ദിലീപിനെ ഫോക്കസ് ചെയ്ത് വിധി വന്നില്ലെന്നുള്ളതാണ്, കാവ്യയെ ഇഷ്ടം! പ്രിയങ്ക അനൂപ് | Actress Assault Case: Priyanka Anoop says everyone is Focusing on Dileep and Conspiracy statement of manju warrier is true Malayalam news - Malayalam Tv9

Actress Assault Case: ദിലീപിനെ ഫോക്കസ് ചെയ്ത് വിധി വന്നില്ലെന്നുള്ളതാണ്, കാവ്യയെ ഇഷ്ടം! പ്രിയങ്ക അനൂപ്

Published: 

11 Dec 2025 18:50 PM

Actress Assault Case: ദിലീപിനെ പോലെ ഒരാളെ ആർക്കും ഒതുക്കാൻ സാധിക്കില്ല. മഞ്ജു വാര്യർ പറഞ്ഞ ഗൂഢാലോചനയെ കുറിച്ചും പ്രിയങ്ക സംസാരിച്ചു...

1 / 5നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വിധി വന്നതിനു പിന്നാലെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയെയാണ് ക്രൂശിച്ചത്. ദിലീപിനെ ഒതുക്കുവാനായി ശ്രമിക്കുന്നത് സിനിമയിലുള്ള മുൻനിര താരങ്ങൾ ആണെന്നും പ്രിയങ്ക അനൂപ് ആരോപിച്ചു. എനിക്ക് കാവ്യാമാധവനെയും ദിലീപിനെയും എല്ലാം വ്യക്തിപരമായി അറിയാം. (PHOTO: FACEBOOK/INSTAGRAM)

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വിധി വന്നതിനു പിന്നാലെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയെയാണ് ക്രൂശിച്ചത്. ദിലീപിനെ ഒതുക്കുവാനായി ശ്രമിക്കുന്നത് സിനിമയിലുള്ള മുൻനിര താരങ്ങൾ ആണെന്നും പ്രിയങ്ക അനൂപ് ആരോപിച്ചു. എനിക്ക് കാവ്യാമാധവനെയും ദിലീപിനെയും എല്ലാം വ്യക്തിപരമായി അറിയാം. (PHOTO: FACEBOOK/INSTAGRAM)

2 / 5

തന്റെ വീടിനടുത്താണ് കാവ്യയുടെ വീട്. താൻ സംസാരിക്കാറുണ്ട്. തനിക്ക് കാവ്യയെ ഇഷ്ടമാണ്. ദിലീപിനെ പോലെ ഒരാളെ ആർക്കും ഒതുക്കാൻ സാധിക്കില്ല. മഞ്ജു വാര്യർ പറഞ്ഞ ഗൂഢാലോചനയെ കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഗൂഢാലോചന നടന്നിട്ടുണ്ട്. ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ആയിരുന്നു. (PHOTO: FACEBOOK/INSTAGRAM)

3 / 5

പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാൽ അത് സിനിമാ മേഖലയിൽ നിന്നു തന്നെ ഉള്ളവരാണ് എന്ന് വ്യക്തമല്ലല്ലോ എന്നാണ് പ്രിയങ്കയുടെ പ്രതികരണം. അത്തരത്തിൽ സിനിമ മേഖലയിൽ നിന്നുള്ളവരാണ് അതിന് പിന്നിലെങ്കിൽ അത് ഇതിനോടകം കണ്ടുപിടിക്കുമായിരുന്നല്ലോ. മഞ്ജു വാര്യർ പറഞ്ഞതിൽ എന്താണ് തെറ്റ് ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നല്ലേ അവർ പറഞ്ഞിട്ടുള്ളൂ എന്നും നടി പ്രതികരിച്ചു. (PHOTO: FACEBOOK/INSTAGRAM)

4 / 5

ഒരു തെറ്റും ചെയ്യാതെ ഒരു മനുഷ്യനെ ക്രൂശിക്കുകയാണ്. ഈ നാട്ടിൽ സ്ത്രീക്ക് മാത്രമേ പിന്തുണ ലഭിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ താൻ പുരുഷന്മാരെ പിന്തുണയ്ക്കുന്നത് എന്നും പ്രിയങ്ക അനൂപ്. ഒരു വ്യക്തി ആരെങ്കിലും വിചാരിച്ചാൽ ഒതുക്കാൻ കഴിയുന്ന ഒരാൾ അല്ല ദിലീപ് ഒരു കലാകാരന്റെ സിനിമ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. വിചാരിച്ചു തരത്തിൽ ഒരു പിടി കിട്ടിയില്ല എന്ന് കരുതാൻ കഴിയില്ല ഇതിനോടകം തന്നെ ആറുപേർക്ക് ശിക്ഷ ലഭിച്ചു കഴിഞ്ഞു. (PHOTO: FACEBOOK/INSTAGRAM)

5 / 5

ഏതെങ്കിലും ഒരു വ്യക്തിയെ ഫോക്കസ് ചെയ്ത് വിധി വന്നില്ല എന്ന് പറയുന്നതിൽ കാര്യമില്ല. ദിലീപ് തീർച്ചയായും അമ്മ സംഘടനയിലേക്ക് വരണം എന്നും. കുറ്റം ചെയ്യാത്ത ഒരാൾ എന്തിനു ക്രൂശിക്കപ്പെടണം. അദ്ദേഹം കേസിന്റെ വിചാരണം വന്നതോടെ സ്വയമേവ രാജിവച്ചു പോയതാണ്. ഇനി അമ്മയിലേക്ക് തിരിച്ചു വരുമ്പോൾ സ്വീകരിക്കാതിരിക്കാൻ പറ്റില്ല മാത്രമല്ല ഇതെല്ലാം അമ്മയിൽ തീരുമാനിക്കേണ്ട കാര്യങ്ങളാണ് എന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി.(PHOTO: FACEBOOK/INSTAGRAM)

പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും