Kochi Traffic Update: കൊച്ചി മെട്രോ നിര്‍മ്മാണം, പാലാരിവട്ടം ഭാഗത്ത് വാഹനങ്ങൾ വഴിതിരിച്ചുവിടും
ഇടപ്പള്ളി ഭാഗത്തു നിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ S.N. ജംഗ്ഷനില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് വേണം കലൂര്‍ ഭാഗത്തേക്ക് പോകാൻ. കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസി.കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദര്‍ശിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുനത്ത് വേണ്ടയുള്ള തീരുമാനം എടുത്തത്.
എറണാകുളം: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് വ്യാഴാഴ്ച മുതൽ ഗതാഗത നിയന്ത്രണം. നിലവിൽ പുരോഗിമിച്ചു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചിന് സമീപം പൈലിംഗ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, ശ്രീനാരായണ ജംഗ്ഷന്‍ (S.N. ജംഗ്ഷന്‍) മുതല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വരെയുള്ള റോഡിന്റെ ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്ന് മെട്രോ അധികൃതർ അറിയിക്കുന്നു.
യാത്രക്കാർ ശ്രദ്ധിക്കാൻ
ഇടപ്പള്ളി ഭാഗത്തു നിന്ന് കലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ S.N. ജംഗ്ഷനില്‍ നിന്ന് പാലാരിവട്ടം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് വേണം കലൂര്‍ ഭാഗത്തേക്ക് പോകാൻ. കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസി.കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദര്‍ശിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുനത്ത് വേണ്ടയുള്ള തീരുമാനം എടുത്തത്. വാഹന ഗതാഗതം വഴി തിരിച്ചുവിടുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച്ച (2026 നവംബര്‍ 4) റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മെട്രോ അധികൃതരുടെ നേതൃത്വത്തിൽ നടത്തും.
Also Read: മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു
ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
വ്യാഴാഴ്ച്ച മുതല്‍ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും തുടര്‍ന്ന് ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അധികൃതർ അറിയിക്കുന്നു. പൊതുജനങ്ങള്‍ ഈ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നിയന്ത്രണം മുന്നിൽ കണ്ട് വേണം യാത്ര
നിയന്ത്രണം വരുമ്പോൾ സ്വാഭാവികമായും പാലാരിവട്ടത്തും അനുബന്ധ ജംഗ്ഷനുകളിലും ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ കാക്കനാട്, പൈപ്പ് ലൈൻ ജംഗ്ഷൻ ഭാഗത്ത് നിന്ന് കലൂർ ഭാഗത്തേക്ക് വരുന്ന വരുന്ന വാഹനങ്ങൾ പാലാരിവട്ടം ജംഗ്ഷൻ കടന്നു പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. തിരക്കുള്ള സമയങ്ങളിൽ ബ്ലോക്ക് മിനിറ്റുകളോളം നീളും. പാലാരിവട്ടം ജംഗ്ഷനിൽ ഗതാഗതത്തിന് വേഗത കുറഞ്ഞാൽ, ഇടപ്പള്ളി മുതൽ അതിന്റെ പ്രതിഫലനം ഉണ്ടാകും. അതുകൊണ്ട് നിയന്ത്രണം മുന്നിൽ കണ്ട് വേണം ഇതുവഴി വ്യാഴാഴ്ച മുതൽ യാത്ര ചെയ്യാൻ. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പാലാരിവട്ടം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയാണ്. ഈ റീച്ച് യാഥാർത്ഥ്യമായാൽ സിവിൽ ലൈൻ റോഡിലെ തിരക്കിന് കാര്യമായ കുറവുണ്ടാകും എന്നാണ് വിലയിരുത്തൽ.
English Summary
Traffic restrictions will be in place at Palarivattom starting Thursday in connection with the second phase of the Kochi Metro construction work. Metro authorities have announced that a section of the road from S.N. Junction to St. Martin’s Church will be temporarily closed to facilitate piling work near St. Martin’s Church, as part of the ongoing construction activities.