എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? കുടലിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ഈ ശീലങ്ങൾ മാറ്റിയാൽ മതി
How to Improve Digestion Naturally: 5 Simple Lifestyle Changes: ദഹനപ്രശ്നങ്ങൾ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. ഗ്യാസ്, നെഞ്ചെരിച്ചിൽ മലബന്ധം, വയറിളക്കം, മനംപുരട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ സ്ഥിരമായി ഉണ്ടാകുന്നത്, ദൈനംദിന ജിവിതത്തെ സാരമായി തന്നെ ബാധിക്കാം. ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആരോഗ്യകരമായ ചില ജീവിതശൈലി മാറ്റങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

പ്രോസസ്ഡ് ഫുഡ്സ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. പ്രകൃതിദത്തമായ ഭക്ഷണൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. ഇത്തരം ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീയരകളുടെ വളർച്ചയെ സഹായിക്കും. കൃത്രിമ മധുരവും മറ്റു രാസ വസ്തുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുത് കുടലിൽ നീർക്കെട്ട് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. (Image Credit source: Unsplash)

ദഹനപ്രക്രിയ കൃത്യമായി നടക്കാൻ ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എറെ അത്യാവശ്യമാണ്. ധാന്യങ്ങൾ പച്ചക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം അകറ്റാൻ സഹായിക്കും. പഴങ്ങൾ പയറുവർഗങ്ങൾ എന്നിവയിലെ പ്രത്യേക നാരുകൾ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആവശ്യമായ ഊർജം നൽകുകയും പോഷകങ്ങൾ എളുപ്പത്തിൽ വലിച്ചെടുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങളും ദഹനത്തെ മികച്ച രീതിയിൽ സ്വാധീനിക്കുന്നുണ്ട്. അവക്കാഡോ, നട്സ്, മത്തി, എന്നിവയിലെ കൊഴുപ്പ് ദഹനത്തിന് സഹായിക്കുന്ന പിത്തരസത്തിൻ്റെ ഉത്പാദനം വർധിപ്പിക്കും. കൂടാതെ വിറ്റാമിൻ. എ, ഡി, ഇ, കെ തുടങ്ങിയെ പ്രധാന വിറ്റാമിനുകളെ ആകിരണം ചെയ്യാൻ ഇത് ശരീരത്തെ സഹായിക്കും. ഇതിലൂടെ കുടലുൻ്റെ ആവരണം ശക്തിപ്പെടുകയും ദഹനം എളുപ്പമാവുകയും ചെയ്യും.

നല്ല ദഹനത്തിന് ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. വെള്ളം ഭക്ഷണത്തെ എളുപ്പത്തിൽ അലിയിക്കാനും ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും, കോശങ്ങളിലേക്ക് പോഷകങ്ങളെ വേഗത്തിൽ എത്തിക്കാനും സഹായിക്കും. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുമ്പോൾ ദഹനപ്രക്രിയയുടെ വേഗത കുറയും. ഇത് മലബന്ധം, ഗ്യാസ്ട്രബിൾ, വയറുവേദന തുറ്റങ്ങിയ ബുദ്ധിമുട്ടുകളിലേക്ക് നയിക്കും.

മാനസ്സിക സമ്മർദ്ദം കുറയ്ക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. അമിതമായ ടെൻഷൻ അനുഭവപ്പെടുമ്പോൾ ദഹനം മന്ദഗതിയിലാകാനും രക്തചംക്രമണം കുറയാനും സാധ്യതയുണ്ട്. നിരന്തരമുള്ള മാനസിക സമ്മർദ്ദം വയറുവേദന, വയറിളക്കം മലബന്ധം, എനിവയ്ക്ക് കാരണമാകും. അതിനാൽ കൃത്യമായ വ്യായാമത്തിലൂടെയും ശരിയായ വിശ്രമത്തിലൂടെയും സ്ട്രെസ്സ് അകറ്റാൻ ശ്രമിക്കുന്നത് ദഹനപ്രക്രിയയെ കൂടുതൽ മെച്ചപ്പെടുത്തും.
