AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

India vs Brazil : ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം; ടിക്കറ്റ് വില 15,000 രൂപ വരെ, എവിടെ വാങ്ങാം?

India vs Brazil Friendly Match Ticket Price And Sale : ഒക്ടോബർ മൂന്നാം തീയതി കൊൽക്കത്തയിൽ വെച്ചാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം. ബ്രസീലിന് പുറമെ യുറുഗ്വെ പനാമ എന്നീ രാജ്യങ്ങളുമായി ഇന്ത്യ സൗഹൃദ മത്സരത്തിനായി ഇറങ്ങും

India vs Brazil : ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം; ടിക്കറ്റ് വില 15,000 രൂപ വരെ, എവിടെ വാങ്ങാം?
India Vs BrazilImage Credit source: PTI/ Ulrik Pedersen/NurPhoto via Getty Images
Jenish Thomas
Jenish Thomas | Updated On: 03 Sep 2026 | 07:59 PM

ബ്രസീൽ, യുറുഗ്വെ, പനാമ എന്നീ രാജ്യങ്ങളുമായിട്ടുള്ള ഇന്ത്യയുടെ സൗഹൃദ മത്സരത്തിൻ്റെ തീയതികൾ കഴിഞ്ഞ ദിവസമാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് വിട്ടത്. സെപ്റ്റംബർ 26-ാം തീയതി പനാമയെ നേരിടുന്ന ഇന്ത്യ ഒക്ടോബർ മൂന്നിനും ആറിനുമായി ബ്രസീലിനോടും യുറുഗ്വെയോടും ഏറ്റുമുട്ടും. തീയതികൾ പുറത്ത് വിട്ടതിന് പിന്നാലെ കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഇന്ത്യ-ബ്രസീൽ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് എഐഎഫ്എഫ് പുറത്തുവിട്ടു. ഡിസ്ട്രിക് ആപ്പിലൂടെയാണ് ടിക്കറ്റ് വിൽപന എഐഎഫ്എഫ് നടത്തുന്നത്.

ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ബ്രസീലിനെ നേരിടുക. 15,000 രൂപ വരെയാണ് ഇന്ത്യ-ബ്രസീൽ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് എഐഎഫ്എഫ് നിർണയിച്ചിരിക്കുന്നത്. 999 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിന് പുറമെ 1,500 മുതൽ 9,000 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ഡിസ്ട്രിക് ആപ്പിലൂടെയാണ് ടിക്കറ്റിൻ്റെ വിൽപന. 1992ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ബ്രസീലിന് നേരിടാൻ പോകുന്നത്. നിലവിൽ ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. ഇന്ത്യയാകാട്ടെ ഫിഫ റാങ്കിങ് പട്ടികയിൽ 138-ാം സ്ഥാനത്താണ്.

ALSO READ : India vs Brazil: സഹല്‍ മുതല്‍ ബിജോയ് വരെ; ഇവര്‍ ബ്രസീലിനെ നേരിടാന്‍ ‘ഭാഗ്യ’മുള്ള മലയാളികള്‍

ബ്രസീലിനെ പുറമെ പനാമ, യുറുഗ്വെ എന്നീ രാജ്യങ്ങളുമായും ഇന്ത്യ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും. സെപ്റ്റംബർ ആറാം തീയതി ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-പനാമ മത്സരം. ഫിഫ റാങ്കിങ്ങിൽ നിലവിൽ 44-ാം സ്ഥാനത്താണ് പനാമയുള്ളത്. ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് ഇന്ത്യ യുറുഗ്വെ നേരിടുക. ഒക്ടോബർ ആറാം തീയതിയാണ് യുറുഗ്വെയ്ക്കെതിരെയുള്ള മത്സരം. കൊൽക്കത്തയിൽ വെച്ചാണ് മത്സരം നടക്കുക. അതേസമയം പനാമ, യുറുഗ്വെ ടീമുകൾക്കെതിരെയുള്ള മത്സരത്തിൻ്റെ ടിക്കറ്റ് വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല.

മത്സരങ്ങൾ എവിടെ കാണാം?

ബ്രസീൽ, യുറുഗ്വെ, പനാമ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളുടെ സംപ്രേഷണവകാശം സോണി സ്പോർട്സ് നെറ്റ്വർക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. സോണി സ്പോർട്സ് ചാനലിലൂടെ സാറ്റ്ലൈറ്റ് സംപ്രേഷണവും സോണി ലിവിലൂടെ ഒടിടി സംപ്രേഷണവും നടക്കും. മൂന്ന് മത്സരങ്ങളുടെ പ്രൊഡക്ഷൻ ചുമതലകൾ വഹിക്കുന്നത് സോണി തന്നെയാണ് നിർവഹിക്കുന്നത്.

English Summary

India vs Brazil match ticket sale is live, Here is how much fan to pay to watch India-Brazil Friendly Match At Kolkata On Octorber 3rd.

Follow Us