AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indigo Airline Flight Disruptions: 400 സർവീസുകൾ റദ്ദാക്കി! യാത്രക്കാരെ വലച്ച് ഇൻഡിഗോ

Indigo Airline Flight Disruptions: 2026 ഫെബ്രുവരി 10 വരെ ഈ പ്രതിസന്ധി തുടരും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. സർവീസ് പൂർണ്ണ തോതിൽ സാധാരണ നിലയിലാക്കാൻ...

Indigo Airline Flight Disruptions: 400 സർവീസുകൾ റദ്ദാക്കി! യാത്രക്കാരെ വലച്ച് ഇൻഡിഗോ
IndigoImage Credit source: Tv9 Network
ashli
Ashli C | Updated On: 05 Dec 2025 11:23 AM

യാത്രക്കാരെ വലച്ച് ഇൻഡിഗോ വിമാനം. സർവീസ് റദ്ദാക്കലും വൈകലും തുടർക്കഥയാകുന്നു. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലും സർവീസുകളെ ബാധിച്ചു. രാജ്യവ്യാപകമായി 400 വിമാന സർവീസുകൾ ആണ് ഇൻഡിഗോ റദ്ദാക്കിയത്. പുലർച്ചെ 1:05 ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം ഷാർജ വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. നെടുമ്പാശ്ശേരിയിൽ 4: 50 നു വരേണ്ട റാസൽഖൈമ വിമാനവും 7: 30ന് എത്തേണ്ട മസ്കറ്റ് വിമാനവും ഇനിയും എത്തിയിട്ടില്ല.

കൂടാതെ ബംഗളൂരുവിൽ 102 സർവീസുകളും റദ്ദാക്കി. കേരളത്തിൽ വിമാന സർവീസുകളെ ബാധിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനങ്ങൾ വൈകുന്നു. തിരുവനന്തപുരത്ത് ആറ് സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ മാത്രം 550 ഓളം സർവീസുകളാണ് റദ്ദാക്കിയത്. ഇത് യാത്രക്കാരെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്.

അടുത്ത 23 ദിവസം കൂടി റദ്ദാക്കാൻ തുടരുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇന്ത്യയിലേക്ക് വന്ന വലിയ വീഴ്ചയാണ് നിലവിലെ ഈ പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. 2026 ഫെബ്രുവരി 10 വരെ ഈ പ്രതിസന്ധി തുടരും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. സർവീസ് പൂർണ്ണ തോതിൽ സാധാരണ നിലയിലാക്കാൻ ഇത്രയും സമയം വേണമെന്ന് ഇൻഡിഗോ ഡിജിസിഎ യെ അറിയിച്ചിട്ടുള്ളത്.

ഇൻഡിഗോക്കും എയ‍ർ ഇന്ത്യക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു (Probe Against IndiGo And Air India). ഇരു കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയ നടപടിയിലാണ് ഡിജിസിഎയുടെ അന്വേഷണം. ഇൻഡിഗോ മാത്രമായി 400 സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. എയർ ഇന്ത്യയും ചില പ്രധാന വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സാങ്കേതിക കാരണം മൂലമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം.