AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Avacado City: കേരളത്തിൽ ആദ്യമായി അവക്കാഡോ നട്ടത് ആ ഗ്രാമത്തിലോ? 75 വർഷത്തെ ചരിത്രം!

Village, known as Kerala's first avocado city: ഇന്ന് മിക്ക വീടുകളിലും റംബൂട്ടൻ പോലെ അവക്കാഡോയും വളർത്തുന്നുണ്ട്. അങ്ങ് മെക്സിക്കൻ ഫലമായ അവക്കാഡോ ഇങ്ങകലെ കേരളമണ്ണിൽ സ്ഥാനം പിടിച്ചത് എങ്ങനെയായിരിക്കും? ഏറ്റവും പഴക്കം ചെന്ന അവക്കാഡോ മരമുള്ള ആ ഗ്രാമത്തെ അറിഞ്ഞാലോ....

Avacado City: കേരളത്തിൽ ആദ്യമായി അവക്കാഡോ നട്ടത് ആ ഗ്രാമത്തിലോ? 75 വർഷത്തെ ചരിത്രം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Sep 2026 | 11:31 AM

മലയാളികൾക്ക് ഒരുകാലത്ത് അത്ര പരിചയമല്ലാതിരുന്ന, എന്നാൽ ഇന്ന് സുപരിചിതമായ ഒരു വിദേശിയാണ് ബട്ടർ ഫ്രൂട്ട് അഥവാ അവക്കാഡോ. പ്രത്യേകിച്ച് രുചിയൊന്നുമില്ലെങ്കിലും അവ നൽകുന്ന ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. ഇന്ന് മിക്ക വീടുകളിലും റംബൂട്ടൻ പോലെ അവക്കാഡോയും വളർത്തുന്നുണ്ട്. അങ്ങ് മെക്സിക്കൻ ഫലമായ അവക്കാഡോ ഇങ്ങകലെ കേരളമണ്ണിൽ സ്ഥാനം പിടിച്ചത് എങ്ങനെയായിരിക്കും? ഏറ്റവും പഴക്കം ചെന്ന അവക്കാഡോ മരമുള്ള ആ ഗ്രാമത്തെ അറിഞ്ഞാലോ….

കേരളത്തിന്റെ അവക്കാഡോ സിറ്റി

അവക്കാഡോ കൃഷിയിൽ ചരിത്രം കുറിക്കുകയാണ് വയനാട്ടിലെ അമ്പലവയൽ ഗ്രാമം. സംസ്ഥാന കൃഷിവകുപ്പും പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളും ചേർന്നാണ് അമ്പലവയലിനെ കേരളത്തിലെ ആദ്യത്തെ ‘അവക്കാഡോ നഗരമായി’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉയർന്ന പോഷകഗുണങ്ങളും മികച്ച വിപണി മൂല്യവുമുള്ള അവക്കാഡോയുടെ ഉത്പാദനത്തിലും ഗവേഷണത്തിലും അമ്പലവയൽ ഇന്ന് മുൻപന്തിയിലാണ്. ഈ നേട്ടത്തിന് പിന്നിൽ പതിറ്റാണ്ടുകളുടെ കാർഷിക പാരമ്പര്യമുണ്ട്.

75 വർഷത്തെ ചരിത്രം

കേരളത്തിൽ ഏറ്റവും പഴക്കമുള്ള (75 വർഷത്തിലധികം) അവക്കാഡോ മരം സ്ഥിതി ചെയ്യുന്നത് അമ്പലവയലിലെ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിലാണ് (RARS). അമ്പലവയലിലെ അവക്കാഡോ കഥയിലെ ഏറ്റവും ആകർഷകമായ ഒരു വശമാണ് ക്യാമ്പസിലുള്ള ഈ അവക്കാഡോ മരം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഈ കാർഷിക ഫാം സ്ഥാപിക്കപ്പെട്ട കാലഘട്ടം മുതൽ ഈ മരം ഇവിടെയുണ്ടെന്നാണ് കരുതുന്നത്.

ALSO READ: മാധവന്റെ അടുക്കളത്തോട്ടം; ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വിളയിച്ചത് നൂറുമേനി!

1940-കളിൽ അന്നത്തെ മദ്രാസ് സർക്കാർ വയനാട്ടിൽ നടപ്പിലാക്കിയ ‘എക്സ്-സർവീസ്മെൻ കോളനൈസേഷൻ പ്രോഗ്രാമിന്റെ’ ഭാഗമായാണ് ഈ ഫാമിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇന്ന് കാണുന്നതുപോലെ ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലഘട്ടത്തിലും, ഈ ഗ്രാമത്തിന് അവക്കാഡോ കൃഷിയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പ്രതീകമായി വർഷങ്ങളായി ഈ മരം നിലകൊള്ളുകയാണ്.

എന്തുകൊണ്ട് അമ്പലവയൽ?

വയനാട്ടിലെ കാലാവസ്ഥ വൈവിധ്യമാർന്ന ഉഷ്ണമേഖലാ, ഉപ-ഉഷ്ണമേഖലാ പഴവർഗ്ഗങ്ങളുടെ കൃഷിക്ക് ഏറെ അനുയോജ്യമാണ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ മാങ്ങ, ലിിച്ചി, ഓറഞ്ച്, റംബുട്ടാൻ, മാങ്കോസ്റ്റീൻ തുടങ്ങിയ വിളകൾക്കൊപ്പമാണ് അവക്കാഡോയും പട്ടികപ്പെടുത്തിയിരിക്കുന്നത്. മികച്ച വാണിജ്യ സാധ്യതയുള്ള ഒരു വിളയായി അവക്കാഡോയെ ഗവേഷകർ ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഉൽപ്പാദന രീതികൾ മെച്ചപ്പെടുത്തുന്നതും, ‘ഹൈ-ഡെൻസിറ്റി പ്ലാന്റിംഗ്’ സാങ്കേതികവിദ്യകളും ഉൾപ്പെടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയെ പിന്തുണയ്ക്കുന്നതിനായി വിവിധ പദ്ധതികൾ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.

RARS-ലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ പ്രോസസിംഗ് യൂണിറ്റിൽ, അവക്കാഡോ ഉൾപ്പെടെയുള്ള വിളകൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ജാം, സ്ക്വാഷ്, അച്ചാറുകൾ തുടങ്ങി വിവിധ വിഭവങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഈ കേന്ദ്രത്തിലുണ്ട്. ഇത് കർഷകർക്കും സംരംഭകർക്കും പുതിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്.

Follow Us