Flu Recovery: പനി വിട്ടുമാറുന്നില്ലേ? അതിവേഗ ആശ്വാസത്തിന് ഈ ദുശീലങ്ങൾ ഒഴിവാക്കൂ
Flu Recovery Tips: ഒരു രോഗാവസ്ഥയിൽ എന്തുചെയ്യരുതെന്ന് അറിഞ്ഞിരിക്കുന്നത് എന്തുചെയ്യണമെന്ന് അറിയുന്നത് പോലെ തന്നെ പ്രധാനമാണ്. നമ്മൾ നിസ്സാരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും ചില സാഹചര്യങ്ങളിൽ അസുഖം വഷളാക്കാൻ ഇടയാക്കാറുണ്ട്.
പനിയും മറ്റ് സീസണൽ അണുബാധകളും എപ്പോഴും അലട്ടികൊണ്ടേയിരിക്കും. ഇതുമൂലമുണ്ടാകുന്ന പനി, ചുമ, ക്ഷീണം തുടങ്ങിയ അസ്വസ്ഥതകൾ അസഹനീയമാണ്. അതുകൊണ്ട് തന്നെ അവയെ തടയേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, അണുബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിലൂടെയും ഒരു പരിധിവരെ ഇത്തരം അസ്വസ്ഥതകൾ ഒഴിവാക്കാൻ പറ്റും. അത്തരത്തിൽ വിട്ടുമാറാത്ത പനിയിൽ നിന്ന് എങ്ങനെ അതിവേഗം സുഖം പ്രാപിക്കാമെന്ന് നോക്കാം.
ഒരു രോഗാവസ്ഥയിൽ എന്തുചെയ്യരുതെന്ന് അറിഞ്ഞിരിക്കുന്നത് എന്തുചെയ്യണമെന്ന് അറിയുന്നത് പോലെ തന്നെ പ്രധാനമാണ്. നമ്മൾ നിസ്സാരമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും ചില സാഹചര്യങ്ങളിൽ അസുഖം വഷളാക്കാൻ ഇടയാക്കാറുണ്ട്.
വിശ്രമം ഒഴിവാക്കുക
ഏത് രോഗമായാലും സുഖം പ്രാപിക്കാൻ സമയം ആവശ്യമാണ്. അതുകൊണ്ട് തന്നെ വിശ്രമം അവഗണിക്കുന്നത് ഗുരുതരമായ തെറ്റാണ്. ക്ഷീണമുള്ളപ്പോൾ അത് അവഗണിച്ച് മുന്നോട്ട് പോകരുത്. കാരണം വിശ്രമം ഒഴിവാക്കിയാൽ, നിങ്ങളുടെ രോഗം കൂടുതൽ വഷളാക്കുകയും, വിട്ടുപോകാൻ വീണ്ടും സമയമെടുക്കുകയും ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് വീടിന് പുറത്തിറങ്ങിയുള്ള പ്രവർത്തികൾ ഒഴിവാക്കുക.
Also Read: ക്ഷീണം, മുടി കൊഴിച്ചിൽ, വിശപ്പില്ലായ്മ; ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം, കാരണം ഇതാ
വെള്ളം കുടിക്കാതിരിക്കുക
പനിയുള്ളപ്പോൾ വിയർക്കുന്നത് സാധാരണമാണ്. ചിലർക്ക് പനിയോടൊപ്പം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ഇവ നിർജ്ജലീകരണത്തിന് കാരണമാകുന്നവയാണ്. ഈ സമയത്ത്, നിങ്ങളുടെ ശരീരത്തിന് ധാരാളം ജലാംശം ആവശ്യമാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വീണ്ടെടുക്കാൻ സഹായിക്കുന്നു. കഫീനടങ്ങിയവയും മദ്യവും ഒഴിവാക്കുക. കാരണം അവ കൂടുതൽ നിർജ്ജലീകരണത്തിന് കാരണമാകുന്നു.
മതിയായ ഉറക്കം കിട്ടാതിരിക്കുക
പനിയുള്ളപ്പോൾ നന്നായി വിശ്രമിക്കുക. വേഗത്തിൽ സുഖം പ്രാപിക്കാൻ ഉറക്കമാണ് ഏറ്റവും നല്ല മരുന്ന്. ദിവസവും രാത്രി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. വൈകിയുള്ള ഉറക്കം. സമാധാനപരമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഫോണിൻ്റെ ഉപയോഗം കഴിവതും കുറയ്ക്കുന്നതാണ് നല്ലത്.
ഭക്ഷണങ്ങൾ കഴിക്കുന്ന തെറ്റായ രീതി
പനിയുള്ളപ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ തുടങ്ങിയ ദഹനവ്യവസ്ഥയ്ക്ക് ആയാസം നൽകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. പകരം, ലൈറ്റായിട്ടുള്ള ദഹിക്കാൻ എളുപ്പമുള്ള സമീകൃതാഹാരം കഴിക്കുക. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക, രാത്രിയിൽ കഞ്ഞിപോലുള്ള ഭക്ഷണം ശീലമാക്കുക.