ഒരു ബിരുദത്തിനും ആദ്യത്തെ യഥാർത്ഥ ജോലിക്കുമിടയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ത്?

ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ, ഇത് അവസരങ്ങളുടെ കുറവ് കൊണ്ടല്ല സംഭവിക്കുന്നത് എന്നതാണ്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഈ പദ്ധതിക്ക് കീഴിൽ 70 ലക്ഷത്തിലധികം അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്! പ്രശ്നം ഒഴിവുകളുടെ കുറവല്ല, മറിച്ച് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായ വൻ ഇടിവാണ്. പ്രശ്നം ഒഴിവുകളുടെ കുറവല്ല, മറിച്ച് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായ വൻ ഇടിവാണ്. 2022-ൽ 42.8 ലക്ഷം അപേക്ഷകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2025 ആയപ്പോഴേക്കും അത് വെറും 4 ലക്ഷമായി കുത്തനെ ഇടിഞ്ഞു

ഒരു ബിരുദത്തിനും ആദ്യത്തെ യഥാർത്ഥ ജോലിക്കുമിടയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ത്?

Degree And A First Real Job

Published: 

14 Oct 2026 | 12:57 PM

കൈയിലൊരു ഡിഗ്രി സർട്ടിഫിക്കറ്റും, ഒരു ബയോഡേറ്റയും, ഭാവിയിലേക്ക് വ്യക്തമായ വഴികളൊന്നുമില്ലാതെയും ഒരു ബിരുദധാരി കോളേജ് പഠനം പൂർത്തിയാക്കുന്നു. കുറച്ചുകാലത്തേക്ക് വാടകയ്‌ക്കെടുത്ത ബൈക്കിൽ ഫുഡ് ഡെലിവറി ചെയ്യുന്നു; നിത്യജീവിതച്ചെലവുകൾ കഴിഞ്ഞുപോകാനുള്ള വരുമാനം കണ്ടെത്തുന്നു. എങ്കിലും, തങ്ങൾ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ഒരു നല്ല ജോലി ലഭിക്കുമെന്ന നേരിയ പ്രതീക്ഷ ഉള്ളിൽ ബാക്കിയുണ്ടാകും.

പഠനം പൂർത്തിയാക്കുന്നതിനും സ്ഥിരമായൊരു ജോലി കണ്ടെത്തുന്നതിനും ഇടയിലുള്ള ഈ ഒരു ഘട്ടം, ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾ കടന്നുപോകുന്ന ഒന്നാണെങ്കിലും, നമ്മുടെ സമൂഹത്തിൽ ഏറ്റവും കുറവ് ചർച്ച ചെയ്യപ്പെടുന്ന ഒരു യാഥാർത്ഥ്യമാണ്.

ലോകത്തെ പല രാജ്യങ്ങളിലും ഈ ഘട്ടം ഒരു അനിശ്ചിതത്വമായി വിട്ടുകൊടുക്കാതെ കൃത്യമായ പദ്ധതികളിലൂടെ ക്രമീകരിക്കാറുണ്ട്. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ജർമ്മനിയുടെ “ഡ്യുവൽ അപ്രന്റീസ്ഷിപ്പ്”മാതൃക. അവിടെ യുവാക്കൾ അവരുടെ സമയത്തിന്റെ ഒരു പങ്ക് ക്ലാസ് മുറികളിലും, മറ്റൊരു പങ്ക് യഥാർത്ഥ തൊഴിലിടങ്ങളിലും ചെലവഴിക്കുന്നു; ഒപ്പം പരിശീലനത്തിനിടയിൽ വേതനവും നേടുന്നു. ഏകദേശം 8.3 കോടി ജനസംഖ്യയുള്ള ജർമ്മനിയിൽ 13 ലക്ഷത്തോളം ആളുകളാണ് ഇത്തരത്തിൽ അപ്രന്റീസുകളായി പരിശീലനം നേടുന്നത്. അതായത് അവിടുത്തെ ആകെ ജനസംഖ്യയുടെ ഒന്നര ശതമാനത്തോളം വരും ഇത്.

ഇന്ത്യയിലും സമാനമായ പദ്ധതി

നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം . എന്നാൽ ഇവിടുത്തെ കണക്കുകൾ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് തരുന്നത്. 140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ, 2024–25 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിക്ക് കീഴിൽ അപ്രന്റീസുകളായി എത്തിയത് കേവലം 9.85 ലക്ഷം പേർ മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും, ആനുപാതികമായി നോക്കിയാൽ ജർമ്മനിയേക്കാൾ 20 ഇരട്ടി ചെറുതാണ് ഇന്ത്യയിലെ അപ്രന്റീസ്ഷിപ്പ് അടിത്തറ.

ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ, ഇത് അവസരങ്ങളുടെ കുറവ് കൊണ്ടല്ല സംഭവിക്കുന്നത് എന്നതാണ്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഈ പദ്ധതിക്ക് കീഴിൽ 70 ലക്ഷത്തിലധികം അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്! പ്രശ്നം ഒഴിവുകളുടെ കുറവല്ല, മറിച്ച് അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായ വൻ ഇടിവാണ്. 2022-ൽ 42.8 ലക്ഷം അപേക്ഷകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2025 ആയപ്പോഴേക്കും അത് വെറും 4 ലക്ഷമായി കുത്തനെ ഇടിഞ്ഞു.

കോളേജ് വിദ്യാഭ്യാസത്തെയും മികച്ചൊരു കരിയറിനെയും തമ്മിൽ ബന്ധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ദശലക്ഷക്കണക്കിന് ഒഴിവുകൾ യുവാക്കൾ നിരസിക്കുന്നത് എന്തുകൊണ്ടാണ്?

കുറഞ്ഞ സ്റ്റൈപ്പൻഡും ഉയർന്ന ജീവിതച്ചെലവും

അപ്രന്റീസ്ഷിപ്പുകളിൽ സാധാരണയായി ലഭിക്കുന്നത് പ്രതിമാസം 10,000 മുതൽ 15,000 വരെയുള്ള സ്റ്റൈപ്പൻഡാണ്. പലപ്പോഴും ഇതിനായി മറ്റൊരു നഗരത്തിലേക്ക് താമസം മാറേണ്ടി വരുന്നു. കൂടാതെ, പരിശീലന കാലയളവിന് ശേഷം ജോലി സ്ഥിരപ്പെടുമെന്ന യാതൊരു ഉറപ്പുമുണ്ടാകില്ല.

ഗിഗ് ഇക്കോണമി

ഇതിനു വിപരീതമായി ഫുഡ് ഡെലിവറി, ക്യാബ് ഡ്രൈവിംഗ്, അല്ലെങ്കിൽ റീട്ടെയിൽ ഷിഫ്റ്റുകൾ പോലുള്ള ഗിഗ് ജോലികൾ ഉടനടി വരുമാനം നൽകുന്നു. ഇതിനായി നാടുവിടേണ്ട ആവശ്യമില്ല, ദീർഘകാല പ്രതിബദ്ധതകളുടെ ബാധ്യതയുമില്ല. സ്വന്തം ചെലവുകൾ നോക്കുന്നതിനോ കുടുംബത്തെ സഹായിക്കുന്നതിനോ മുൻഗണന നൽകുന്ന ഒരു യുവാവിനെ സംബന്ധിച്ച്, അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെങ്കിലും ഗിഗ് ജോലികൾ നൽകുന്ന പെട്ടെന്നുള്ള വരുമാനം, വേഗത കുറഞ്ഞ അപ്രന്റീസ്ഷിപ്പുകളെക്കാൾ കൂടുതൽ പ്രായോഗികമായി തോന്നുന്നു.

രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇത് ഗൗരവമുള്ളൊരു പ്രശ്നമാണ്. ഗിഗ് ജോലികൾ പ്രയോജനപ്രദവും സ്വാതന്ത്ര്യമുള്ളതും പലർക്കും ഉടനടി വരുമാനം തരുന്നതുമാണ്. എന്നാൽ ഭാവിയിൽ സ്ഥിരതയും ഉയർന്ന ശമ്പളവും ഉറപ്പുനൽകുന്ന തൊഴിൽ വൈദഗ്ധ്യങ്ങൾ (certified skills) വളർത്തിയെടുക്കാൻ ഇത്തരം ജോലികൾ വഴിതുറക്കാറില്ല. നേരെമറിച്ച്, ഒരു ചിട്ടയായ അപ്രന്റീസ്ഷിപ്പ് ക്ലാസ് മുറിയിലെ അറിവിനെ പ്രായോഗിക തൊഴിൽ വൈദഗ്ധ്യമാക്കി മാറ്റാൻ പ്രാപ്തമായ ഒന്നാണ്.

ഫലത്തിൽ, ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളിലും ബിരുദത്തിനും സ്ഥിരമായൊരു ജോലിക്കുമിടയിലുള്ള ആ നിർണ്ണായക ഘട്ടം ക്രിയാത്മകമായ നൈപുണ്യ പരിശീലനങ്ങൾ കൊണ്ടല്ല നികത്തപ്പെടുന്നത്; മറിച്ച്, ഏതാനും വർഷങ്ങൾക്കപ്പുറം അത് എങ്ങോട്ട് നയിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കാതെ, ഉടനടി വരുമാനം തരുന്ന ജോലികൾ തെരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാകുന്നു.

ഇതിനർത്ഥം യുവാക്കൾ തെറ്റായ തീരുമാനമെടുക്കുന്നു എന്നല്ല. തങ്ങളുടെ നഗരത്തിൽ, ജീവിതത്തിന്റെ ആ ഘട്ടത്തിൽ മുന്നിലുള്ള യഥാർത്ഥ സാഹചര്യങ്ങളെ മുൻനിർത്തി തികച്ചും യുക്തിസഹമായ തീരുമാനമാണ് അവരെടുക്കുന്നത്. യഥാർത്ഥ ചോദ്യം ഇതാണ്: ലക്ഷക്കണക്കിന് ഔദ്യോഗിക പരിശീലന അവസരങ്ങൾ ഒഴിഞ്ഞ് കിടക്കുമ്പോഴും, എന്തുകൊണ്ടാണ് അത്തരം ചിട്ടയായ വഴികൾ യുവാക്കളെ ആകർഷിക്കാൻ കഴിയാത്ത വിധം അപ്രായോഗികമായി തുടരുന്നത്?

അടുത്ത തവണ, അടുത്ത പടി എന്തെന്ന് ആലോചിച്ച് വിഷമിക്കുന്നതിനിടയിൽ താത്കാലിക ഗിഗ് ജോലികൾ ചെയ്യുന്ന ഒരു ബിരുദധാരിയെ കണ്ടുമുട്ടുമ്പോൾ, “അടുത്തത് എന്താണ് പ്ലാൻ?” എന്ന് ചോദിക്കുന്നതിനേക്കാൾ സൗമ്യമായ മറ്റൊരു ചോദ്യം ചിന്തിക്കുക: “അവരുടെ സ്ഥാനത്ത് നിൽക്കുന്ന ഒരാൾക്ക്, സ്ഥിരമായൊരു കരിയറിലേക്കുള്ള ഘടനാപരമായ പരിശീലന വഴി തെരഞ്ഞെടുക്കാൻ തക്ക മൂല്യമുള്ള ഒന്നാക്കി മാറ്റാൻ യഥാർത്ഥത്തിൽ എന്തായിരുന്നു വേണ്ടിയിരുന്നത്?”

Loading...
Unable to load recommendations.
Follow Us
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ