Archana Kavi: ‘അവന്റെ കുടുംബം വളരെ മോശമായാണ് പെരുമാറിയത്, എന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്നു പറഞ്ഞു’; അർച്ചന കവി
Archana Kavi Recalls Ex-Boyfriend’s Parents: തന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞത്, അതിനാൽ താൻ ഒറ്റയ്ക്ക് പോയി. എന്നാൽ അവർ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നാണ് താരം പറയുന്നത്.

ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നടി അര്‍ച്ചന കവി. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായെന്ന വാർത്ത പുറത്തുവന്നത്. റിക്ക് വര്‍ഗീസ് ആണ് വരന്‍. ഇതിനു പിന്നാലെ താരങ്ങളടക്കം നിരവധി പേരാണ് നടിക്ക് ആശംസകൾ നേർന്ന് എത്തിയത്. താരത്തിന്റെ രണ്ടാം വിവാഹം ആണിത്. (Image Credits:Instagram)

ഇപ്പോഴിതാ റിക്കിനെ പരിചയപ്പെടും മുൻപ് താന്‍ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്ന് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ ബന്ധം എന്തുകൊണ്ട് തകര്‍ന്നുവെന്നാണ് അര്‍ച്ചന പറയുന്നുണ്ട് . ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന പറയുന്നത്.

ഇതിനു മുൻപ് താൻ ഒരാളെ പരിചയപ്പെട്ടു. വളരെ നല്ല ആളായിരുന്നു. നന്നായി പോകുന്നതിനിടെയിൽ മാതാപിതാക്കളെ പരിചയപ്പെടുന്ന ഘട്ടമെത്തി. തന്നോട് അവന്റെ മാതാപിതാക്കളെ കാണാൻ വരാൻ പറഞ്ഞുവെന്നും തന്നെ ഒറ്റയ്ക്ക് കാണണമെന്നാണ് പറഞ്ഞതെന്നും താരം പറയുന്നു.

അതിനാൽ താൻ ഒറ്റയ്ക്ക് പോയി. എന്നാൽ അവർ തന്നോട് വളരെ മോശമായാണ് പെരുമാറിയത്. സൗന്ദര്യമല്ലാതെ, തന്റെ സാരി തരാന്‍ മാത്രം നിന്നിലൊന്നുമില്ലെന്ന് പറഞ്ഞു. തങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. തങ്ങള്‍ വളരെ കുലീനരായ കുടുംബമാണ്. ഇരു കുടുംബവും വ്യത്യസ്തമാണ് എന്ന് പറഞ്ഞുവെന്നും അര്‍ച്ചന പറയുന്നു.

എന്നാൽ റിക്കിനോട് താൻ ഇതൊന്നും പറഞ്ഞിരുന്നില്ല. റിക്കിന്റെ മാതാപിതാക്കൾ വളരെ സ്വീറ്റ് ആയ വ്യക്തികളാണ് എന്നാണ് താരം പറയുന്നത്.റിക്കിന്റെ അമ്മ എനിക്ക് സുഹൃത്താണ് എന്നും അര്‍ച്ചന പറയുന്നു.