AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Papaya Storage Tips: പപ്പായ പെട്ടെന്ന് ചീത്തയാകുന്നുണ്ടോ? ദിവസങ്ങളോളം ഫ്രഷായി ഇരിക്കാൻ ഇതൊന്ന് മതി

മലയാളികൾക്ക് പ്രിയപ്പെട്ട ഒരു ഫലമാണ് പപ്പായ. എന്നാൽ, വിപണിയിൽ നിന്ന് വാങ്ങുന്ന പപ്പായ അല്ലെങ്കിൽ പറിച്ചെടുക്കുന്ന പപ്പായ വേഗത്തിൽ പഴുത്തുചീഞ്ഞു പോകുന്നതും കേടാകുന്നതും പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ ഈ പ്രശ്നത്തിന് വളരെ ലളിതമായ ഒരു പരിഹാരമുണ്ട്—നമ്മുടെ അടുക്കളയിലുള്ള അലുമിനിയം ഫോയിൽ.

Nithya Vinu
Nithya Vinu | Published: 21 Sep 2026 | 03:44 PM
ഏറെ ആരോഗ്യഗുണങ്ങളുള്ളതും മലയാളികൾക്ക് പ്രിയപ്പെട്ടതുമായ ഒരു ഫലമാണ് പപ്പായ. എന്നാൽ, വിപണിയിൽ നിന്ന് വാങ്ങുന്ന പപ്പായ അല്ലെങ്കിൽ പറിച്ചെടുക്കുന്ന പപ്പായ വേഗത്തിൽ പഴുത്തുചീഞ്ഞു പോകുന്നതും കേടാകുന്നതും പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ ഈ പ്രശ്നത്തിന് വളരെ ലളിതമായ ഒരു പരിഹാരമുണ്ട്—നമ്മുടെ അടുക്കളയിലുള്ള അലുമിനിയം ഫോയിൽ.

1 / 5
പപ്പായ പറിച്ചെടുത്ത ശേഷവും സ്വയം പഴുത്തുകൊണ്ടിരിക്കുന്ന ഒരു ഫലമാണ്. പപ്പായ പഴുക്കുമ്പോൾ അതിൽ നിന്ന് എഥിലിൻ  എന്ന വാതകം പുറന്തള്ളപ്പെടുന്നു. ഈ വാതകമാണ് പഴത്തിന്റെ പുറംതോട് മൃദുവാക്കുകയും പെട്ടെന്ന് പഴുക്കാൻ കാരണമാവുകയും ചെയ്യുന്നത്. പ്രധാനമായും പപ്പായയുടെ ഞെട്ടിന്റെഭാഗത്തു കൂടിയാണ് ഈ എഥിലിൻ വാതകം പുറത്തുവരുന്നത്.

2 / 5
പപ്പായയിൽ നിന്ന് എഥിലിൻ വാതകം പുറത്തേക്ക് വ്യാപിക്കുന്നത് തടയാൻ അലുമിനിയം ഫോയിലിന് സാധിക്കും. ഞെട്ടിന്റെ ഭാഗം അലുമിനിയം ഫോയിൽ കൊണ്ട് മൂടിവെച്ചാൽ എഥിലിൻ വാതകത്തിന്റെ പുറന്തള്ളൽ മന്ദഗതിയിലാവുകയും പപ്പായ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കുകയും ചെയ്യും.

3 / 5
പപ്പായയുടെ ഞെട്ടിന്റെ ഭാഗത്ത് ഈർപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. ഈർപ്പമുണ്ടെങ്കിൽ പൂപ്പൽ  വരാൻ സാധ്യതയുണ്ട്. ചെറിയൊരു കഷ്ണം അലുമിനിയം ഫോയിൽ എടുത്ത് പപ്പായയുടെ ഞെട്ടിന്റെ ഭാഗത്ത് (ഏകദേശം 1-2 ഇഞ്ച് വരുന്നത് വരെ) നന്നായി ചുറ്റി വായുകടക്കാത്ത വിധം ഇറുക്കി മൂടുക.

4 / 5
പപ്പായ പകുതി മുറിച്ചതാണെങ്കിൽ, അതിലെ കുരുക്കൾ നീക്കം ചെയ്ത ശേഷം മുറിച്ച ഭാഗവും ഞെട്ടിന്റെ ഭാഗവും അലുമിനിയം ഫോയിൽ കൊണ്ട് പൂർണ്ണമായി കവർ ചെയ്തു വെക്കുക. ഫോയിൽ ചുറ്റിയ പപ്പായ നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലത്ത് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുക.

5 / 5
Follow Us