AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Copper Bottle: ചെമ്പുപാത്രത്തിൽ വെള്ളം കുടിക്കാൻ പാടില്ലാത്തവർ ആരെല്ലാം? കാരണം ഇതോ

Drinking Copper Bottle Side Effects: ശരാശരി മുതിർന്ന ഒരാൾക്ക്, 890 മൈക്രോഗ്രാം ആണ് ആ​രോ​ഗ്യ വിദ​ഗ്ധർ ശുപാർശ ചെയ്യുന്ന ചെമ്പിൻ്റെ അളവ്. സ്ത്രീകൾക്ക്, ഗർഭകാലത്തോ മുലയൂട്ടുന്ന സമയത്തോ ഇതിൻ്റെ അളവിൽ വ്യത്യാസമുണ്ടായേക്കാം.

neethu-vijayan
Neethu Vijayan | Published: 21 Oct 2025 13:14 PM
ചെമ്പുകൊണ്ട് നിർമ്മച്ച് കുപ്പികൾക്ക് അടുത്തകാലത്തായി ഡിമാൻഡ് അല്പം കൂടുതലാണ്. ആന്റിമൈക്രോബയൽ പോലുള്ള ആരോ​ഗ്യ ​ഗുണങ്ങളടിങ്ങിയ ഇവ, ചുവന്ന രക്താണുക്കളുടെ രൂപീകരണം, നാഡീകോശങ്ങളുടെ പരിപാലനം, രോഗപ്രതിരോധശേഷി തുടങ്ങിയവയ്ക്ക് നല്ലതാണ്. നമ്മുടെ ശരീരത്തിന് എപ്പോഴും ചെറിയ അളവിൽ ചെമ്പ് ആവശ്യവുമാണ്. എന്നാൽ  അമിതമായ ഉപഭോഗം ദോഷകരമാണ്. (Image Credits: Unsplash/Getty Images)

1 / 6
ശരാശരി മുതിർന്ന ഒരാൾക്ക്, 890 മൈക്രോഗ്രാം ആണ് ആ​രോ​ഗ്യ വിദ​ഗ്ധർ ശുപാർശ ചെയ്യുന്ന ചെമ്പിൻ്റെ അളവ്. സ്ത്രീകൾക്ക്, ഗർഭകാലത്തോ മുലയൂട്ടുന്ന സമയത്തോ ഇതിൻ്റെ അളവിൽ വ്യത്യാസമുണ്ടായേക്കാം. അതുകൊണ്ട് തന്നെ ചെമ്പ് പാത്രങ്ങളിൽ നിറച്ച വെള്ളത്തിന്റെ അമിത ഉപയോ​ഗം പല ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. (Image Credits: Unsplash/Getty Images)

2 / 6
വൃക്ക രോ​ഗികൾ: ഉയർന്ന ചെമ്പിന്റെ അളവ് വൃക്കരോഗത്തിന്റെ വ്യാപനത്തെ ബാധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വൃക്ക രോ​ഗികൾക്ക്, ശരീരത്തിൽ നിന്ന് അധിക ചെമ്പ് ഫിൽട്ടർ ചെയ്യാനും അവ പുറന്തള്ളാനുമുള്ള കഴിവ് കുറവാണ്, ഇത് ശരീരത്തിൽ ചെമ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഈ അവസ്ഥ ഓക്കാനം, ഛർദ്ദി, വയറുവേദന, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ തുടങ്ങിയ ലക്ഷണങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. (Image Credits: Unsplash/Getty Images)

3 / 6
ചെമ്പിനോട് അലർജിയുള്ളവർ: അപൂർവമാണെങ്കിലും മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് ചെമ്പിനോട് അലർജിയുള്ളവർ ഉണ്ടാകാം. 2014 ലെ ഒരു പഠനം അനുസരിച്ച്, പരിശോധിന നടത്തിയ വ്യക്തികളിൽ ഏകദേശം 3.8 ശതമാനം പേർക്ക് ചെമ്പിനോട്  അലർജിയുള്ളവരാണ്. ഇത്തരക്കാരിൽ ചെമ്പിൻ്റെ അമിത ഉപഭോ​ഗം, ചൊറിച്ചിൽ, തിമിർപ്പ്, ചർമ്മ പ്രശ്നങ്ങൾ, മുഴുവൻ ശരീരത്തെയും ബാധിക്കുന്ന പലതരം പ്രതികരണങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. (Image Credits: Unsplash/Getty Images)

4 / 6
കുട്ടികളും ശിശുക്കളും: കുടിവെള്ളത്തിൽ ചെമ്പിന്റെ അളവ് കൂടുതലായി ഉപയോ​ഗിക്കുന്ന കുട്ടികളിൽ മുതിർന്നവരെ അപേക്ഷിച്ച് ദഹനനാളത്തിന്റെ അസ്വസ്ഥതകൾ കൂടുതലായി കാണപ്പെടുന്നു. വളർച്ചയെത്താത കരളും വൃക്കകളും അധിക ചെമ്പിന്റെ ഉപാപചയ പ്രവർത്തനത്തെ മന്ദ​ഗതിയിലാക്കുന്നു. അതിനാൽ കുഞ്ഞുങ്ങൾക്ക് ചെമ്പ് പാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം നൽകരുത്.  (Image Credits: Unsplash/Getty Images)

5 / 6
കാരണമില്ലാതെയുള്ള ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങൾ ചെമ്പ് അമിതമായി ശരീരത്തിലുള്ളതിൻ്റെ ലക്ഷണങ്ങളാകാം. ചില വ്യക്തികൾക്ക് തലവേദന, തലകറക്കം, എന്നിവ ഉൾപ്പെടെയുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെട്ടേക്കാം. ചില സന്ദർഭങ്ങളിൽ ചെമ്പ് അടിഞ്ഞുകൂടുന്നത് ഗുരുതരമായ അവയവങ്ങളുടെ നാശത്തിന് കാരണമാകും.  പ്രത്യേകിച്ച് കരളിനെയും വൃക്കകളെയും. (Image Credits: Unsplash/Getty Images)

6 / 6