിമത്തൻ കഴിക്കാൻ അനുയോജ്യം. ഈ ഉച്ച സമയത്ത് തണ്ണിമത്തൻ കഴിക്കുന്നത് കൊടുംചൂടിൽ ശരീരം തണുപ്പിക്കാനും ഊർജം നിലനിർത്താനും സഹായിക്കുന്നതാണ്.
അതേസമയം രാത്രി കാലങ്ങളിൽ തണ്ണിമത്തൻ കഴിക്കുന്നത് അത്ര നല്ലതല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. അതിന് ചില കാരണങ്ങളുണ്ട്. തണ്ണിമത്തനിൽ നേരിയ അളവിൽ അമ്ലഗുണം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ രാത്രിയിൽ കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. അസ്വസ്ഥതകൾക്ക് കാരണമായേക്കും. അതുപോലെ ഇവയ്ക്ക് ഉയർന്ന ഗ്ലൈസമിക് ഇൻഡകസ് ഉള്ളതിനാൽ രാത്രിയിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ ഇത് കാരണമായേക്കാം. അതുപോലെ, ഉയർന്ന ജലാശംശമുള്ളതിനാൽ ഉറക്കത്തിനിടയിൽ മൂത്രശങ്ക ഉണ്ടാകാനും കാരണമായേക്കും.
അതുപോലെ തണ്ണിമത്തൻ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ആദ്യത്തേത് തണ്ണിമത്തൻ കഴിച്ച ഉടൻ വെള്ളം കുടിക്കുന്നത് ഒഴിവാക്കേണമെന്നതാണ്, അതുപോലെ ഉച്ച ഭക്ഷണത്തിന് തൊട്ട് മുമ്പോ അതിന് ശേഷമോ അമിതമായി തണ്ണിമത്തൻ കഴിക്കാതെ ഒരു ലഘുഭക്ഷണം എന്ന നിലയിൽ മാത്രം കഴിക്കുക.
ALSO READ: നരച്ച മുടിക്ക് കറിവേപ്പില തന്നെ മരുന്ന്; ഉപയോഗിക്കേണ്ട രീതിയും ഗുണങ്ങളും
തണ്ണിമത്തൻ – ആരോഗ്യഗുണങ്ങൾ
തണ്ണിമത്തൻ കഴിക്കുന്നതിലൂടെ ധാരാളം ആരോഗ്യഗുണങ്ങളും ലഭിക്കുന്നുണ്ട്. ഇവയിൽ തൊണ്ണൂറിലധികം ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താനും കൊടുംവേനലിൽ നിർജ്ജലീകരണം തടയാനും തണ്ണിമത്തൻ കഴിക്കുന്നത് സഹായിക്കും. തണ്ണിമത്തനിൽ ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നതാണ്.
തണ്ണിമത്തനിൽ വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ചർമ്മം തിളങ്ങാനും മുടി വളർച്ച വേഗത്തിലാക്കാനും ഇവ സഹായിക്കുന്നതാണ്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടാനും ഇവ ഗുണകരമാണ്.
ഇവയിലെ എൽ-സിട്രുലിൻ അമിനോ ആസിഡ് പേശികളിലെ ആയാസവും വേദനയും കുറയ്ക്കും. അതിനാൽ വ്യായാമത്തിന് ശേഷം തണ്ണിമത്തൻ ജ്യൂസ് കുടിക്കാവുന്നതാണ്. ഇത് പേശികൾക്ക് ആശ്വാസം നൽകും. ഇവയിൽ അടങ്ങിയിട്ടുള്ള നാരുകളും ജലാംശവും ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നതാണ്.