Jackfruit capital of India: ചക്കപ്രേമികളുടെ സ്വന്തം നാട്; ഇതാണ് ഇന്ത്യയുടെ ‘ചക്ക തലസ്ഥാനം’!

Which Place Is Known As The Jackfruit Capital Of India: ചക്ക പ്രേമികളുടെ ഒരു യഥാർത്ഥ സ്വർഗ്ഗമാണ് തമിഴ്‌നാട്ടിലെ പൺരുട്ടി. ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത രീതിയിൽ, ഏകദേശം 800 ഹെക്ടറിലധികം ഭൂമിയിൽ ചക്ക മാത്രം ഒരു പ്രധാന വിളയായി ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇവിടെയുള്ള ഒരു പ്ലാവ് ഒരു സീസണിൽ 150 മുതൽ 200 വരെ ചക്കകൾ തരാറുണ്ട്.

Jackfruit capital of India: ചക്കപ്രേമികളുടെ സ്വന്തം നാട്; ഇതാണ് ഇന്ത്യയുടെ ചക്ക തലസ്ഥാനം!

പ്രതീകാത്മക ചിത്രം

Updated On: 

13 Jul 2026 | 02:48 PM

മലയാളികൾ പൊതുവേ വലിയൊരു ചക്ക പ്രേമികളാണ്. പ്രഭാത ഭക്ഷണമായും ചോറിനൊപ്പവും നാലുമണി പലഹാരമായുമെല്ലാം ചക്ക വിഭവങ്ങൾ നമ്മുടെ വീട്ടിൽ നിറയാറുണ്ട്. എന്നാൽ, ചക്കയുടെ പേരിൽ ലോകമെങ്ങും പ്രസിദ്ധമായ ഒരു പ്രദേശം നമ്മുടെ തൊട്ടടുത്തുണ്ടെന്ന് അറിയാമോ? ഇന്ത്യയുടെ ചക്ക തലസ്ഥാനം എന്നാണ് ഈ ദേശം അറിയപ്പെടുന്നത്. എന്തുകൊണ്ടാണ് ഈ ഒരു പേര് ഈ കൊച്ചു പട്ടണത്തിന് ലഭിച്ചത്, എന്താണ് അവിടുത്തെ പ്രത്യേകതകൾ …. വിശദമായി അറിഞ്ഞാലോ….

ഇന്ത്യയുടെ ചക്ക തലസ്ഥാനം

തമിഴ്‌നാട്ടിലെ കൂട്ടല്ലൂർ ജില്ലയിലുള്ള പൺരുട്ടി (Panruti) എന്ന കൊച്ചു പട്ടണമാണ് “ഇന്ത്യയുടെ ചക്ക തലസ്ഥാനം” എന്നറിയപ്പെടുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമാണെങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ ചക്ക ഉത്പാദിപ്പിക്കുന്നതിലും ആഗോളതലത്തിൽ കയറ്റുമതി ചെയ്യുന്നതിലും പൺരുട്ടി കൈവരിച്ച നേട്ടങ്ങളാണ് ഈ പദവിക്ക് പിന്നിൽ.

ചക്ക പ്രേമികളുടെ ഒരു യഥാർത്ഥ സ്വർഗ്ഗമാണ് തമിഴ്‌നാട്ടിലെ പൺരുട്ടി. പൺരുട്ടിയിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ തന്നെ വായുവിൽ പഴുത്ത ചക്കയുടെ സുഗന്ധം അനുഭവിക്കാൻ സാധിക്കും. ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത രീതിയിൽ, ഏകദേശം 800 ഹെക്ടറിലധികം ഭൂമിയിൽ ചക്ക മാത്രം ഒരു പ്രധാന വിളയായി ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

ALSO READ: ഇന്ത്യയുടെ ‘പൈനാപ്പിൾ സിറ്റി’ ഏതാണെന്ന് അറിയാമോ? ഉത്തരം നമ്മുടെ കേരളത്തിലുണ്ട്!

പ്രത്യേകതകൾ എന്തെല്ലാം?

ഭൂമിശാസ്ത്രപരമായ സൂചിക (GI Tag): പൺരുട്ടി ചക്കയുടെ സവിശേഷമായ രുചി, മണം, ചുളകളിലെ പ്രത്യേകത എന്നിവ കണക്കിലെടുത്ത് ഇതിന് ഭൂമിശാസ്ത്രപരമായ സൂചിക  പദവി ലഭിച്ചിട്ടുണ്ട്.

വലിപ്പവും ഉത്പാദനവും: ഇവിടെയുള്ള ഒരു പ്ലാവ് ഒരു സീസണിൽ 150 മുതൽ 200 വരെ ചക്കകൾ തരാറുണ്ട്. ചില ചക്കകൾക്ക് 50 കിലോഗ്രാം വരെ വലിപ്പമുണ്ടാകും. പ്രതിവർഷം 45,000 മുതൽ 50,000 മെട്രിക് ടൺ വരെ ചക്കയാണ് ഈ പ്രദേശത്ത് മാത്രം ഉത്പാദിപ്പിക്കുന്നത്.

ഒട്ടാത്ത ചുളകൾ: മറ്റ് ചക്കകളെ അപേക്ഷിച്ച് പൺരുട്ടി ചക്കയുടെ ചുളകൾ കൈകളിൽ ഒട്ടിപ്പിടിക്കാത്തതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണ്. ഇവയുടെ അമിതമല്ലാത്ത മധുരവും ആഗോള വിപണിയിൽ വലിയ സ്വീകാര്യത നൽകുന്നുണ്ട്.

പൺരുട്ടിയുടെ സമ്പദ്‌വ്യവസ്ഥ

പൺരുട്ടിയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ചക്ക, കശുവണ്ടി കൃഷികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പൺരുട്ടിയിലെ ജനങ്ങളുടെ പ്രതിശീർഷ ചക്ക ഉപഭോഗം ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പഴുത്ത ചക്കയായി മാത്രമല്ല, ചക്ക ചിപ്സ്, ഹൽവ, ജാം എന്നിവ നിർമ്മിക്കാനും ഇവിടുത്തെ ചക്ക ഉപയോഗിക്കുന്നു. കൂടാതെ പച്ചച്ചക്ക കൊണ്ടുള്ള കറികൾ, സലാഡുകൾ,  ചക്ക ബിരിയാണി എന്നിവ ഇവിടുത്തെ പ്രധാന വിഭവങ്ങളാണ്. രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള കാർഷിക പാരമ്പര്യമുള്ള പൺരുട്ടി, ചക്കയുടെ വാണിജ്യ സാധ്യതകൾ എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് തെളിയിച്ച ഒരു മികച്ച മാതൃകയാണ്.

English Summary:

Panruti, a town in the Cuddalore district of Tamil Nadu, is widely known as the Jackfruit Capital of India due to its extensive cultivation, thriving trade, and long-standing association with the fruit. Blessed with fertile soil and a favorable climate, Panruti produces large, sweet, and aromatic jackfruits that are transported to markets across the country during the harvest season.

Follow Us
ബെംഗളൂരു കീശകാലിയാക്കും; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ
മല്ലിയിലയുടെ തണ്ട് ഇനി കളയല്ലേ! ഇങ്ങനെ ചെയ്യൂ
വീട്ടിലെന്നും ദുരിതം! ഫ്രിഡ്ജിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ?
മണ്‍സൂണിലൊരു റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ