Sathukkudi Juice: സാത്തുക്കുടി ജ്യൂസ് കുടിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങളിൽ മുന്നിൽ

Sathukkudi Juice Health Benefits: നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിനോടൊപ്പം മനസ് കീഴടക്കിയ മറ്റൊന്നാണ് സാത്തുക്കുടി ജ്യൂസ്. സിനിമയിൽ കഥാപാത്രങ്ങൾ കുടിക്കുന്ന ഈ സാത്തുക്കുടി ജ്യൂസ് കണ്ട് വായിൽ വെള്ളമൂറിയവർ നിരവധിയാണ്. ഒട്ടുമിക്കപേരും എന്താണീ ജ്യൂസ് എന്ന് സെർച്ച് ചെയ്തുകഴിഞ്ഞായിരിക്കും.

Sathukkudi Juice: സാത്തുക്കുടി ജ്യൂസ് കുടിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങളിൽ മുന്നിൽ

Mosambi Juice

Updated On: 

03 Sep 2026 | 06:55 PM

നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിനോടൊപ്പം മനസ് കീഴടക്കിയ മറ്റൊന്നാണ് സാത്തുക്കുടി ജ്യൂസ്. ചിത്രത്തോടൊപ്പം സാത്തുക്കുടി ജ്യൂസും മലയാളികൾക്കിടയിൽ ഹിറ്റായി. സിനിമയിൽ കഥാപാത്രങ്ങൾ കുടിക്കുന്ന ഈ സാത്തുക്കുടി ജ്യൂസ് കണ്ട് വായിൽ വെള്ളമൂറിയവർ നിരവധിയാണ്. ഒട്ടുമിക്കപേരും എന്താണീ ജ്യൂസ് എന്ന് സെർച്ച് ചെയ്തുകഴിഞ്ഞായിരിക്കും.

എന്താണീ സാത്തുക്കുടി ജ്യൂസ്?

നമുക്ക് ഏറെ സുപരിചിതമായ മുസംബിയെന്ന മധുരനാരങ്ങ ജ്യൂസാണ് സാത്തുക്കുടി ജ്യൂസ്. വേനൽച്ചൂടിനെ തുരത്താൻ സാത്തുക്കുടി ജ്യൂസിന് പ്രത്യേക സ്ഥാനമുണ്ട്. ചെറുനാരങ്ങയുടെ ചെറിയൊരു പുളിയും ഓറഞ്ചിന്റെ മധുരവും ചേർന്ന അപൂർവ്വ രുചിയാണ് സാത്തുക്കുടിക്കുള്ളത്. സസ്യശാസ്ത്രപരമായി ചെറുനാരങ്ങയേക്കാൾ കൂടുതൽ ഓറഞ്ചിനോടാണ് അടുത്ത ബന്ധം പുലർത്തുന്ന ഫലമാണ് സാത്തുക്കുടി.

ഈ പ്രത്യേക ഇനം നാരങ്ങ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ് എന്നാമ് ചരിത്രം പറയുന്നത്. പിന്നീട് ദക്ഷിണേന്ത്യയിലെ അനുകൂലമായ കാലാവസ്ഥയിൽ ഇത് വൻതോതിൽ കൃഷി ചെയ്യാൻ ആരംഭിച്ചു.

ALSO READ: ദഹനം എളുപ്പമാക്കാൻ പൈനാപ്പിൾ; ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

സാത്തുക്കുടിയും ആരോഗ്യവും

  1. സാത്തുക്കുടി ജ്യൂസ് വെറും ദാഹശമനി മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും നൽകുന്നുണ്ട്.
  2. സാത്തുക്കുടിയിൽ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
  3. സാത്തുക്കുടിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ദഹനരസങ്ങളുടെ ഉത്പ്പാദനം കൂട്ടും.
  4. മലബന്ധം അകറ്റാനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും ഇതിന്റെ നാരുകൾ സഹായിക്കും.
  5. അതുപോലെ, രോഗബാധകളിൽ നിന്ന് മുക്തി നേടുന്ന സമയത്ത് ശരീരം പെട്ടെന്ന് വീണ്ടെടുക്കാൻ സാത്തുക്കുടി കുടിക്കുന്നത് നല്ലതാണ്.
  6. സാത്തുക്കുടി ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ്. അതിനാൽ, ചർമത്തിലെ ചുളിവുകൾ മാറ്റാനും തിളക്കം വർദ്ധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
  7. ഇവയിൽ അടങ്ങിയിട്ടുള്ള കാൽസ്യം, പൊട്ടാസ്യം എന്നിവ ഗർഭിണികളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും ഏറെ ഗുണം ചെയ്യും.
  8. കലോറി വളരെ കുറഞ്ഞതും ജലാംശം കൂടുതലുമാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ പാനീയമാണിത്.
  9. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശവും ധാതുക്കളും തിരികെ ലഭിക്കാനും സഹായിക്കും.
  10. സാത്തുക്കുടിയിലുള്ള സിട്രേറ്റ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് തടയാൻ സഹായിക്കും.

English Summary:

Sathukkudi juice, describing it as a refreshing and nutritious drink that can help keep the body hydrated. Rich in vitamin C and antioxidants, sweet lime juice may support immunity, aid digestion, improve skin health, and help combat tiredness and dehydration

Loading...
Unable to load recommendations.
Follow Us
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
ക്ലച്ച് ഉപയോഗത്തിൽ സ്ഥിരമായി വരുന്ന തെറ്റുകൾ
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി