Mathew Thomas: വിഷമം പറയാൻ പോലും ഒരു ലവ് ഇല്ല, എങ്ങനത്തെ പെണ്ണ് എന്ന് ഒന്നുമില്ല പെണ്ണ് ആയാൽ മതി; മാത്യു തോമസ്
Actor Mathew Thomas on Love: വിഷമം പറയാൻ പോലും തനിക്ക് ഒരു ലവ് ഇല്ലെന്നും തന്നെക്കാളും ചെറിയ പിള്ളേരൊക്കെ അടിച്ചുപൊളിക്കുന്നത് കാണുമ്പോൾ കൊതിയാകുമെന്നും മാത്യു തമാശ രൂപേണ പറഞ്ഞു.

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് മാത്യു തോമസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. (Image Credits: Instagram)

ഇപ്പോഴിത പ്രണയത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനിക്ക് പ്രണയത്തെക്കുറിച്ച് കാര്യമായി അറിവില്ലെന്നും അതിൽ ഒട്ടും ഭാഗ്യമില്ലെന്നുമാണ് താരം പറയുന്നത്.

പേർളി മണിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മാത്യു ഇക്കാര്യം തുറന്നുപറഞ്ഞത്. വിഷമം പറയാൻ പോലും തനിക്ക് ഒരു ലവ് ഇല്ലെന്നും തന്നെക്കാളും ചെറിയ പിള്ളേരൊക്കെ അടിച്ചുപൊളിക്കുന്നത് കാണുമ്പോൾ കൊതിയാകുമെന്നും മാത്യു തമാശ രൂപേണ പറഞ്ഞു.

എങ്ങനത്തെ പെണ്ണിനെയാണ് മാത്യൂവിന് ഇഷ്ടമെന്ന് പേളി ചോദിച്ചപ്പോൾ എങ്ങനത്തെ പെണ്ണ് എന്ന് ഒന്നുമില്ല പെണ്ണ് ആയാൽ മതിയെന്നും മാത്യു പറഞ്ഞു.

അതേസമയം നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ആണ് മാത്യുവിന്റെതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം നെല്ലിക്കാംപോയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.