KEAM 2026: കീമിന്റെ ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും മറന്നുപോയോ? ടെന്‍ഷന്‍ വേണ്ട, കണ്ടുപിടിക്കാം
KEAM 2026 Ways To Recover Application Number and Password: കീം 2026-ന്റെ അപേക്ഷാത്തീയതി ജനുവരി 31 ന് അവസാനിക്കും. . നിരവധി പേര്‍ അപേക്ഷിച്ചുകഴിഞ്ഞു. അപേക്ഷാ നമ്പറും, പാസ്‌വേഡും മറന്നാല്‍ എന്തു ചെയ്യണമെന്ന് വിശദമായി പരിശോധിക്കാം.
കീം 2026-ന്റെ അപേക്ഷാത്തീയതി ജനുവരി 31 ന് അവസാനിക്കും. അതുകൊണ്ട് തന്നെ നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. നിരവധി പേര്‍ ഇതിനകം അപേക്ഷിച്ചുകഴിഞ്ഞു. ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും അപേക്ഷ നടപടിയില്‍ പ്രധാനമാണ്. ഇതു രണ്ടും മറന്നാല്‍ എന്തു ചെയ്യുമെന്ന് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടാകാം. അപേക്ഷാ നമ്പറും, പാസ്‌വേഡും മറന്നാല്‍ എന്തു ചെയ്യണമെന്ന് നോക്കാം.
ഹോം പേജിലെ ‘Forgot Application Number’ എന്ന മെനു ഉപയോഗിച്ച്, നിങ്ങളുടെ അപേക്ഷാ നമ്പർ ലഭിക്കും. അപേക്ഷാ നമ്പർ ലഭിക്കുന്നതിന് പേര്, ജനനത്തീയതി, കീം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകണം. കീം രജിസ്ട്രേഷൻ ഘട്ടം പൂർത്തിയാക്കുമ്പോൾ അപേക്ഷാ നമ്പർ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് അയയ്ക്കും.
ആപ്ലിക്കേഷൻ പോർട്ടലിൽ ‘Forgot Password’ എന്ന ലിങ്ക് ഉപയോഗിക്കുമ്പോൾ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പുതിയ പാസ്‌വേഡ് ലഭിക്കും. പുതിയ പാസ്‌വേഡ് സജ്ജീകരിക്കുന്നതിന് അപേക്ഷാ നമ്പർ, ജനനത്തീയതി, ഇമെയിൽ ഐഡി/മൊബൈൽ എന്നിവ നൽകണം.
Also Read: KEAM 2026: കീം 2026 അപേക്ഷ നിരസിക്കപ്പെട്ടാല്‍ എങ്ങനെ അറിയാം? സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരമുണ്ട്
അപേക്ഷിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും, ഇമെയില്‍ ഐഡിയുമാണ് നല്‍കേണ്ടത്. കീമിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട സന്ദേശങ്ങളും വിവരങ്ങളും നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കുമാണ് അയയ്ക്കുന്നത്. അതിനാൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. ഒരിക്കൽ നൽകിയ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും പിന്നീട് മാറ്റാൻ കഴിയില്ല. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒന്നിലധികം കീം അപേക്ഷകൾ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈലില്‍ ഉടന്‍ ഒടിപി ലഭിക്കും. ചില കേസുകളില്‍ 10 മിനിറ്റ് വരെ ഒടിപിക്ക് കാത്തിരിക്കേണ്ടി വരാം.
ഒരു വിദ്യാര്‍ത്ഥി ഒരു അപേക്ഷ മാത്രമേ സമർപ്പിച്ചാൽ മതി. വിദ്യാര്‍ത്ഥിക്ക് എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ & അനുബന്ധ വിഷയങ്ങൾ, അവയിൽ ഏതാണ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ആ അപേക്ഷയിൽ തന്നെ തിരഞ്ഞെടുക്കാം. നിങ്ങൾ ഒന്നിലധികം അപേക്ഷകൾ അയച്ചാൽ, എല്ലാ അപേക്ഷകളും നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.