AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mohammed Siraj: ‘ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കലും നടന്നിട്ടില്ല’; സിറാജ് വിവാദത്തിൽ മറുപടിയുമായി മുന്‍താരം

Madan Lal Rejects Congress MP’s Bias Claim Over Siraj: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് സിറാജിനെ കളിപ്പിക്കാത്തത് വലിയ വിവാദമായിരുന്നു. എന്നാല്‍ സിറാജിനോട് വിവേചനം കാണിച്ചുവെന്ന കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിന്റെ ആരോപണം വിവാദം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ മസൂദിന്റെ ആരോപണം തള്ളി മുന്‍താരം മദന്‍ലാല്‍ രംഗത്തെത്തി.

Mohammed Siraj: ‘ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കലും നടന്നിട്ടില്ല’; സിറാജ് വിവാദത്തിൽ മറുപടിയുമായി മുന്‍താരം
Mohammed Siraj TestImage Credit source: PTI
Jayadevan AM
Jayadevan AM | Published: 22 Nov 2026 | 08:10 PM

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് സിറാജിനെ കളിപ്പിക്കാത്തത് വലിയ വിവാദമായിരുന്നു. മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി തുടങ്ങിയവര്‍ സിറാജിനെ കളിപ്പിക്കാത്തതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിറാജിനോട് വിവേചനം കാണിച്ചുവെന്ന കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിന്റെ ആരോപണം വിവാദം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ മസൂദിന്റെ ആരോപണം തള്ളി മുന്‍താരം മദന്‍ലാല്‍ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കലും നടന്നിട്ടില്ലെന്നും, ഇനി സംഭവിക്കില്ലെന്നും മദന്‍ലാല്‍ വ്യക്തമാക്കി.

‘വിജയി ഭവ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ വാർത്താ ഏജൻസിയായ എഎൻഐയോട് (ANI) സംസാരിക്കുകയായിരുന്നു മദൻ ലാൽ. മതപരമായ കാരണങ്ങളാൽ ഇന്ത്യൻ ക്രിക്കറ്റ് ഒരിക്കലും താരങ്ങളോട് വിവേചനം കാണിച്ചിട്ടില്ലെന്നും അത്തരമൊരു രീതി ഭാവിയിലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരം നൽകാൻ കഴിയില്ല

ആരാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് തനിക്കറിയില്ല. തനിക്കതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. തനിക്കതിന് ഉത്തരം നൽകാൻ കഴിയില്ല. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. നിങ്ങൾക്ക് ചരിത്രം പരിശോധിച്ചു നോക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഒരു വിവേചനവും ഒരിക്കലും നടന്നിട്ടില്ലെന്ന് മദന്‍ലാല്‍ വ്യക്തമാക്കി.

വിവിധ മതങ്ങളിൽ നിന്നുള്ള എത്രയോ താരങ്ങൾ നമുക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഇതിനെ ഒരു വിവാദമാക്കണോ എന്നത് നിങ്ങളുടെ ഇഷ്ടം. നിങ്ങൾക്ക് തോന്നുന്നത് പോലെ ചെയ്യാം. എന്നാൽ ഇങ്ങനെയൊന്ന് ഒരിക്കലും സംഭവിച്ചിട്ടില്ല, ഇനി സംഭവിക്കുകയുമില്ലെന്ന് മദന്‍ലാല്‍ തറപ്പിച്ചുപറഞ്ഞു.

Also Read: ‘മിയ ഭായി’യെ ഇന്ത്യ മറന്നോ? സിറാജിനെ ഒഴിവാക്കിയതിനെതിരെ ഗവാസ്‌കറും, ശാസ്ത്രിയും; ന്യായീകരിച്ച് മാനേജ്‌മെന്റ്‌

സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ അദ്ദേഹത്തിന്റെ പേരാണ് കാരണമെന്ന് ആരോപിച്ച് ഇമ്രാന്‍ മസൂദ് രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അദ്ദേഹത്തിന് ടീമിൽ ഇടം നൽകിയില്ല എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേര് സിറാജ് എന്നായതുകൊണ്ടാണ് ഇടം നൽകാതിരുന്നത്. മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, അവിടെ വിവേചനം വ്യക്തമാണെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുന്നതിനിടെ മസൂദ് ആരോപിച്ചത്.

അതേസമയം, സിറാജിനെ ഒഴിവാക്കിയതിനെ മതപരമായ വിവേചനവുമായി ബന്ധപ്പെടുത്തിയ മസൂദിനെതിരെ ശിവസേന നേതാവ് ആനന്ദ് ദുബെ രംഗത്തെത്തി. മതം നോക്കിയല്ല, കഴിവ് നോക്കിയാണ് കളിക്കാരെ തിരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

English Summary

Former cricketer Madan Lal rejected Congress MP Imran Masood’s claims of religious discrimination behind Mohammed Siraj’s Test omission. Shiv Sena leader Anand Dubey also slammed Masood, stating that Indian cricket selects players purely on merit.

Follow Us