ഈ 5 ശീലങ്ങൾ ഉണ്ടോ? അനുപമ പരമേശ്വരൻ പറഞ്ഞ അതേ സ്വഭാവക്കാരാണ് നിങ്ങളും | 5 habits which mean you have Narcissistic personality disorder said by Anupama Parameswaran, check how to overcome it Malayalam news - Malayalam Tv9

Anupama Parameshwaran: ഈ 5 ശീലങ്ങൾ ഉണ്ടോ? അനുപമ പരമേശ്വരൻ പറഞ്ഞ അതേ സ്വഭാവക്കാരാണ് നിങ്ങളും

Published: 

14 Aug 2026 | 06:11 PM

what is Narcissistic personality disorder:ആ വ്യക്തിയെക്കുറിച്ച് അന്യനെപ്പോലെയും റെമോയെപ്പോലെയും പെരുമാറും എന്ന സൂചന മാത്രമാണ് നടി നൽകിയത്. കഴിഞ്ഞ രണ്ടു വർഷമായി താൻ നാർക്കിസ്റ്റിക്ക് സ്വഭാവത്തിന് ഇരയായി എന്നാണ് നടി പറയുന്നത്. സാധാരണമെന്ന രീതിയിൽ പെരുമാറുന്ന പലരിലും ഈ ഒരു സ്വഭാവം ഉണ്ട്.ഇത്തരം സ്വഭാവമുള്ള വ്യക്തിയുമായി പ്രണയ ജീവിതത്തിലുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അവരിൽ നിന്നും നേരിടുന്ന കാര്യം മറ്റൊരാൾക്ക് മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും.എന്താണ് നർക്സിസ്റ്റിക് സ്വഭാവം? അവരുടെ രീതികൾ എന്തൊക്കെയാണ്? കൗൺസിലിംഗിലൂടെ ഈ സ്വഭാവം മാറുമോ?

1 / 6
നടി അനുപമ പരമേശ്വരൻ തന്റെ റിലേഷൻഷിപ്പിൽ ഉണ്ടായ ഭീകരമായ പ്രശ്നങ്ങൾ തുറന്നു പറഞ്ഞതോടെ സോഷ്യൽ മീഡിയ ഒന്നാകെ ചർച്ച ചെയ്യപ്പെടുകയാണ് ഇത്തരം സ്വഭാവക്കാരെ. താരത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട പല ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ടായിരുന്നുവെങ്കിലും താരം ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്ക് പ്രണയബന്ധത്തിൽ ഒരു വലിയ വീഴ്ച സംഭവിച്ചുവെന്നും മാനസികമായി ബുദ്ധിമുട്ടിച്ച ഒരു പ്രണയ ജീവിതം ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വെളിപ്പെടുത്തൽ ആണ് താരം നടത്തിയത്. ആ വ്യക്തിയെക്കുറിച്ച് അന്യനെപ്പോലെയും റെമോയെപ്പോലെയും പെരുമാറും എന്ന സൂചന മാത്രമാണ് നടി നൽകിയത്. കഴിഞ്ഞ രണ്ടു വർഷമായി താൻ നാർക്കിസ്റ്റിക്ക് സ്വഭാവത്തിന് ഇരയായി എന്നാണ് നടി പറയുന്നത്. (IMAGE CREDIT SOURCE: SOCIAL MEDIA, GETTY IMAGES)

2 / 6
യഥാർത്ഥത്തിൽ സാധാരണമെന്ന രീതിയിൽ പെരുമാറുന്ന പലരിലും ഈ ഒരു സ്വഭാവം ഉണ്ട് എന്നുള്ളതാണ് സത്യം. മാത്രമല്ല ഇവരെല്ലാവരും തന്നെ മറ്റുള്ള ആളുകൾക്കിടയിൽ വളരെ സ്വീകാര്യരായ വ്യക്തിയും എല്ലാവർക്കും ഇഷ്ടപ്പെടുന്ന വ്യക്തിയുമായിരിക്കും. അതിനാൽ തന്നെ ഇത്തരം സ്വഭാവമുള്ള വ്യക്തിയുമായി പ്രണയ ജീവിതത്തിലുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അവരിൽ നിന്നും നേരിടുന്ന കാര്യം മറ്റൊരാൾക്ക് മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടായിരിക്കും. എന്താണ് നർക്സിസ്റ്റിക് സ്വഭാവം. അവരുടെ രീതികൾ എന്തൊക്കെയാണ്? കൗൺസിലിംഗിലൂടെ ഈ സ്വഭാവം മാറുമോ എന്നീ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

3 / 6
നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ എന്നത് ഒരു മാനസികാരോഗ്യ അവസ്ഥയാണ്. ഇക്കൂട്ടർ അവരുടെ പ്രാധാന്യങ്ങളെക്കുറിച്ചും കഴിവുകളെ കുറിച്ചും അമിതമായ ഭാവന വെച്ച് പുലർത്തുന്നവർ ആയിരിക്കും. മറ്റുള്ളവരിൽ നിന്നും എപ്പോഴും ശ്രദ്ധ നേടുവാനും എപ്പോഴും പ്രശംസ പിടിച്ചു പറ്റാനും വേണ്ടിയായിരിക്കും ഇവർ പെരുമാറുക. അതായത് സ്വന്തം കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നവരായതിനാൽ തന്നെ മറ്റുള്ളവരുടെ വികാരങ്ങൾക്കോ അവരുടെ ജീവിതത്തിന് ഒന്നും ഇവർ പ്രാധാന്യം നൽകിയില്ല. മറ്റൊരു യാഥാർത്ഥ്യമെന്ന് എന്നാൽ പുറമേ വലിയ ആത്മവിശ്വാസവും തന്റേടവും ഒക്കെ പ്രകടിപ്പിക്കുമെങ്കിലും ഉള്ളിൽ വളരെ ദുർബലമായ മനസ്സിന് ഉടമകൾ ആയിരിക്കും. ചെറിയ വിമർശനങ്ങളെ പോലും ഇവർക്ക് ഭയമായിരിക്കും.

4 / 6
സ്വയം വല്ലാതെ ഇഷ്ടപ്പെടുന്നവർ: സ്വയം ഇഷ്ടപ്പെടുന്നത് നല്ലതാണ് ഒരു പരിധിവരെ മാത്രം. അതായത് മറ്റുള്ളവർക്ക് ഒരു വിലയും നൽകാൻ നിങ്ങളുടെ മനസ്സ് അനുവദിക്കുന്നില്ല എങ്കിൽ നിങ്ങൾക്കും ഈ ഒരു പ്രശ്നം ഉണ്ടെന്ന് ആദ്യം സ്വയം മനസ്സിലാക്കുക. തങ്ങളുടെ കഴിവിൽ അപാരവും അനാവശ്യവുമായ വിശ്വാസം ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും. എന്നാൽ ജീവിതത്തിൽ കാര്യമായ നേട്ടങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാവരും തന്നെ ബഹുമാനിക്കണം എന്നും തന്നെ മാത്രം അംഗീകരിക്കണം എന്നുമാണ് ഇവരുടെ ആഗ്രഹം. അതിനാൽ തന്നെ തനിക്കൊപ്പമുള്ള മറ്റുള്ളവർക്ക് ലഭിക്കുന്ന ചെറിയ അം​ഗീകാരങ്ങൾ പോലും അവർക്ക് അം​ഗീകരിക്കാൻ സാധിക്കില്ല.

5 / 6
വൈകാരിക ചൂഷണം: താൻ ഉദ്ദേശിക്കുന്ന തന്റെ ഇഷ്ടങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി മറ്റുള്ളവരെ വൈകാരികമായി ചൂഷണം ചെയ്യും. തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കിൽ പോലും അതിന്റെ കാരണം ഒപ്പമുള്ള വ്യക്തിയാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടി  പല തന്ത്രങ്ങളും ഉപയോഗിക്കും. ഇരകളിൽ സ്വയം സംശയവും കുറ്റബോധവും ഉണ്ടാക്കിയെടുക്കുന്നു. മാത്രമല്ല ചെറിയൊരു വിമർശനം പോലും അംഗീകരിക്കാൻ ഇവർക്ക് പറ്റില്ല. ആരെങ്കിലും തങ്ങളുടെ തെറ്റ് ചൂണ്ടി കാണിച്ചാൽ അവരോട് അമിതമായി ദേഷ്യപ്പെടുക, പ്രതികാരം ചെയ്യാൻ ശ്രമിക്കുക, അല്ലെങ്കിൽ വിമർശിച്ചയാളെ തീർത്തും തരംതാഴ്ത്തി സംസാരിക്കുക എന്നതും ഇവരുടെ ശീലമാണ്.

6 / 6
ശ്രദ്ധിക്കേണ്ട കാര്യം ഇതിൽ ഏതെങ്കിലും ഒരു പെരുമാറ്റ രീതി നിങ്ങൾക്കുണ്ട് എന്ന് കരുതി നിങ്ങൾക്ക് നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ എന്ന വൈകല്യമുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ ആവില്ല. അത് ഒരു ഡോക്ടറോട് ചോദിച്ചതിനു ശേഷം മാത്രം സ്ഥിരീകരിക്കുക. ഒരു മാനസികാരോഗ്യ വിദഗ്ധനിലൂടെ ഇത് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

Follow Us
സ്വാതന്ത്ര്യ ദിനമായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ചരിത്രം അറിയാം
സ്വർണം ഏറ്റവും വില കുറവിൽ, പവന് വെറും 12,534 രൂപ
കൂടുതൽ ഫീച്ചേഴ്സുമായി പുതിയ ഥാർ വരുന്നു
കാതു കുത്തിയ മുറിവ് ഉണങ്ങാൻ വൈകുന്നോ? ആദ്യം ചെയ്യേണ്ടത്
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു