ദീപാവലി ദിനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് ഇരട്ടി മധുരം; താരത്തിന് ഇരട്ടകുട്ടികൾ പിറന്നു | Actor Vishnu Unnikrishnan and Wife Aishwarya Blessed with Twin Babies , Photo Goes Viral Malayalam news - Malayalam Tv9

Vishnu Unnikrishnan: ദീപാവലി ദിനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് ഇരട്ടി മധുരം; താരത്തിന് ഇരട്ടകുട്ടികൾ പിറന്നു

Updated On: 

20 Oct 2025 | 06:01 PM

Vishnu Unnikrishnan Blessed with Twin Babies: ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം... ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു എന്നാണ് സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

1 / 5
മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടനും തിരക്കഥാക‍ൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം  ഇപ്പോഴിതാ വീണ്ടും അച്ഛനായി എന്ന സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ദീപാവലി ദിനത്തിൽ ഇരട്ടി മധുരമായി  ഇരട്ട കുഞ്ഞുങ്ങളാണ് നടന് പിറന്നത്. (Image Credits: Instagram)

2 / 5
ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം... ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു എന്നാണ് സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

3 / 5
 ഇതോടെ താരങ്ങൾ അടക്കം നിരവധി പേരാണ് താരത്തിനു  ആശംസകൾ അറിയിച്ച് എത്തുന്നത്.  ഐശ്വര്യയാണ് നടന്റെ ഭാര്യ.  ആദ്യ പ്രസവത്തിൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. മാധവെന്നാണ് മകന്റെ പേര്.

4 / 5
മകന്റെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധരുമായി പങ്കുവച്ചിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും തമ്മിൽ വിവാഹിതരായത്. പിന്നാലെ നവംബറിൽ മാധവും ജനിച്ചു.

5 / 5
ബാലതാരമായി സിനിമയിൽ എത്തിയ വിഷ്ണു അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മാറി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികടകുമാരന്‍, നിത്യഹരിതനായകന്‍ തുടങ്ങിയ സിനിമകളിൽ നായകനായും വിഷ്ണു എത്തി.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ