AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Desk job issues: ഇരുന്നു ജോലി ചെയ്തു ശീലമായാൽ ശ്വാസകോശം ചുരുങ്ങുമോ?

Sitting Too Long Can Stifle Your Lungs: കൂടുതൽ സമയം ഇരിക്കുമ്പോൾ ഡയഫ്രം, ഇൻ്റർകോസ്റ്റൽ, നെഞ്ചിലെ പേശികൾ തുടങ്ങിയ ശ്വസനപ്രക്രിയയിൽ സഹായിക്കുന്ന പേശികൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നു. ഇത് കാലക്രമേണ ശ്വാസകോശം ദുർബലമാകാൻ കാരണമാകുന്നു.

Desk job issues: ഇരുന്നു ജോലി ചെയ്തു ശീലമായാൽ ശ്വാസകോശം ചുരുങ്ങുമോ?
Sitting Too Long Can Stifle Your LungsImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 02 Oct 2025 12:32 PM

കൊച്ചി: ഹൃദയാരോഗ്യത്തിന് മാത്രമല്ല, ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തിനും ദീർഘനേരമുള്ള ഇരിപ്പ് ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ ശ്വാസകോശം മികച്ച രീതിയിൽ പ്രവർത്തിക്കാൻ ശരീരം ചലിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

 

ശ്വസന പേശികളെ ബാധിക്കുന്നത് ഇങ്ങനെ

കൂടുതൽ സമയം ഇരിക്കുമ്പോൾ ഡയഫ്രം, ഇൻ്റർകോസ്റ്റൽ, നെഞ്ചിലെ പേശികൾ തുടങ്ങിയ ശ്വസനപ്രക്രിയയിൽ സഹായിക്കുന്ന പേശികൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാതെ വരുന്നു. ഇത് കാലക്രമേണ ശ്വാസകോശം ദുർബലമാകാൻ കാരണമാകുന്നു.

ശ്വാസകോശം ദുർബലമാകുമ്പോൾ, ഓക്സിജൻ വലിച്ചെടുക്കാനുള്ള കാര്യക്ഷമത കുറയുന്നു. ഇത് ശരീരത്തെ ശ്വസന പ്രശ്നങ്ങളിലേക്കും അണുബാധകളിലേക്കും നയിക്കും. ഓക്സിജൻ്റെ അളവ് കുറയുന്നത് ആഴം കുറഞ്ഞ ശ്വസനത്തിന് കാരണമാവുകയും ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി ഒ പി ഡി) പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ശ്വാസകോശം ചുരുങ്ങാനും കഫം കെട്ടിനിന്ന് ന്യുമോണിയ ഉണ്ടാകാനും ഇത് കാരണമായേക്കാം.

 

പഠനങ്ങൾ പറയുന്നത്

 

  • 2014-ലെ യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ദീർഘനേരമുള്ള ഇരിപ്പ് പോലുള്ള ഉദാസീനമായ പ്രവർത്തനങ്ങൾ ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
  • സജീവമായ ജീവിതശൈലി നയിക്കുന്നവരെ അപേക്ഷിച്ച് അല്ലാത്തവരിൽ 12 മുതൽ 15 ശതമാനം വരെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം തകരാറിലാണെന്ന് പഠനം കണ്ടെത്തി.
  • ഏഷ്യക്കാരുടെ ഒരു സർവേ പ്രകാരം, ഒരു ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്ന വ്യക്തികൾക്ക് ശ്വാസംമുട്ടൽ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത ഇരട്ടിയാണ്.
  • ശ്വാസകോശം ദുർബലമാവുന്നത് ഓക്സിജൻ ആഗിരണം തടസ്സപ്പെടുത്തുന്നതിലൂടെ ഹൃദയത്തിന് സമ്മർദ്ദം കൂടാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവാനും ഇടയുണ്ട്. അതിനാൽ, ഇരിക്കുന്ന സമയങ്ങളിൽ ഇടവേളയെടുത്ത് ശരീരം ചലിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.