Male Infertility: മരുന്ന് തേടും മുൻപ് ഇതറിയൂ; ഇന്ത്യയിൽ പുരുഷ വന്ധ്യത കൂടാൻ കാരണമെന്താണ്?
Male Infertility Causes In India: ആധുനിക കാലഘട്ടത്തിൽ വന്ധ്യതാ പ്രശ്നങ്ങളിൽ 50 ശതമാനത്തോളം പങ്കും പുരുഷന്മാരിലെ വന്ധ്യത (Male Infertility) മൂലമാണെന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റുകളും ഫെർട്ടിലിറ്റി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. കാരണങ്ങൾ തിരിച്ചറിയാതെ വൻതോതിൽ മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുന്നതിന് മുൻപ്, പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും ഇത്രയധികം ഇടിവ് വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്.
ഒരു കുഞ്ഞ് എന്ന സ്വപ്നം വൈകുമ്പോൾ പലപ്പോഴും പരിശോധനകളും ചികിത്സകളും സ്ത്രീകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന ഒരു രീതിയാണ് ഇന്ത്യയിൽ പണ്ടുമുതലേ കണ്ടുവരാറുള്ളത്. എന്നാൽ ആധുനിക കാലഘട്ടത്തിൽ വന്ധ്യതാ പ്രശ്നങ്ങളിൽ 50 ശതമാനത്തോളം പങ്കും പുരുഷന്മാരിലെ വന്ധ്യത (Male Infertility) മൂലമാണെന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റുകളും ഫെർട്ടിലിറ്റി വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. കാരണങ്ങൾ തിരിച്ചറിയാതെ വൻതോതിൽ മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുന്നതിന് മുൻപ്, പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും ഇത്രയധികം ഇടിവ് വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്.
ALSO READ: തിളക്കമുള്ള മുടിക്കായി വീട്ടുമുറ്റത്തെ ചെമ്പരത്തി ഉപയോഗിക്കേണ്ടത് ഇങ്ങനെ
വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയും
ഐടി മേഖലയിലും മറ്റ് ഉയർന്ന സമ്മർദ്ദമുള്ള ജോലികളിലും ഏർപ്പെട്ടിരിക്കുന്ന പുരുഷന്മാരിൽ വന്ധ്യതാ നിരക്ക് വളരെ കൂടുതലാണ്. കടുത്ത മാനസിക സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോണുകൾ വർദ്ധിപ്പിക്കുന്നു. ഇത് പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ബീജ ഉത്പാദനത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ദിവസവും 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്.
അമിതമായ ചൂടും റേഡിയേഷനും
ബീജ ഉത്പാദനം സുഗമമായി നടക്കണമെങ്കിൽ വൃഷണങ്ങളിലെ താപനില ശരീര താപനിലയേക്കാൾ 2-3 ഡിഗ്രി കുറവായിരിക്കണം. എന്നാൽ ചില ശീലങ്ങൾ ഈ താപനിലയിൽ മാറ്റം വരുത്തുന്നു. മണിക്കൂറുകളോളം മടിയിൽ ലാപ്‌ടോപ്പ് വെച്ച് ജോലി ചെയ്യുന്നത്, ടൈറ്റ് ആയ അടിവസ്ത്രങ്ങളും ജീൻസുകളും സ്ഥിരമായി ധരിക്കുന്നത്, മൊബൈൽ ഫോണുകൾ എപ്പോഴും പാന്റിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നത്, കടുത്ത ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നത് തുടങ്ങിയവ ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നു.
വെരിക്കോസ് വെയ്ൻ
പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മെഡിക്കൽ അവസ്ഥയാണ് വെരിക്കോസ് വെയ്ൻ. വൃഷണങ്ങളിലെ ഞരമ്പുകൾ തടിച്ചു വീർക്കുന്ന അവസ്ഥയാണിത്. ഇത് ആ ഭാഗത്തെ രക്തയോട്ടം കൂട്ടുകയും താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ബീജങ്ങളുടെ എണ്ണം, ചലനശേഷി എന്നിവ കുറയ്ക്കാൻ കാരണമാകുന്നു. കൃത്യസമയത്ത് കണ്ടെത്തിയാൽ ലളിതമായ ശസ്ത്രക്രിയയിലൂടെയോ ചികിത്സയിലൂടെയോ ഇത് പരിഹരിക്കാം.
ലഹരി ഉപയോഗവും ഭക്ഷണരീതിയും
പുകവലി ബീജങ്ങളുടെ ഡിഎൻഎ ഘടനയെത്തന്നെ തകരാറിലാക്കുന്നു (Sperm DNA Fragmentation). അമിതമായ മദ്യപാനം, ജങ്ക് ഫുഡിന്റെ ഉപയോഗം, വ്യായാമമില്ലായ്മ എന്നിവ മൂലം ശരീരത്തിലുണ്ടാകുന്ന പൊണ്ണത്തടി (Obesity) ഈസ്ട്രജൻ ഹോർമോണുകളുടെ അളവ് കൂട്ടുകയും ബീജങ്ങളുടെ ഗുണനിലവാരം ഇല്ലാതാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്: പുരുഷ വന്ധ്യതയ്ക്ക് സ്വയം ചികിത്സയോ വ്യാജ പരസ്യങ്ങളിൽ കണ്ട് മരുന്നുകൾ വാങ്ങി കഴിക്കുകയോ ചെയ്യരുത്. ഒരു നല്ല ആൻഡ്രോളജിസ്റ്റിനെയോ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനെയോ കണ്ട് കൃത്യമായ സെമൻ അനാലിസിസ് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ശാസ്ത്രീയമായ ചികിത്സകൾ ആരംഭിക്കുക. ബീജങ്ങളുടെ എണ്ണം പൂജ്യം ആയിട്ടുള്ള പുരുഷന്മാരിൽ പോലും, വൃഷണങ്ങളിൽ നിന്നും അതീവ സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ മൈക്രോസ്കോപ്പിന്റെ സഹായത്തോടെ ജീവനുള്ള ബീജങ്ങളെ നേരിട്ട് കണ്ടെത്തി വിജയകരമായി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സാങ്കേതിക വിദ്യ നമ്മുടെ സമൂഹത്തിലുണ്ട്.
English Summary:
Male infertility in India continues to remain under-recognised, largely due to social stigma and low awareness. It is still commonly perceived as a woman’s issue, which leads to delayed testing and evaluation of men.