Teeth Predict Lifespan: പല്ലുകൾ പറയും നിങ്ങളുടെ ആയുസ്സ്, ഇവ മറന്നുപോകരുത്!

Teeth Could Predict How Long You'll Live: ഒരാളുടെ വായുടെ ആരോഗ്യവും പല്ലുകളുടെ എണ്ണവും അയാൾ എത്രകാലം ജീവിക്കും എന്നതിന്റെ സൂചന നൽകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. 75 വയസ്സിന് മുകളിൽ പ്രായമുള്ള ഏകദേശം 1.9 ലക്ഷം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

Teeth Predict Lifespan: പല്ലുകൾ പറയും നിങ്ങളുടെ ആയുസ്സ്, ഇവ മറന്നുപോകരുത്!

പ്രതീകാത്മക ചിത്രം

Published: 

17 Jan 2026 | 11:37 AM

നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ കണ്ണാടിയാണ് വായ എന്ന് പണ്ടുള്ളവർ പറയാറുണ്ട്. ആ വാചകം ശരിവെക്കുന്ന രീതിയിലുള്ള കണ്ടെത്തലുകളാണ് ജപ്പാനിലെ ഒസാക്ക സർവ്വകലാശാലയിൽ നിന്നുള്ള പുതിയ ഗവേഷണ ഫലങ്ങൾ നൽകുന്നത്. ഒരാളുടെ വായുടെ ആരോഗ്യവും പല്ലുകളുടെ എണ്ണവും അയാൾ എത്രകാലം ജീവിക്കും എന്നതിന്റെ സൂചന നൽകുന്നുവെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

75 വയസ്സിന് മുകളിൽ പ്രായമുള്ള ഏകദേശം 1.9 ലക്ഷം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ഗവേഷകർ പല്ലുകളെ ആരോഗ്യമുള്ള പല്ലുകൾ, ഫിൽ ചെയ്ത പല്ലുകൾ, കേടുവന്ന പല്ലുകൾ, നഷ്ടപ്പെട്ട പല്ലുകൾ എന്നിങ്ങനെ നാലായി തിരിച്ചു.
ഇതിൽ പല്ലുകൾ നഷ്ടപ്പെട്ടവരിലും കേടുവന്ന പല്ലുകൾ ഉള്ളവരിലും നേരത്തെയുള്ള മരണസാധ്യത കൂടുതലാണെന്ന് കണ്ടെത്തി. എന്നാൽ, പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചാലും അവ കൃത്യമായി ഡോക്ടറെ കണ്ട് ചികിത്സിച്ചു നിർത്തുന്നവർക്ക് ആരോഗ്യമുള്ള പല്ലുകൾ ഉള്ളവർക്ക് തുല്യമായ ആയുർദൈർഘ്യം ലഭിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

പല്ലും ആയുസ്സും തമ്മിലെന്ത് ബന്ധം?

വിട്ടുമാറാത്ത വീക്കം: പല്ലിലെ കേടുകളും മോണരോഗങ്ങളും ബാക്ടീരിയകൾ രക്തത്തിൽ കലരാൻ കാരണമാകും. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീക്കമുണ്ടാക്കുകയും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യുന്നു.

പോഷകാഹാരക്കുറവ്: പല്ലുകൾ നഷ്ടപ്പെടുന്നതോടെ ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കാൻ സാധിക്കാതെ വരുന്നു. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്നു.

ALSO READ: മൈഗ്രേൻ കുറയ്ക്കാൻ ആഹാരരീതിയിൽ മാറ്റം വരുത്തി; 60-ാം വയസിൽ 18 കിലോ കുറച്ച് ആമിർ ഖാൻ

മാനസികാരോഗ്യം: പല്ലുകൾ നഷ്ടപ്പെടുന്നത് ഒരാളുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും സാമൂഹികമായ ഇടപെടലുകളിൽ നിന്ന് അവരെ പിന്നോട്ട് വലിക്കുകയും ചെയ്യുന്നു. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകാറുണ്ട്.

അതിനാൽ, ആരോഗ്യമുള്ള ഒരു ജീവിതത്തിന് പല്ലുകളുടെ സംരക്ഷണം അനിവാര്യമാണെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു. ദിവസവും രണ്ടുനേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക. പല്ലുകൾക്കിടയിലെ അഴുക്ക് നീക്കാൻ ഫ്ലോസിംഗ് ശീലമാക്കുക. ആറുമാസത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുക. പല്ലിൽ ചെറിയ കേടുകൾ കണ്ടാൽ പോലും അത് അവഗണിക്കാതെ ഉടൻ ചികിത്സിക്കുക എന്നും പഠനം പറയുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ