AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: സർക്കാർ ജീവനക്കാരുടെ ശമ്പളം 55 രൂപ! 8-ാം ശമ്പള കമ്മീഷൻ എത്തുമ്പോൾ അറിയേണ്ട ചരിത്രം

8th Pay Commission Minimum Basic Pay History:സ്വാതന്ത്ര്യാനന്തര രാജ്യത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ മാറ്റങ്ങളും ശ്രദ്ധേയമാവുകയാണ്. 1946-ൽ ഒന്നാം ശമ്പള കമ്മീഷൻ കാലത്ത് വെറും 55 രൂപയായിരുന്ന മിനിമം അടിസ്ഥാന ശമ്പളമാണ് ഏഴാം ശമ്പള കമ്മീഷൻ എത്തിയപ്പോഴേക്കും 18,000 രൂപയായി ഉയർന്നത്.

Nithya Vinu
Nithya Vinu | Updated On: 15 Aug 2026 | 02:57 PM
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവേ, സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ മാറ്റങ്ങളും ശ്രദ്ധേയമാവുകയാണ്. 1946-ൽ ഒന്നാം ശമ്പള കമ്മീഷൻ കാലത്ത് വെറും 55 രൂപയായിരുന്ന മിനിമം അടിസ്ഥാന ശമ്പളമാണ് ഏഴാം ശമ്പള കമ്മീഷൻ എത്തിയപ്പോഴേക്കും 18,000 രൂപയായി ഉയർന്നത്. (Image Credit source: Getty Images)

1 / 5
1-ാം ശമ്പള കമ്മീഷൻ (1946) മിനിമം അടിസ്ഥാന ശമ്പളം 55 രൂപയായി നിർണ്ണയിച്ചു.
2-ാം ശമ്പള കമ്മീഷനിൽ (1959) അടിസ്ഥാന ശമ്പളം 80 രൂപയായി ഉയർത്തി. 3-ാം ശമ്പള കമ്മീഷൻ (1973) ജീവനക്കാരുടെ മിനിമം ശമ്പളം 196 രൂപയായി വർദ്ധിച്ചു. 4-ാം ശമ്പള കമ്മീഷൻ (1986) തുക 750 രൂപയായി പുതുക്കി നിശ്ചയിച്ചു. 5-ാം ശമ്പള കമ്മീഷൻ (1996) വലിയ വർദ്ധനവോടെ അടിസ്ഥാന ശമ്പളം 2,550 രൂപയായി.

1-ാം ശമ്പള കമ്മീഷൻ (1946) മിനിമം അടിസ്ഥാന ശമ്പളം 55 രൂപയായി നിർണ്ണയിച്ചു. 2-ാം ശമ്പള കമ്മീഷനിൽ (1959) അടിസ്ഥാന ശമ്പളം 80 രൂപയായി ഉയർത്തി. 3-ാം ശമ്പള കമ്മീഷൻ (1973) ജീവനക്കാരുടെ മിനിമം ശമ്പളം 196 രൂപയായി വർദ്ധിച്ചു. 4-ാം ശമ്പള കമ്മീഷൻ (1986) തുക 750 രൂപയായി പുതുക്കി നിശ്ചയിച്ചു. 5-ാം ശമ്പള കമ്മീഷൻ (1996) വലിയ വർദ്ധനവോടെ അടിസ്ഥാന ശമ്പളം 2,550 രൂപയായി.

2 / 5
6-ാം ശമ്പള കമ്മീഷനിൽ (2006) പേ ബാൻഡ് സമ്പ്രദായം നിലവിൽ വന്നതോടെ മിനിമം ശമ്പളം 7,000 രൂപയായി (അടിസ്ഥാന ശമ്പളം 5,200 + ഗ്രേഡ് പേ 1,800). 7-ാം ശമ്പള കമ്മീഷൻ (2016) പേ മാട്രിക്സ് രീതി നടപ്പിലാക്കുകയും മിനിമം അടിസ്ഥാന ശമ്പളം 18,000 രൂപയാക്കി നിശ്ചയിക്കുകയും ചെയ്തു. എട്ടാം ശമ്പള കമ്മീഷനിൽ എത്രയായിരിക്കും തുക എന്നറിയാൻ കാത്തിരിക്കുകയാണ് ജീവനക്കാരും പെൻഷൻകാരും.

3 / 5
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റങ്ങൾ അനുസരിച്ച് നിലവിലെ മിനിമം അടിസ്ഥാന ശമ്പളം 34,500 രൂപയോ അതിനു മുകളിലോ ആയി ഉയർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
നിലവിലെ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറും തമ്മിൽ ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്.

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റങ്ങൾ അനുസരിച്ച് നിലവിലെ മിനിമം അടിസ്ഥാന ശമ്പളം 34,500 രൂപയോ അതിനു മുകളിലോ ആയി ഉയർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ അടിസ്ഥാന ശമ്പളവും ഫിറ്റ്‌മെന്റ് ഫാക്ടറും തമ്മിൽ ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കുന്നത്.

4 / 5
ഏഴാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതിലൂടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 7,000-ൽ നിന്ന് 18,000 രൂപയായി ഉയർന്നിരുന്നു. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ മാറുകയും അതിനനുസരിച്ച് അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവ് വരുമെന്നുമാണ് സൂചന. ഇത് ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകും.

5 / 5
Follow Us