Strawberry: ചുവന്നു തുടുത്ത സ്ട്രോബെറി നമ്മുടെ വീട്ടിലും വളരും! ചെയ്യേണ്ടത് ഇത്രമാത്രം
How to Grow Strawberries at Home: വിദേശിയാണെങ്കിലും നമ്മുടെ മണ്ണിലും സ്ട്രോബെറി വിളയിക്കാൻ സാധിക്കും. കൃത്യമായ പരിചരണവും ശ്രദ്ധയും നൽകിയാൽ കേരളത്തിലെ കാലാവസ്ഥയും നൂറുമേനി വിളയിക്കാൻ സാധിക്കും. തണുപ്പും ചൂടും ഇടകലർന്ന കാലാവസ്ഥയാണ് സ്‌ട്രോബറി കൃഷിക്ക് അനുയോജ്യം. നിങ്ങളും വീട്ടുമുറ്റത്ത് സ്ട്രോബെറി കൃഷി എങ്ങനെ ചെയ്യാമെന്ന് അറിഞ്ഞാലോ...
വിപണിയിൽ അല്പം വില കൂടിയ ഫലവർഗ്ഗമാണ് സ്ട്രോബെറി. വിദേശിയാണെങ്കിലും നമ്മുടെ മണ്ണിലും സ്ട്രോബെറി വിളയിക്കാൻ സാധിക്കും. കൃത്യമായ പരിചരണവും ശ്രദ്ധയും നൽകിയാൽ കേരളത്തിലെ കാലാവസ്ഥയും നൂറുമേനി വിളയിക്കാൻ സാധിക്കും. നിങ്ങളും വീട്ടുമുറ്റത്ത് സ്ട്രോബെറി കൃഷി എങ്ങനെ ചെയ്യാമെന്ന് അറിഞ്ഞാലോ…
സ്ട്രോബെറി കൃഷി
തണുപ്പും ചൂടും ഇടകലർന്ന കാലാവസ്ഥയാണ് സ്‌ട്രോബറി കൃഷിക്ക് അനുയോജ്യം. ഗ്രോബാഗിലും മണ്ണിലും സ്ട്രോബറി നട്ടു വളർത്താവുന്നതാണ്. സ്ട്രോബെറിയിലെ എവർ ബെയറിങ് ഇനങ്ങളാണ് കേരളത്തിൻ്റെ കാലാവസ്ഥയ്ക്ക് നല്ലത്. നല്ല വേരോട്ടത്തിന് സാധ്യതയുള്ള കണ്ടെയ്നറുകളിൽ വേണം തൈ നടാൻ. തൈകൾ തമ്മിൽ നല്ല അകലം പാലിക്കണം.
മണ്ണിൽ വെള്ളം കെട്ടിനിൽക്കാതെ ആവശ്യത്തിന് ഈർപ്പം ലഭിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പ്. മണ്ണിലേക്ക് മണലും കമ്പോസ്റ്റും ചേർത്ത് പാകപ്പെടുത്താം. മികച്ച രീതിയിൽ കായ്ഫലം ലഭിക്കാൻ സ്ട്രോബെറിക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. എങ്കിലും കഠിനമായ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ALSO READ: പിസ്താ തോടിന് ഇത്രയും പവറോ, ഗാർഡൻ മേക്കോവറിന് പൈസ കളഞ്ഞത് വെറുതെ!
ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ നൽകാവുന്നതാണ്. മുഞ്ഞ, ഒച്ചുകൾ എന്നിവയാണ് സ്ട്രോബെറിക്കെതിരെ പ്രധാനമായും വരാവുന്ന വെല്ലുവിളികൾ. കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി വേപ്പെണ്ണ പ്രയോഗിക്കാവുന്നതാണ്. ചെടിയുടെ കേടായ ഇലകൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യേണ്ടതാണ്.
വിളവെടുപ്പ്
വിത്ത് വഴിയാണ് വളർത്തുന്നതെങ്കിൽ 12 മുതൽ 18 മാസത്തിനുള്ളിൽ കായ്ഫലം ലഭിച്ചു തുടങ്ങും. കായ്കൾ പൂർണ്ണമായും ചുവപ്പ് നിറമാകുമ്പോൾ വിളവെടുക്കാം. രാവിലെ തണുപ്പുള്ള സമയത്ത് വിളവെടുക്കുന്നതാണ് ഏറ്റവും ഉചിതം. തൈകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ കത്രിക ഉപയോഗിച്ച് തണ്ടോടുകൂടി മുറിച്ചെടുക്കാം.
സ്ട്രോബെറി – ആരോഗ്യഗുണങ്ങൾ
- സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി-യും ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.
- ആന്തോസയാനിനുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
- വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മം ചെറുപ്പത്തോടെയും തിളക്കത്തോടെയും സൂക്ഷിക്കാനും ഇത് സഹായിക്കുന്നു.
- സ്ട്രോബെറിയിൽ നാരുകൾ ഉയർന്ന അളവിലുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും.
- കാർബോഹൈഡ്രേറ്റും കൊഴുപ്പും വളരെ കുറഞ്ഞതും ജലാംശം കൂടുതലുള്ളതുമായ ഒരു ഫലമാണിത്. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുടെ ഡയറ്റിൽ ഇത് ഉൾപ്പെടുത്താം.
English Summary:
Strawberries can be grown successfully at home in pots, grow bags, or directly in the soil with proper care. Ever-bearing strawberry varieties are suitable for Kerala’s climate.