പ്രായം പിന്നോട്ടോടും; പുരുഷന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന 5 ഭക്ഷണങ്ങൾ! | 5 Foods That Improve Men's Health and Reverse Aging Malayalam news - Malayalam Tv9

പ്രായം പിന്നോട്ടോടും; പുരുഷന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന 5 ഭക്ഷണങ്ങൾ!

Published: 

21 Jul 2026 | 03:03 PM

Age Like Fine Wine: 5 Foods to Boost Men's Health and Vitality: ആരോഗ്യ സംരക്ഷണത്തിലും ഭക്ഷണ കര്യത്തിലുമെല്ലാം ഭൂരിപക്ഷം പുരുഷന്മാരും എറെ പിന്നിലാണ്. അതൊന്നും അത്ര വലിയ കാര്യമാക്കേണ്ടതില്ല എന്ന ചിന്താഗതിയിലാണ് മിക്ക യുവാക്കൾക്കും. എന്നാൽ പ്രായം 30 കഴിയുമ്പോഴായിരിക്കും അതിൻ്റെയെല്ലാം പ്രശ്നങ്ങൾ ഓരോന്നായി അറിഞ്ഞ് തുടങ്ങുക. എന്നാൽ ജീവിത ക്രമത്തിലും ആഹാര ശീലത്തിലും ഒരൽപ്പം ശ്രദ്ധ നൽകിയാൽ പ്രായം നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. പുരുഷൻമാരിൽ അരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങളാണ് ഇനി പറയുന്നത്.

1 / 5
കൊഴുപ്പുള്ള മത്സ്യം: മലയാളികൾക്ക് മത്സ്യത്തോടുള്ള പ്രിയം പ്രത്യേകം പറയേണ്ടതില്ലോ. നമ്മുടെ സ്വന്തം മത്തി ഉൾപ്പടെയുള്ള മത്സ്യങ്ങൾ ആരോഗ്യകരമായ കൊഴുപ്പിൻ്റെ മികച്ച ഉറവിടമാണ്. ഒമേഗ-3 ഫാറ്റി ആസിഡിൻ്റെ സാനിധ്യമാണ് ഇതിനെ മികച്ചതാക്കുന്നത്. ഹൃദ്രോഗം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചെറുക്കാൻ ഇത് സഹായിക്കും. ഇനി മീൻ ഇഷ്ടമല്ലാത്തവരാണെങ്കിൽ ഒമേഗാ 3 ക്യാപ്സ്യൂളുകൾ ലഭ്യമാണ്. (Image Credit source: Getty Images)

2 / 5
അവക്കാഡോ: മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പഴമാണ് അവക്കാഡോ. കേരളത്തിൻ്റെ പല ഭാഗത്തും അവക്കാഡോ ഇപ്പോൾ വിപുലമായി കൃഷി ചെയ്യുന്നുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് ഈ പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറക്കാൻ സഹായിക്കും അവക്കാഡോയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റാണ് ഇത് സാധ്യമാക്കുന്നത്.

3 / 5
വാഴപ്പഴം: പൊട്ടാസ്യത്തിൻ്റെ കലവറയാണ് വാഴപ്പഴം എന്ന് പറയാം. പേശികൾക്കും അസ്ഥികളുടെ ആരോഗ്യത്തിനും പൊട്ടാസ്യം നിർണായകമാണ്. ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിൽ അധികമായി എത്തുന്ന സോഡിയത്തെ പുറന്തള്ളാൻ പൊട്ടാസ്യം സഹായിക്കും. എങ്കിലും അധികം ഉപ്പ് കഴിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൂടുതൽ സോഡിയം ശരീരത്തിൽ എത്തുന്നത് ശക്തസമ്മർദ്ദം വർധിപ്പിക്കും.

4 / 5
മുട്ട: മുട്ടയിൽ ല്യൂട്ടിൻ, പ്രോട്ടീൻ, അയൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ട മുഴുവനായും കഴിക്കാൻ ശ്രദ്ധിക്കണം. 185 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയ മഞ്ഞക്കരു ആരോഗ്യമുള്ള ആളുകൾക്ക് ദിവസേന കഴിക്കാവുന്നതാണ്. ഉയർന്ന മധുരപലഹാരങ്ങൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവരാണെങ്കിൽ, എത്ര മുട്ടകൾ കഴിക്കണം എന്നതിൽ ഡോക്ടറുടെ നിർദ്ദേശം തേടുക.

5 / 5
ചോക്ലേറ്റ്: മായം കലർത്താത നല്ല ചോക്ലേറ്റ് കൃത്യമായ അളവിൽ കഴിക്കുന്നത് ഏറെ നല്ലതാണ്. ചോക്ലേറ്റ് രക്തയോട്ടം മെച്ചപ്പെടുത്തും. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോളുകൾക്ക് മോശം കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും. രക്തയോട്ടം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും എന്നാൽ അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. മറ്റ് മധുരപലഹാരങ്ങൾക്ക് പകരം ഒരു ദിവസം 20 ഗ്രാം ഡാർക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്.

Follow Us
ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ചെങ്കണ്ണ് ബാധിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ
മരുന്ന് വേണ്ട, പ്രമേഹം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളി വീട്ടിൽ തന്നെ വിളയിക്കാം; ടെറസിലും പറ്റും
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ