AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrit Bharat Express: മലയാളികള്‍ക്ക് ആഘോഷക്കാലം; ഹൈദരാബാദിലേക്ക് പോകാന്‍ അമൃത് ഭാരതുണ്ടല്ലോ

Kerala to Hyderabad Amrit Bharat Express Timings: മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനുമാണ് കേരളത്തിന് പുതുതായി അനുവദിച്ചിരിക്കുന്നത്. ഗുരുവായൂര്‍-തൃശൂര്‍ റൂട്ടിലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

Amrit Bharat Express: മലയാളികള്‍ക്ക് ആഘോഷക്കാലം; ഹൈദരാബാദിലേക്ക് പോകാന്‍ അമൃത് ഭാരതുണ്ടല്ലോ
അമൃത് ഭാരത് എക്‌സ്പ്രസ്Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 17 Jan 2026 | 02:56 PM

ഒട്ടും പ്രതീക്ഷിക്കാതെ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കിട്ടിയ സന്തോഷത്തിലാണ് മലയാളികള്‍. ആദ്യം പ്രഖ്യാപിച്ച 9 അമൃത് ഭാരത് ട്രെയിനുകളില്‍ ഒരെണ്ണം പോലും കേരളത്തിന് ഉണ്ടായിരുന്നില്ല, എന്നാല്‍ റെയില്‍വേ പിന്നീട് തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ജനുവരി അവസാനത്തോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനുമാണ് കേരളത്തിന് പുതുതായി അനുവദിച്ചിരിക്കുന്നത്. ഗുരുവായൂര്‍-തൃശൂര്‍ റൂട്ടിലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. കേരളത്തിന്റെ ട്രെയിനുകള്‍ക്ക് പുറമെ തമിഴ്‌നാടിന് അനുവദിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ്. നാഗര്‍കോവില്‍-ചര്‍ലപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് അനുവദിച്ചിരിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച ട്രെയിനുകള്‍

ഗുവാഹത്തി-റോഹ്തക്, ദിബ്രുഗഡ്-ലഖ്നൗ, ജല്‍പായ്ഗുരി നാഗര്‍കോവില്‍, ന്യൂ ജല്‍പായ്ഗുരി-തിരുച്ചിറപ്പള്ളി, അലിപുര്‍ദുവാര്‍ എസ്എംവിടി ബെംഗളൂരു, അലിപുര്‍ദുവാര്‍ മുംബൈ പന്‍വേല്‍, കൊല്‍ക്കത്ത സന്ത്രഗാച്ചി- താംബരം, കൊല്‍ക്കത്ത ഹൗറ-ആനന്ദ് വിഹാര്‍, കൊല്‍ക്കത്ത സീല്‍ഡ-ബനാറസ് എന്നിവിടങ്ങളിലേക്കുള്ള ഒന്‍പത് അമൃത് ഭാരത് എക്സ്പ്രസുകളായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചിരുന്നത്.

Also Read: Amrit Bharat Express: കേരളത്തിന് 3 അമൃത് ഭാരത് എക്‌സ്പ്രസുകള്‍; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തില്‍ നിന്ന്…

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു ട്രെയിനുകളാണ് കേരളത്തിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും താംബരം, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന മലയാളികള്‍ക്ക് യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദമാകും. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളും വരുന്നതോടെ തിക്കിലും തിരക്കിലും പെടാതെ അന്യസംസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ്.