Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
Actress Assault Case: ബിന്ദു പണിക്കർ ഇടവേള ബാബു എന്നിവർ പറഞ്ഞ നിർണായകമായ മൊഴികൾ ആണ് പിന്നീട് കോടതിയിൽ എത്തിയപ്പോൾ ഇത്തരത്തിൽ മാറ്റി പറഞ്ഞത്....

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാൻ ഇനി മണിക്കൂറുകൾ കൂടി. നടൻ ദിലീപ് അടക്കം 10 പ്രതികളാണ് കേസിൽ. ഒന്നാംപ്രതി പെരുമ്പാവൂർ സ്വദേശിയായ പൾസർ സുനി. കേസിൽ എട്ടാമത്തെ പ്രതിയാണ് ദിലീപ്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ അതിക്രമിച്ചു കയറി യുവനടിയെ ആക്രമിക്കുകയും അപകീർത്തിപരമായ ദൃശ്യങ്ങൾ പകർത്തി എന്നും ആണ് കേസ്.(Photo: Facebook/Instagram)

2017 ഫെബ്രുവരി 17നാണ് സംഭവം. ലാൽ (Photo: Facebook/Instagram) ക്രിയേഷൻസ് എന്ന നിർമ്മാണ കമ്പനി ഏർപ്പാട് ചെയ്ത എസ് യു വി യിൽ ആണ് നടി അന്ന് കൊച്ചിയിലേക്ക് എത്തിയിരുന്നത്. ഈ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ കേസിലെ രണ്ടാമത്തെ പ്രതിയാണ്. സംഭവത്തിൽ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിൽ ആകുന്നത്. തുടർന്നുള്ള 85 ദിവസത്തെ ജയിൽവാസത്തിനുശേഷം 2017 ഒക്ടോബർ മൂന്നിനാണ് ദിലീപിന് ലഭിച്ചു പുറത്തിറങ്ങുന്നത്.

കേസ് വിചാരണയ്ക്കിടെ നിരവധി പേരാണ് മൊഴിമാറ്റി പറഞ്ഞത്. ദിലീപിനു വേണ്ടി മൊഴി മാറ്റിയവരിൽ അധികവും സിനിമ മേഖലയിൽ നിന്നുള്ളവർ തന്നെയായിരുന്നു. നാദിർഷ ബിന്ദു പണിക്കർ ഇടവേള ബാബു നടൻ സിദ്ദിഖ് അടക്കമുള്ളവർ ആദ്യം പോലീസിനോട് പറഞ്ഞ മൊഴി പിന്നീട് കോടതിയിൽ എത്തി നിഷേധിച്ചവരാണ്.(Photo: Facebook/Instagram)

ഭാമ ആദ്യം ദിലീപും കാവ്യാമാധവനും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരോട് പറഞ്ഞതിന്റെ പേരിൽ കാവ്യയ്ക്കും ദിലീപിനും അതിജീവിതയോട് ദേഷ്യം ഉണ്ടായിരുന്നു എന്ന് മൊഴി നൽകിയിരുന്നു. എന്നാൽ പോലീസിനോട് പറഞ്ഞമൊഴി കോടതിയിലെത്തി തനിക്കൊന്നും അറിയില്ല താൻ ഒന്നും കേട്ടിട്ടില്ല എന്ന രീതിയിൽ മാറ്റി പറയുകയായിരുന്നു.(Photo: Facebook/Instagram)

നടൻ സിദ്ധിക്കും കാവ്യം ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരെ അറിയിച്ച പേരിൽ ഇരുവർക്കും വൈരാഗ്യം ഉണ്ടായിരുന്നു എന്ന് പോലീസിന് മൊഴി നൽകിയതാണ്. എന്നാൽ കോടതിയിൽ എത്തിയശേഷം തനിക്ക് ഒന്നുമറിയില്ല ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് തരത്തിലായിരുന്നു സിദ്ദിഖിന്റെയും മൊഴി.(Photo: Facebook/Instagram)

ദിലീപുമായി അടുത്ത ബന്ധമുള്ള സംവിധായകനും നടനും ആണ് നാദിർഷ. ദിലീപിനെതിരെ ആദ്യം പറഞ്ഞ മൊഴി പിന്നീട് വിചാരണ വേളയിൽ മാറ്റി പറയുകയായിരുന്നു.(Photo: Facebook/Instagram)

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് തനിക്ക് അറിയാമെന്ന് ആദ്യം പോലീസിന് മറുപടി നൽകിയ ആളായിരുന്നു ബിന്ദു പണിക്കർ. എന്നാൽ വിചാരണവേളയിൽ ഈ മൊഴിയും ബിന്ദു പണിക്കർ മാറ്റി.(Photo: Facebook/Instagram)

ആക്രമിക്കപ്പെട്ട നടി ദിലീപ് ഇടപെട്ട് തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞതായി പോലീസിനോട് ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി കോടതിയിൽ എത്തി മാറ്റിപ്പറഞ്ഞു. (Photo: Facebook/Instagram)