AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sunscreen: ചൂടാണ് ചര്‍മ്മത്തിനും വേണ്ടേ കെയര്‍; സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് എപ്പോള്‍?

How To Use Sunscreen: ശരീരത്തില്‍ അമിതമായി പതിക്കുന്ന അള്‍ട്രാവയലറ്റ് സൂര്യരശ്മികള്‍ ക്യാന്‍സറിന് വരെ കാരണാകും. മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നതിനും സൂര്യപ്രകാശം വഴിവെക്കും. അതിനാല്‍ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളെ തടയുന്നതിനായി സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാം.

Sunscreen: ചൂടാണ് ചര്‍മ്മത്തിനും വേണ്ടേ കെയര്‍; സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് എപ്പോള്‍?
പ്രതീകാത്മക ചിത്രം Image Credit source: Freepik
Shiji M K
Shiji M K | Published: 27 Jan 2025 | 07:37 PM

ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തിന് ആവശ്യമായ സംരക്ഷണം നല്‍കേണ്ടതും അനിവാര്യം തന്നെ. വേനല്‍കാലത്ത് സൗന്ദര്യം സംരക്ഷിക്കുന്നതിനായി പല വഴികളും പരീക്ഷിക്കാറില്ലേ? അക്കൂട്ടത്തില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ഒന്നാണ് സണ്‍സ്‌ക്രീനിന്റെ ഉപയോഗം. ചര്‍മ്മത്തില്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ സണ്‍സ്‌ക്രീനുകള്‍ക്ക് സാധിക്കും.

ശരീരത്തില്‍ അമിതമായി പതിക്കുന്ന അള്‍ട്രാവയലറ്റ് സൂര്യരശ്മികള്‍ ക്യാന്‍സറിന് വരെ കാരണാകും. മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നതിനും സൂര്യപ്രകാശം വഴിവെക്കും. അതിനാല്‍ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളെ തടയുന്നതിനായി സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാം.

സണ്‍സ്‌ക്രീന്‍

ശരീരത്തില്‍ വെറുതെ പുരട്ടാനുള്ളതല്ല സണ്‍സ്‌ക്രീന്‍. അതിന്റെ ഗുണം ശരിയായി ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. സണ്‍സ്‌ക്രീന്‍ പുരട്ടുന്നതിന് മുമ്പായി മോയ്‌സ്ചറൈസറോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ക്രീമോ പുരട്ടുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരത്തിലുള്ള ക്രീമുകളാളോ അല്ലെങ്കില്‍ സണ്‍സ്‌ക്രീനാണോ ആദ്യം പുരട്ടേണ്ടത് എന്ന സംശയം പലര്‍ക്കുമുണ്ട്. ചര്‍മ്മത്തിന് നേരിട്ട് സംരക്ഷണം ലഭിക്കുന്നതിനായി എപ്പോഴും ആദ്യം സണ്‍സ്‌ക്രീന്‍ തന്നെയാണ് പുരട്ടേണ്ടത്.

പുറത്തേക്ക് പോകുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. സൂര്യപ്രകാശം ഏറ്റുകഴിഞ്ഞാല്‍ പല സണ്‍സ്‌ക്രീനുകളുടെയും ഗുണം നഷ്ടപ്പെടുന്നു. മൂന്ന് മണിക്കൂര്‍ ഇടവിട്ട് സണ്‍സ്‌ക്രീന്‍ പുരട്ടി കൊടുക്കണം.

സണ്‍സ്‌ക്രീന്‍ പുരട്ടി അതിന് മുകളിലായി അപ്പോള്‍ തന്നെ മേക്കപ്പ് ഇടരുത്. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പിന്നീട് മുഖത്ത് പുരട്ടാന്‍ പാടുള്ളൂ. സണ്‍സ്‌ക്രീന്‍ ചര്‍മ്മത്തോട് യോജിക്കാനുള്ള സമയം നല്‍കുക. സണ്‍സ്‌ക്രീന്‍ എപ്പോഴും കനത്തില്‍ ഇടുക. ചെറിയ അളവില്‍ എടുത്ത് പുരട്ടരുത്, കൂടിയ അളവില്‍ തന്നെ സണ്‍സ്‌ക്രീന്‍ പുരട്ടുന്നതാണ് നല്ലത്.

Also Read: Chapped Lips: ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നുണ്ടോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

എസ്പിഎഫ് 40ന് മുകളിലുള്ള സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എസ്പിഎഫ് 50 ഉള്ള സണ്‍സ്‌ക്രീനുകള്‍ നോക്കി വാങ്ങിക്കാം. സണ്‍സ്‌ക്രീനുകള്‍ വാങ്ങിക്കുമ്പോള്‍ സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ്, അവോബെന്‌സോണ്‍ എന്നീ ചേരുവകള്‍ ഉള്ളത് നോക്കിയെടുക്കുക. എസ്പിഎഫ് ഉയരുന്നതിന് അനുസരിച്ച് സണ്‍സ്‌ക്രീനിന്റെ കട്ടിയും വര്‍ധിക്കും.

Follow Us