AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം വേണം; കാരണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും

Women Sleeping Time: സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ ഉറങ്ങണമെന്ന വസ്തുത എത്രപേർക്ക് അറിയാം. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അല്പം കൂടി അധികം ഉറക്കം സ്ത്രീകൾക്ക് ആവശ്യമാണ്. വീട്ടുജോലി, ഓഫീസിലെ ജോലി, കുട്ടികളുടെ കാര്യങ്ങൾ തുടങ്ങി സ്ത്രീകൾ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നവരാണ്

Health Tips: സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം വേണം; കാരണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും
Health Tips Image Credit source: Elena Noviello/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 20 Feb 2026 | 04:42 PM

നല്ല ആരോ​ഗ്യത്തിന് ഉറക്കം അനിവാര്യമായ ഘടകമാണ്. ഓരോ പ്രായത്തിന് അനുസരിച്ചുള്ള ഉറക്കം ലഭിച്ചാൽ മാത്രം ഊർജ്ജവും ആരോ​ഗ്യവും ഒരുപോലെ നിലനിർത്താൻ സാധിക്കൂ. ആരോ​ഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണം. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ നല്ല ഉറക്കം അനിവാര്യമാണ്. ശരീരത്തിന് രോഗങ്ങളോട് പോരാടാനുള്ള കരുത്ത് ലഭിക്കുന്നത് നല്ല ഉറക്കം ലഭിക്കുമ്പോഴാണ്.

എന്നാൽ, സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ ഉറങ്ങണമെന്ന വസ്തുത എത്രപേർക്ക് അറിയാം. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അല്പം കൂടി അധികം ഉറക്കം സ്ത്രീകൾക്ക് ആവശ്യമാണ്. വീട്ടുജോലി, ഓഫീസിലെ ജോലി, കുട്ടികളുടെ കാര്യങ്ങൾ തുടങ്ങി സ്ത്രീകൾ ഒരേസമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ പുരുഷന്മാരേക്കാൾ കൂടുതൽ ഊർജ്ജം സ്ത്രീകളുടെ തലച്ചോർ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പകൽ സമയത്ത് ഒരുപാട് പ്രവർത്തിച്ച തലച്ചോറിന് വിശ്രമം നൽകാൻ കൂടുതൽ സമയം ഉറങ്ങേണ്ടി വരുന്നു.

ALSO READ: വേനൽക്കാലത്ത് എന്ത് കഴിക്കണം? എന്ത് ഒഴിവാക്കണം; വേനലിൽ വാടാതിരിക്കാൻ പോഷകാഹാരം ഇങ്ങനെ

ആർത്തവം, ഗർഭാവസ്ഥ, ആർത്തവവിരാമം തുടങ്ങിയ ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോകുന്നതിനാൽ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ സാധാരണമായ ഒന്നാണ്. ഇത് ശാരീരികമായി ക്ഷീണമുണ്ടാക്കുകയും കൂടുതൽ വിശ്രമം ആവശ്യമായി വരുകയും ചെയ്യും. ഉറക്കക്കുറവ് പുരുഷന്മാരേക്കാൾ വേഗത്തിൽ സ്ത്രീകളിൽ മാനസിക സമ്മർദ്ദവും വിഷാദവും ഉണ്ടാക്കാൻ കാരണമാകുമെന്നും ചില പഠനങ്ങൾ പറയുന്നു.

നിങ്ങൾ സ്ത്രീകൾ ജോലി ചെയ്യുന്നവരായാലും വീട്ടമ്മമാരായാലും, ശരീരത്തിൻ്റെ ഉറക്ക ആവശ്യത്തെ ഒരുകാരണവശാലും അവഗണിക്കരുത്. ഉറക്കം കുറയുന്നത് ചർമ്മത്തിൻ്റെ ഭംഗി കുറയാനും, ദേഷ്യം കൂടാനും, രോഗപ്രതിരോധശേഷി കുറയ്ക്കാനും കാരണമാകും. പുരഷന്മാരെക്കാൾ കുറഞ്ഞത് 20 മിനിറ്റെങ്കിലും അധികം ഉറങ്ങുന്നത് അവരുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.‌ അതുകൊണ്ട് ഇനി കൂടുതൽ ഉറങ്ങുന്ന സ്ത്രീകളെ നാം ഒരു തരത്തിലും കളിയാക്കാനോ മാറ്റി നിർത്താനോ പാടില്ല എന്നും ഓർക്കുക.

Follow Us