മുടിയുടെ ആരോഗ്യത്തിനായി പുരുഷന്മാർ തീർച്ചയായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

മുടിയുടെ ആരോഗ്യത്തിനായി പുരുഷന്മാർ തീർച്ചയായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

Published: 

24 Jul 2026 | 11:51 AM

Struggling With Hair Loss? Add These 5 Superfoods to Your Diet: മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കൃത്യമായ പോഷകങ്ങൾ അത്യാവശ്യമാണ്. പുരുഷന്മാരിലെ കഷണ്ടിക്കും മുടികൊഴിച്ചിലിനും കാരണം പാരമ്പര്യം മാത്രമല്ല, പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും അഭാവം കൂടിയാണ്. പുരുഷന്മാരിൽ മുടികൊഴിച്ചിൽ തടയാനും മുടി വളർച്ച വർധിപ്പിക്കാനും സഹായിക്കുന്ന 5 മികച്ച ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1 / 5
മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, ശരീരം ഇതിനെ വൈറ്റമിൻ എ ആക്കി മാറ്റുന്നു. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിൻ സി, അയൺ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കും. കൂടാതെ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൊളാജൻ മുടിയിഴകളുടെ കരുത്ത് വർധിപ്പിക്കാൻ സഹായിക്കും.. (Image Credit source: Getty Images)

2 / 5
പംകിൻ സീഡ്: സ്വാഭാവിക ഡി.എച്ച്.ടി ബ്ലോക്കറുകളായി പ്രവർത്തിക്കുന്നവയാണ് ഈ ചെറിയ വിത്തുകൾ. പുരുഷന്മാരിൽ കഷണ്ടി പ്രശ്നമുള്ളവരിൽ മുടി വർദ്ധിപ്പിക്കാൻ പംകിൻ സീഡിൽ അടങ്ങിയിരിക്കുന്ന ഓയിലിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

3 / 5
കൊഴുപ്പ് കുറഞ്ഞ പോത്തിറച്ചി: റെഡ് മീറ്റിന് പൊതുവെ അത്ര നല്ല പേരല്ല ഉള്ളതെങ്കിലും, സ്വാഭാവികമായ ചുറ്റുപാടിൽ വളർന്ന പോത്തിൽ നിന്നുമുള്ള ഇറച്ചി അയണിൻ്റെയും സിങ്കിൻ്റെയും കലവറയാണ്. സസ്യങ്ങളിൽ നിന്നുള്ള അയണിനേക്കാൾ വേഗത്തിൽ പോത്തിറച്ചിയിലുള്ള ഹീം അയൺ ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കും. ഇതിലടങ്ങിയിട്ടുള്ള സിങ്ക് സ്വാഭാവികമായി ഡി.എച്ച്.ടി അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ, പോത്തിറച്ചി മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

4 / 5
ഗ്രീക്ക് യോഗർട്ട്: പ്രോട്ടീനുകളുടെ മികച്ച കലവറയായ ഗ്രീക്ക് യോഗർട്ടിൽ പാൻ്റോതെനിക് ആസിഡും (വിറ്റാമിൻ ബി 5) അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. യോഗർട്ടിലെ പ്രോബയോട്ടിക്സുകൾ പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും. മുടിക്ക് ഗുണകരമായ പോഷകങ്ങൾ ശരീരം ശരിയായി ഉപയോഗിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

5 / 5
മുട്ട: മുടിയുടെ ആരോഗ്യത്തിന് പ്രകൃതി നൽകിയ ഒരു മൾട്ടിവിറ്റാമിനാണ് മുട്ട. ഇതിൽ പ്രോട്ടീൻ, ബയോട്ടിൻ, കോളിൻ, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ബയോട്ടിൻ്റെ കുറവ് മുടിയുടെ കനം കുറയാനും എളുപ്പത്തിൽ പൊട്ടിപ്പോകാനും കാരണമാകും. അതേസമയം, മുടിവേരുകളിലെ കോശങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ കോളിൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ കെരാറ്റിൻ ഉൽപാദനത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും മുട്ടയിലെ പ്രോട്ടീനിൽ അടങ്ങിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം