AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Haircare Tips: ഏഴ് ദിവസം മുടി കഴുകാതിരുന്നാൽ എന്താണ് സംഭവിക്കുന്നത്?

Hair Growth Tips: ഏഴ് ദിവസം (ഒരാഴ്ച്ച) മുടി കഴുകാതെ ഇരിക്കുന്നത് എണ്ണ, വിയർപ്പ്, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നതിനും തലയോട്ടിയിൽ നിങ്ങളുപയോ​ഗിക്കുന്ന ഉല്പന്നങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും അസ്വസ്ഥത അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു.

Haircare Tips: ഏഴ് ദിവസം മുടി കഴുകാതിരുന്നാൽ എന്താണ് സംഭവിക്കുന്നത്?
Haircare TipsImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 29 Nov 2025 12:46 PM

കുളിക്കാൻ മടിയുള്ളവരും, തല നനയ്ക്കാൻ മടിയുള്ളവരും നമുക്ക് ചുറ്റുമുണ്ട്. മുടി കൊഴിച്ചിൽ കാരണം മുടി കഴുകാതിരിക്കുന്നവരും ഉണ്ട്. മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി പറഞ്ഞ് കേൾക്കുന്നത് മുടി ദിവസവും കഴുകുന്നതാണെന്നതാണ്. ഇക്കാരണത്താൽ പലരും ഒരാഴ്ചയിലധികം മുടി കഴുകാതിരിക്കുന്നു. എന്നാൽ നിങ്ങൾ ആഴ്ച്ചയിൽ എത്രതവണ മുടി കഴുകണമെന്നും അതിൻ്റെ ​ഗുണദോഷഫലങ്ങളെക്കുറിച്ചും വിശദമായി അറിയാം.

ഏഴ് ദിവസം (ഒരാഴ്ച്ച) മുടി കഴുകാതെ ഇരിക്കുന്നത് എണ്ണ, വിയർപ്പ്, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നതിനും തലയോട്ടിയിൽ നിങ്ങളുപയോ​ഗിക്കുന്ന ഉല്പന്നങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും അസ്വസ്ഥത അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു. ഫോളിക്കിളുകൾ അടഞ്ഞുപോവുക, തലയോട്ടിയിൽ നേരിയ ദുർഗന്ധം, താരൻ തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു.

ALSO READ: നടക്കുമ്പോൾ കാലിന് വേദനയാണോ… ; വാതരോ​ഗമല്ല, ഇത് നിസാരമാക്കരുത്

ദിവസവും മുടി കഴുകണോ?

ദിവസവും മുടി കഴുകുക എന്നത് വ്യക്തിപരമായ താല്പര്യമാണ്. എല്ലാ ദിവസവും മുടി കഴുകേണ്ടില്ലെന്നാണ് വിദ​ഗ്ധർ പോലും ശുപാർശ ചെയ്യുന്നത്. കാരണം ഈ പ്രക്രിയ നിങ്ങളുടെ മുടി വരണ്ടതാക്കുകയും കാലക്രമേണ അറ്റം പിളരാനും, മുടി പൊട്ടുന്നതിലേക്കും നയിക്കുകയും ചെയ്യും. ആഴ്ച്ചയിൽ എന്ത്ര തവണ മുടി കഴുകണം എന്നത് നിങ്ങളുടെ തലയോട്ടിയുടെയും മുടിയുടെയും ഘടനയെയും ആശ്രയിച്ചിരിക്കുന്നു.

അധിക എണ്ണമയം നിങ്ങളുടെ തലയോട്ടി മങ്ങിയതായി കാണപ്പെടാൻ കാരണമാകുന്നു. ഇത് അഴുക്കിനെ കൂടുതൽ ആകർഷിക്കുകയും മുഖക്കുരു, സോറിയാസിസ് പോലുള്ള അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. ഇത് നിങ്ങളുടെ പ്രായം, ജനിതകശാസ്ത്രം, പരിസ്ഥിതി എന്നിവയെയും ആശ്രയിച്ചിരിക്കുന്നു. 20 നും 30 നും ഇടയിൽ പ്രായമുള്ള മുതിർന്നവരേക്കാൾ കൂടുതൽ സെബം ഉത്പാദിപ്പിക്കപെടുന്നു.